കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ അടുത്ത വര്‍ഷം തുടക്കത്തില്‍ അതിന്റെ മൂര്‍ധന്യത്തിലെത്തുമെന്ന് മനീന്ദ്ര അഗര്‍വാള്‍. ഐഐടി കാണ്‍പൂര്‍ പ്രൊഫസറാണ് മൂന്നാം തരങ്കത്തെപറ്റി സൂചന നല്‍കിയത്.

അടുത്ത വര്‍ഷം ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ കോവിഡിന്റെ മൂന്നാം തരംഗം മൂര്‍ധന്യത്തിലെത്തുമെന്നാണ് പഠനം സൂചിപ്പിക്കുന്നതെന്ന് അഗര്‍വാള്‍ പറഞ്ഞു.

ഒമിക്രോണ്‍ വകഭേദത്തെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും ജാഗ്രത തുടരണമെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. ഒമിക്രോണ്‍ കോവിഡില്‍ നിന്നുള്ള സ്വാഭാവിക പ്രതിരോധ ശേഷിയെ മറികടക്കുമെന്ന് കരുത്തുന്നില്ലെന്നും അഗര്‍വാള്‍ വ്യക്തമാക്കി.

പുതിയ വകഭേദം ഗുരുതരമായ രോഗങ്ങളിലേക്ക് നയിക്കില്ലെന്നും നേരിയ അണുബാധയ്ക്ക് മാത്രമേ കാരണമാകുകയുള്ളു എന്നും അദ്ദേഹം വ്യക്തമാക്കി. അതോടൊപ്പം ഒമിക്രോണിന് സംക്രമണശേഷി കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.