തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി അതിവേഗ സര്‍വ്വീസുകളില്‍ ഇനി നിന്നു യാത്ര ചെയ്യാം. സൂപ്പര്‍ ഫാസ്റ്റ്, സൂപ്പര്‍ എക്‌സ്പ്രസ്, സൂപ്പര്‍ ഡീലക്‌സ്, ലക്ഷ്വറി സര്‍വ്വീസുകളിലാണ് ഇനി നിന്നു യാത്ര ചെയ്യാന്‍ സാധിക്കുന്നത്.

കഴിഞ്ഞ മാര്‍ച്ചില്‍ സൂപ്പര്‍ഫാസ്റ്റ് മുതലുള്ള കെ.എസ്.ആര്‍.സി.സി ബസുകളില്‍ യാത്രക്കാരെ നിര്‍ത്തിക്കൊണ്ടുപോകുന്നത് ഹൈക്കോടതി വിലക്കിയിരുന്നു. ഈ ഉത്തരവ് മറികടക്കാന്‍ മോട്ടോര്‍ വാഹനച്ചട്ടത്തില്‍ ഭേദഗതി വരുത്തി സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. മോട്ടോര്‍ വാഹനവകുപ്പിലെ 67(2) ചട്ടമാണ് സര്‍ക്കാര്‍ ഭേദഗതി ചെയ്തത്.