Connect with us

Culture

മന്ത്രിസഭ യോഗ തീരുമാനം അട്ടിമറിച്ച മന്ത്രിയെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രിക്ക് കഴിയില്ല; ജലീലിനെ മന്ത്രിസ്ഥാനത്തുനിന്നും മാറ്റി നിര്‍ത്തണം: കെ.പി.എ മജീദ്

Published

on

മലപ്പുറം: മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ യോഗ തീരുമാനം അട്ടിമറിച്ച മന്ത്രി കെ.ടി ജലീലിനെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രിക്ക് കഴിയില്ലെന്നും ജലീലിനെ മന്ത്രിസ്ഥാത്തുനിന്നും മാറ്റി നിര്‍ത്തണമെന്നും മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്.

മൈനോരിറ്റി ഡവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പറേഷനില്‍ ബന്ധുവിനെ നിയമിച്ചതില്‍ മന്ത്രി കെടി ജലീല്‍ സത്യപ്രതിജ്ഞ ലംഘനം നടത്തിയിട്ടുണ്ട്. നിലവിലുള്ള നിയമങ്ങളും മാനദണ്ഡങ്ങളും ലംഘിച്ചിട്ടുണ്ട്. സര്‍വോപരി മന്ത്രിസഭ യോഗ തീരുമാനവും അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്. മന്ത്രി ഇ.പി ജയരാജന്റെ ആശ്രിത നിയമന വിവാദത്തെ തുടര്‍ന്ന് 13102016 ല്‍ മന്ത്രിസഭ യോഗം ചേര്‍ന്നെടുത്ത തീരുമാനം ഇതേ മന്ത്രിസഭയിലെ മന്ത്രി തന്നെ അട്ടിമറിച്ചിരിക്കുകയാണ്.

അന്നത്തെ മന്ത്രിസഭ യോഗ തീരുമാനപ്രകാരം പൊതുമേഖല സ്ഥാപനങ്ങളിലെ ഉന്നത തല നിയമനങ്ങള്‍ക്ക് വിജിലന്‍സ് ക്ലിയറന്‍സ് നിര്‍ബന്ധമാക്കാനും ഇത് കര്‍ഷനമായി പാലിക്കാനുമാണ് തീരുമാനിച്ചിരുന്നത്. പൊതുമേഖല സ്ഥാപനങ്ങളിലെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, മാനേജിംഗ് ഡയറക്ടര്‍, ജനറല്‍ മാനേജര്‍ തുടങ്ങിയ ഉന്നത പദവികളിലേക്ക് നിയമനങ്ങള്‍ നടത്തുമ്പോള്‍ ദേശീയ തലത്തില്‍ അംഗീകാരമുള്ള സാങ്കേതിക വിദഗ്ദര്‍ ഉള്‍പ്പെടുന്ന സമിതി പരിശോധിച്ച് അവരുടെ ശുപാര്‍ഷ വേണമെന്നും നിയമനങ്ങളില്‍ സുതാര്യവും നിസ്പക്ഷവും ഉറപ്പുവരുത്തി പ്രഫഷണലുകളെ നിയമിക്കാന്‍ വേണ്ടി നിയമനിര്‍മ്മാണം നടത്താനും യോഗത്തില്‍ തീരുമാനമെടുത്തു. എല്ലാ പൊതുമേഖ സ്ഥാപന മേധാവികള്‍ക്ക് മന്ത്രിസയഭ യോഗ തീരുമാനമറിയിച്ച് സര്‍ക്കുലവര്‍ അയച്ചു.

