കോഴിക്കോട്: കോഴിക്കോട്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ കുത്തിക്കൊന്നു. മടവൂരിലാണ് സംഭവം. വയനാട് മാനന്തവാടി കാരക്കാമല ചിറയില്‍ മമ്മൂട്ടിയുടെ മകന്‍ അബ്ദുല്‍ മാജിദാണ്(13) കൊല്ലപ്പെട്ടത്.

majid-copy

മടവൂര്‍ സി.എം സെന്‍ട്രല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് മാജിദ്. പ്രതിയെ കുന്ദമംഗലം പൊലീസ് പിടികൂടി. മാനസികാസ്വാസ്ഥ്യമുള്ള ആളാണ് കുട്ടിയെ കുത്തിയതെന്നാണ് വിവരം. വിദ്യാര്‍ത്ഥിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.