india
കോഴിക്കോട് നിപ: 23 പരിശോധന ഫലങ്ങള്‍ കൂടി നെഗറ്റീവ്
തിങ്കളാഴ്ച രാത്രി ലഭിച്ച 23 പരിശോധന ഫലങ്ങളും നെഗറ്റീവാണ്.

കോഴിക്കോട് ജില്ലയില്‍ നിപ ആശങ്ക ഒഴിയുന്നു. തിങ്കളാഴ്ച രാത്രി ലഭിച്ച 23 പരിശോധന ഫലങ്ങളും നെഗറ്റീവാണ്. പുതിയ പോസിറ്റീവ് കേസ് ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വവ്വാലുകളില്‍ നിന്നും ശേഖരിച്ച 14 സാമ്പിളുകളും നെഗറ്റീവാണ്. തിങ്കളാഴ്ച വൈകീട്ട് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിപ കണ്‍ട്രോള്‍ റൂമിലെ പ്രവര്‍ത്തനങ്ങള്‍ സാമൂഹ്യ മാധ്യമത്തിലൂടെ വിശദീകരിച്ചു. മന്ത്രിയോടൊപ്പം കണ്‍ട്രോള്‍ റൂമിലെ വിവിധ ടീമുകളുടെ ലീഡര്‍മാരും പ്രവര്‍ത്തനങ്ങള്‍ പങ്കുവെച്ചു.
india
പരിവാഹന്‍ സൈറ്റിന്റെ പേരില്‍ വന്‍തട്ടിപ്പ്; മൂന്ന് പേര്‍ പിടിയില്‍
പരിവാഹന്‍ സൈറ്റിന്റെ പേരില്‍ വാട്സ്ആപ്പില്‍ ലിങ്ക് അയച്ചു നല്‍കിയാണ് പ്രതികള്‍ പണം തട്ടിയിരുന്നത്.

മോട്ടോര്‍ വാഹന വകുപ്പിന്റെ പരിവാഹന്‍ സൈറ്റിന്റെ പേരില്‍ വന്‍ തട്ടിപ്പ്. തട്ടിപ്പ് നടത്തിയ മൂന്ന് പേരെ കൊച്ചി സൈബര്‍ പൊലീസ് പിടികൂടി. ഉത്തര്‍പ്രദേശ് സ്വദേശികളാണ് പിടിയിലായത്. പരിവാഹന്‍ സൈറ്റിന്റെ പേരില്‍ വാട്സ്ആപ്പില്‍ ലിങ്ക് അയച്ചു നല്‍കിയാണ് പ്രതികള്‍ പണം തട്ടിയിരുന്നത്.
വാരാണസിയില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. 2700 ഓളം പേരെ സംഘം തട്ടിപ്പിനിരയാക്കിയതായാണ് വിവരം. കേരളത്തില്‍ മാത്രം 500 ഓളം തട്ടിപ്പുകള്‍ നടന്നതായാണ് കണ്ടെത്തല്‍.
കൊല്‍ക്കത്തയില്‍ നിന്നാണ് വാഹന ഉടമകളുടെ വിവരങ്ങള്‍ സംഘം ശേഖരിച്ചത്. പരിവാഹന്‍ സൈറ്റിന്റെ പേരില്‍ വാട്സ്ആപ്പില്‍ ലിങ്ക് അയച്ചു നല്‍കി പണം തട്ടിയ സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുന്നതായി പൊലീസ് പറഞ്ഞു.
india
ഹരിയാന സ്‌കൂള്‍ അസംബ്ലികളില്‍ ഭഗവദ്ഗീതാ ശ്ലോകങ്ങള്‍ നിര്‍ബന്ധമാക്കുന്നു
ഹരിയാന സ്‌കൂള്‍ വിദ്യാഭ്യാസ ബോര്‍ഡ് സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളോടും ശ്രീമദ് ഭഗവദ് ഗീതയിലെ വാക്യങ്ങള്‍ അവരുടെ ദൈനംദിന പ്രാര്‍ത്ഥനാ യോഗങ്ങളില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദ്ദേശിച്ചു.