എന്നാല്‍ ഈ തീരുമാനങ്ങളെല്ലാം കാറ്റില്‍പറത്തിയാണ് കെടി ജലീല്‍ നിയമനം നടത്തിയിരിക്കുന്നത്. അപേക്ഷ ക്ഷണിച്ച് ഹാജരാകാത്ത ഒരാളെ പിടിച്ച് ജോലി ഏല്‍പ്പിച്ചിരിക്കുകയാണ്. ഈ നിയമനം നടത്തേണ്ട സമയത്താണ് ജയരാജന്റെ ബന്ധുനിയമന വിവാദം വന്നത്. വിവാദങ്ങളെ ഭയന്ന് അന്ന് മന്ത്രി നിയമനം മാറ്റിവെച്ചു. നിലവില്‍ ഡെപ്യൂട്ടേഷനിലുണ്ടായിരുന്ന മനേജറെ തിരിച്ചയച്ച് ഒഴിവ് ഉണ്ടാക്കുകയാണ് മന്ത്രി ചെയ്തത്. നിയമനത്തിനുണ്ടാക്കിയ നടപടിക്രമങ്ങളെല്ലാം നിയമവിരുദ്ധമാണ്. ഇദ്ദേഹം വല്ല സാമ്പത്തിക അഴിമതിയും കാണിച്ചാല്‍ പണം ഈടാക്കാന്‍ പോലും കഴിയാത്ത ഒരു സ്ഥാപനത്തില്‍ നിന്നാണ് മന്ത്രി ഇയാളെ ഡെപ്യൂട്ടേഷനില്‍ നിയമിച്ചിരിക്കുന്നത്. മന്ത്രി മാത്രം അറിഞ്ഞ് സ്വകാര്യമായി ചെയ്ത കാര്യമാണിത്. ഡയറക്ടര്‍ ബോര്‍ഡ് പോലും അറിഞ്ഞിട്ടില്ല. ഇത് വിവാദമായപ്പോള്‍ അതിന് വിശദീകരണവുമായി വന്ന മന്ത്രി മറ്റു പല കാര്യങ്ങളും പറഞ്ഞ് യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് ഒളിച്ചോടാന്‍ ശ്രമിക്കുകയാണ്. ലോണ്‍ തിരിച്ച് പിടിക്കാന്‍ തുടങ്ങിയപ്പോഴാണ് മുസ്‌ലിംലീഗുകാര്‍ക്ക് പ്രശ്‌നമായതെന്ന് പറയുന്ന മന്ത്രി അത് തെളിയിക്കാന്‍ തയ്യാറാകണം.

90 ശതമാനം കേന്ദ്ര സര്‍ക്കാറും 10 ശതമാനം സംസ്ഥാന സര്‍ക്കാറുമാണ് ലോണിന് പണം നല്‍കുന്നത്. ആവശ്യമായ നിബന്ധനകളെല്ലാം പാലിക്കുന്നവര്‍ക്കാണ് ലോണ്‍ ലഭിക്കുന്നത്. ഈ ലോണ്‍ തിരിച്ചടക്കാന്‍ വൈകിയാല്‍ ജപ്തി നടപടികള്‍ സ്വീകരിക്കാന്‍ അധികാരമുണ്ട്. മുസ്‌ലിംലീഗ് പാര്‍ട്ടിക്ക് ഇവരുമായി എന്ത് ബന്ധമാണുള്ളതെന്ന് മന്ത്രി വ്യക്തമാക്കണം. ലോണ്‍ തിരിച്ചുപിടിക്കാനുള്ള ഉത്തരവാദിത്തം പൊതുമേഖലന സ്ഥാപനത്തിനാണ്. ചട്ടം ലംഘിട്ട് നിയമനം നടത്തിയ മന്ത്രിക്കെതിരെ നിയമ നടപടി സ്വീകരിക്കും. സത്യപ്രതിജ്ഞ ലംഘനം നടത്തിയ മന്ത്രിക്കെതിരെ നടപടി ആവശ്യപ്പെട്ട് ഗവര്‍ണ്ണറെ കാണും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന് മന്ത്രിസഭ യോഗ തീരുമാനമാണ് ഇതേ മന്ത്രിസഭയിലെ അഗം തന്നെ ലംഘിച്ചിരിക്കുന്നത്. ഇതില്‍ മുഖ്യമന്ത്രിയുടെ നിലപാട് എന്താണെന്ന് അറിയേണ്ടതുണ്ട്. മുഖ്യമന്ത്രി നടപടിയെടുക്കുമെന്നാണ് മുസ്‌ലിംലീഗ് പ്രതീക്ഷിക്കുന്നത്. നഗ്‌നമായ നിയമ ലംഘനമാണ് നടന്നത്. മന്ത്രിക്ക് ഒഴിഞ്ഞുമാറാനാവില്ല. ജലീല്‍ രാജിവെക്കുന്നത് വരെ ശക്തമായ പ്രക്ഷോപവുമായി മുന്നോട്ടുപോകും. യുഡിഎഫ് നേതാക്കളെല്ലാം ഇതില്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. യുഡിഎഫ് യുവജന സംഘടനകള്‍ സമരങ്ങളുമായി രംഗത്തിറങ്ങിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

റോഡില്‍ പശിവിനെ കണ്ട് കാര്‍ വെട്ടിച്ചു; അപകടത്തില്‍ ഡ്രൈവര്‍ മരിച്ചു

നിയന്ത്രണം വിട്ട വാഹനം അടുത്തുള്ള മണ്‍തിട്ടയില്‍..

