13 ഗ്രാമീണര്‍ കൊല്ലപ്പെട്ടസംഭവം ഹൃദയഭേദകമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.നാഗാലാന്‍ഡില്‍ സുരക്ഷാ സേനയുടെ വെടിവെപ്പിനെതുടര്‍ന്ന് 13 ഗ്രാമീണര്‍ കൊല്ലപ്പെട്ട സംഭവത്തിലാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

ആഭ്യന്ത്രമന്ത്രാലയം എന്തെടുക്കുകയാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. സ്വന്തം മണ്ണില്‍ സാധാരണക്കാരോ സുരക്ഷ ഉദ്യോഗസ്ഥരോ സുരക്ഷിതരല്ല എന്നും അദ്ദേഹം പറഞ്ഞു.ഇതിന് കൃത്യമായ മറുപടി കേന്ദ്രസര്‍ക്കാര്‍ പറയണമെന്നും അദ്ദേഹം ട്വീറ്റില്‍ ആവശ്യപ്പെട്ടു.

കല്‍ക്കരി ഖനിയില്‍ നിന്നും ജോലി ചെയ്തു മടങ്ങുകയായിരുന്ന തൊഴിലാളികള്‍ ശനിയാഴ്ച വൈകിട്ടാണ് നാഗാലാന്‍ഡിലെ മോന്‍ ജില്ലയില്‍ സൈന്യത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്. നടന്നത് നിര്‍ഭാഗ്യകരമാണെന്നും സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും സൈന്യം അറിയിച്ചിരുന്നു.