ഔഷധി ചെയര്‍മാനും, കാര്‍ഷിക സര്‍വകലാശാല മുന്‍ വൈസ് ചാന്‍സറലുമായ കെ.ആര്‍ വിശ്വംഭരന്‍ ഐഎഎസ് അന്തരിച്ചു. 72 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് ഒന്നരമാസമായി ചികിത്സയിലായിരുന്നു.

എറണാകുളം, ആലപ്പുഴ ജില്ലാ കലക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മാവേലിക്കര കുന്നം സ്വദേശിയായ കെ. ആര്‍. വിശ്വംഭരന്‍ ഉന്നതവിദ്യാഭ്യാസത്തിന്റെ ഭാഗമായി അരനൂറ്റാണ്ട് മുന്‍പാണ് അദ്ദേഹം എറണാകുളത്തെത്തുന്നത്. പിന്നീട് കൊച്ചിയിലെ കലാ, സാംസ്‌കാരിക, സാമൂഹിക മേഖലകളിലെ സജീവസാന്നിധ്യമായി മാറുകയായിരുന്നു.