Published

on

പാലക്കാട്: പശുവിനെ കണ്ട് വെട്ടിച്ച കാര്‍ മണ്‍തിട്ടയിലിടിച്ച് കോണ്‍ട്രാക്ടര്‍ മരിച്ചു. ചെര്‍പ്പുളശ്ശേരി, നിരപറമ്പില്‍ കോന്തത്തൊടി വീട്ടില്‍ മുഹമ്മദിന്റെ മകന്‍ അബ്ദുറഹിമാനാണ് (56) മരിച്ചത്.

ഇന്നലെ വൈകുന്നേരം 5.40 ഓടെ നിരപ്പറമ്പിലൂടെ ഇലക്ട്രിക്ക് കാറില്‍ വരുമ്പോഴാണ് അപകടം. റോഡിലേക്ക് പെട്ടെന്ന് കയറി വന്ന പശുവിനെ കണ്ട് ഭയന്ന ഇദ്ദേഹം കാര്‍ വെട്ടിച്ചു. ഇതോടെ നിയന്ത്രണം വിട്ട വാഹനം അടുത്തുള്ള മണ്‍തിട്ടയില്‍ കയറുകയായിരുന്നു.
സാരമായി പരിക്കേറ്റ ഇദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ചെര്‍പ്പുളശ്ശേരി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

 

Continue Reading

news

ഷമിയെ എന്തുക്കൊണ്ട് ഒതുക്കുന്നു?; ഇന്ത്യന്‍ ടീം മാനേജ്‌മെന്റിനെതിരെ ഹര്‍ഭജന്‍ സിംഗ്

മികച്ച ബൗളര്‍മാരുണ്ടായിട്ടും അവരെയെല്ലാം പതുകെ ഒതുക്കാനാണ് ടീം മാനേജ്‌മെന്റ് ശ്രമിച്ചത്..

Published

on

ചണ്ഡീഗഡ്: ഷമി അടക്കമുള്ള മികച്ച ബൗളര്‍മാരെയെല്ലാം ടീമില്‍ ഉള്‍പ്പെടാത്താത്തതില്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി് ഹര്‍ഭജന്‍ സിംഗ്.  ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിനത്തില്‍ കൂറ്റന്‍ സ്‌കോര്‍ നേടിയിട്ടും അത് പ്രതിരോധിക്കാനാവാതെ ഇന്ത്യ തോല്‍വി വഴങ്ങിയതോടെ ടീം മാനേജ്‌മെന്റിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

പ്രധാനമായും ബൗളിംഗ് നിരക്കെതിരെ ആണ് വിമര്‍ശനം. ഹര്‍ഷിത് റാണയും പ്രസിദ്ധ് കൃഷ്ണയും അര്‍ഷ്ദീപ് സിംഗുമാണ് ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്കായി പന്തെറിയുന്നത്. സ്പിന്നര്‍മാരായി കുല്‍ദീപ് യാദവും രവീന്ദ്ര ജഡേജയും വാഷിംഗ്ടണ്‍ സുന്ദറുമാണ് ടീമിലുള്ളത്.

എന്നാല്‍ രണ്ട് മത്സരങ്ങളിലും ബാറ്റര്‍മാര്‍ കൂറ്റന്‍ സ്‌കോര്‍ നേടിയെങ്കിലും ഇന്ത്യന്‍ ബൗളിംഗ് നിരയെ സമ്മര്‍ദ്ദത്തിലാക്കാന്‍ ദക്ഷിണാഫ്രിക്കക്കായി. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ ടീം മാനേജ്‌മെന്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി താരം രംഗത്തെത്തിയിരിക്കുന്നത്.

മുഹമ്മദ് ഷമി അടക്കമുള്ള മികച്ച ബൗളര്‍മാരെയെല്ലാം ടീം മാനേജ്‌മെന്റ് ഒതുക്കിയെന്ന് ഹര്‍ഭജന്‍ ആരോപിച്ചു. മുഹമ്മദ് ഷമി എവിടെ, എന്തുകൊണ്ടാണ് ഷമിയെ കളിപ്പിക്കാത്തതെന്ന് എനിക്ക് മനസിലാവുന്നില്ല. പ്രസിദ്ധ് കൃഷ്ണ ടീമിലുണ്ടെങ്കിലും അവന്‍ ഇനിയും ഏറെ മെച്ചപ്പെടാനുണ്ട്.

മികച്ച ബൗളര്‍മാരുണ്ടായിട്ടും അവരെയെല്ലാം പതുകെ ഒതുക്കാനാണ് ടീം മാനേജ്‌മെന്റ് ശ്രമിച്ചത്. ബുമ്രയുള്ളപ്പോള്‍ ഇന്ത്യയുടെ ബൗളിംഗ് നിരക്ക് മൂര്‍ച്ചയുണ്ടാകും. ബുമ്രയില്ലെങ്കില്‍ ഇന്ത്യയുടെ ബൗളിംഗ് പരിതാപകരമാണ്. ജസ്പ്രീത് ബുമ്രയില്ലാതെയും മത്സരങ്ങള്‍ ജയിക്കാന്‍ നമ്മള്‍ പഠിക്കേണ്ടിയിരിക്കുന്നുവെന്നും ഹര്‍ഭജന്‍ പറഞ്ഞു.