ഹരിയാന സ്‌കൂള്‍ വിദ്യാഭ്യാസ ബോര്‍ഡ് സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളോടും ശ്രീമദ് ഭഗവദ് ഗീതയിലെ വാക്യങ്ങള്‍ അവരുടെ ദൈനംദിന പ്രാര്‍ത്ഥനാ യോഗങ്ങളില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദ്ദേശിച്ചു.
ഈ വാക്യങ്ങള്‍ വായിക്കുന്നത് വിദ്യാര്‍ത്ഥികളുടെ സര്‍വതോന്മുഖമായ വികസനത്തിന് സഹായകമാകുമെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് അയച്ച കത്തില്‍ ബോര്‍ഡ് ചെയര്‍മാന്‍ വ്യക്തമാക്കി.
എച്ച്എസ്ഇബിയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ക്ക് തീരുമാനം ബാധകമാണ്. രാവിലെ അസംബ്ലികളില്‍ തിരഞ്ഞെടുത്ത വാക്യങ്ങള്‍ പതിവായി വായിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഹരിയാനയിലെ സ്‌കൂളുകളിലുടനീളം അടുത്ത അധ്യയന കാലയളവില്‍ നടപ്പാക്കല്‍ ആരംഭിക്കാനാണ് നീക്കം.
india
‘സത്യം രാജ്യത്തിനറിയണം’; അഞ്ച് ജെറ്റുകൾ വീഴ്ത്തിയെന്ന ട്രംപിന്റെ പ്രസ്താവനയിൽ പ്രധാനമന്ത്രിയോട് രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിനിടെ അഞ്ച് ജെറ്റുകൾ വീഴ്ത്തിയെന്ന യുഎസ് പ്രസിഡന്റ് ട്രംപിന്റെ വെളിപ്പെടുത്തലിൽ പ്രധാനമന്ത്രിയോട് ചോദ്യവുമായി പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. അഞ്ച് ജെറ്റുകളുമായി ബന്ധപ്പെട്ട സത്യാവസ്ഥ രാജ്യത്തിനറിയണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
വൈറ്റ് ഹൗസിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ കോൺഗ്രസ് അംഗങ്ങൾക്കായി നടത്തിയ അത്താഴവിരുന്നിലായിരുന്നു ട്രംപിന്റെ അവകാശവാദം. അഞ്ച് ജെറ്റുകൾ സംഘർഷത്തിനിടെ വെടിവെച്ചിട്ടെന്ന് ട്രംപ് പറഞ്ഞു. എന്നാൽ ഏത് രാജ്യത്തിന്റെ ജെറ്റുകളാണ് വെടിവെച്ചിട്ടത് എന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ല. വെടിനിർത്തലിന് മധ്യസ്ഥത വഹിച്ചെന്നും അദ്ദേഹം ആവർത്തിച്ചു. വ്യാപാര കരാർ മുന്നോട്ടുവെച്ചാണ് ഇരുരാജ്യങ്ങളെയും അനുനയിപ്പിച്ചത് എന്നാണ് ട്രംപ് പറഞ്ഞത്.
നേരത്തെ ഇന്ത്യയുടെ അഞ്ച് വിമാനങ്ങൾ തകർത്തതായി പാകിസ്താൻ അവകാശപ്പെട്ടിരുന്നു. എന്നാൽ ഇതിന്റെ തെളിവുകളൊന്നും പുറത്തുവിടാൻ അവർക്ക് കഴിഞ്ഞിരുന്നു. വെടിനിർത്തൽ ചർച്ചയിൽ മൂന്നാം കക്ഷിയുടെ ഇടപെടൽ ഉണ്ടായിട്ടില്ല എന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. എന്നിട്ടും താൻ മധ്യസ്ഥത വഹിച്ചുവെന്ന നിലപാട് ആവർത്തിക്കുകയാണ് ട്രംപ്.
-
kerala3 days ago
വോട്ടര്‍പട്ടിക ചോര്‍ച്ച; കമ്മിഷണറുമായി ചര്‍ച്ച നടത്തി എല്‍.ജി.എം.എല്‍ ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടുമെന്ന് കമ്മീഷണര്‍
-
india3 days ago
ബിഹാറില്‍ ചികിത്സയിലായിരുന്ന കൊലപാതക കേസ് പ്രതിയെ വെടിവെച്ച് കൊന്നു
-
kerala3 days ago
ആ പയ്യന് ഷെഡിന്റെ മുകളില്‍ വലിഞ്ഞു കയറിയതിന് അധ്യാപകര്‍ക്ക് എന്ത് ചെയ്യാന്‍ കഴിയും; വിവാദ പരാമര്‍ശം നടത്തി മന്ത്രി ജെ ചിഞ്ചുറാണി
-
kerala2 days ago
വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം; സ്കൂളിന് വീഴ്ച പറ്റിയെന്ന് വിദ്യാഭ്യാസ മന്ത്രി
-
india2 days ago
നിമിഷപ്രിയയുടെ മോചനം; ആറംഗ നയതന്ത്ര സംഘത്തെ നിയോഗിക്കണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെടും
-
india2 days ago
ഡല്‍ഹിയിലെ 20-ലധികം സ്‌കൂളുകള്‍ക്ക് ഇമെയില്‍ വഴി ബോംബ് ഭീഷണി: തിരച്ചില്‍ നടത്തി പോലീസ്
-
kerala2 days ago
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ന്യൂമോണിയ ബാധിച്ച ഭിന്നശേഷിക്കാരിക്ക് ചികിത്സ നിഷേധിച്ചു; പെണ്‍കുട്ടി മരിച്ചു
-
News2 days ago
ട്രംപിന്റെ രോഗവിവരം സ്ഥിരീകരിച്ച് വൈറ്റ് ഹൗസ്