ഇംഗ്ലണ്ടില്‍ ബുമ്രയുടെ അഭാവത്തില്‍ മുഹമ്മദ് സിറാജ് അവസരത്തിനൊത്തുയര്‍ന്നിരുന്നു. ബുമ്രയില്ലാതെ ഇറങ്ങിയ എല്ലാ ടെസ്റ്റും ഇന്ത്യ ജയിക്കുകയും ചെയ്തു. എന്നാല്‍ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ സ്ഥിതി വ്യത്യസ്തമാണ്. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യ മത്സരം ജയിപ്പിക്കാന്‍ കഴിവുള്ള ബൗളര്‍മാരെ കണ്ടെത്തേണ്ടിയിരിക്കുന്നു.

അത് പേസര്‍മാരായാലും സ്പിന്നര്‍മാരായാലും ഒരുപോലെയാണ്. സ്പിന്‍ നിരയില്‍ വിക്കറ്റെടുക്കാന്‍ കെല്‍പുള്ള ഒരു കുല്‍ദീപ് മാത്രമാണുള്ളത്. വരുണ്‍ ചക്രവര്‍ത്തിയെ ഏകിദനങ്ങളില്‍ കളിപ്പിച്ചാല്‍ മധ്യ ഓവറുകളില്‍ വിക്കറ്റെടുക്കാന്‍ കെല്‍പുള്ള ഒരു ബൗളറെ കൂടി ഇന്ത്യക്ക് കിട്ടുമെന്നും ഹര്‍ഭജന്‍ പറഞ്ഞു.

 

 

Continue Reading

Film

നിര്‍മാതാവ് ബാദുഷ ഹരീഷ് കണാരന്‍ വിവാദം: ഒത്തു തീര്‍പ്പില്ലെന്ന് ബാദുഷ

ഇത്രക്കും അപമാനിതനാക്കിയ ശേഷം ഇനി എന്ത് ഒത്തു തീര്‍പ്പ് എന്നായിരുന്നു ബാദുഷയുടെ കടുത്ത പ്രതികരണം.

Published

on

കൊച്ചി: നടന്‍ ഹരീഷ് കണാരന്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെ, ”പ്രശ്‌നം പരിഹരിച്ചു” എന്ന ഹരീഷിന്റെ പ്രതികരണത്തെ തള്ളി നിര്‍മ്മാതാവ് ബാദുഷ രംഗത്തെത്തി. ഇത്രക്കും അപമാനിതനാക്കിയ ശേഷം ഇനി എന്ത് ഒത്തു തീര്‍പ്പ് എന്നായിരുന്നു ബാദുഷയുടെ കടുത്ത പ്രതികരണം.

ഹരീഷിനെയും അദ്ദേഹത്തിന്റെ ഭാര്യയെയും താന്‍ വിളിച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്നും അന്നേദിവസം നിര്‍മ്മലിനെയാണ് സംസാരിച്ചു എന്നും ബാദുഷ വ്യക്തമാക്കി. ”സെറ്റില്‍ ചെയ്യാമെന്ന് പറഞ്ഞിട്ടില്ല. ജനങ്ങളുടെ മുന്നില്‍ ഇത്രയും അപമാനിതനാക്കിയിട്ട് എങ്ങനെ ഒത്തുതീര്‍ക്കാം?”എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

റേച്ചല്‍ സിനിമയുടെ റിലീസിന് ശേഷം വിഷയത്തെക്കുറിച്ചുള്ള എല്ലാ വസ്തുതകളും മാധ്യമങ്ങള്‍ക്കു മുന്നില്‍ വെളിപ്പെടുത്തുമെന്ന് ബാദുഷ പറഞ്ഞു. തനിക്കെതിരെ ‘കൂലി എഴുത്തുകാര്‍’ വഴി ആക്രമണം നടക്കുന്നുവെന്നും, ഈ സാഹചര്യത്തില്‍ തനിക്കൊപ്പം നില്‍ക്കുന്ന എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബാദുഷ പറഞ്ഞതെല്ലാം സെറ്റില്‍ ചെയ്യാമെന്നായിരുന്നു ഹരീഷ് കണാരന്റെ പ്രസ്താവന. ഇതിന് മറുപടിയായി തന്നെയാണ് ബാദുഷ വീണ്ടും പ്രതികരിച്ചത്.

 

Continue Reading

Trending