Connect with us

Culture

ഒരു വര്‍ഷത്തിനുള്ളില്‍ ലാഭത്തിലാക്കും കെ.എസ്.ആര്‍.ടി.സിയില്‍ ജീവനക്കാരെ കുറക്കുന്നു

Published

on

 

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി നവീകരണത്തിന്റെ ഭാഗമായി ജീവനക്കാരെ കുറക്കുന്നു. ഗതാഗത മന്ത്രി തോമസ് ചാണ്ടി നിയമസഭയിലാണ് ഇത് സംബന്ധിച്ച സൂചന നല്‍കിയത്. ദേശീയ ശരാശരിയുമായി തട്ടിച്ചു നോക്കുമ്പോള്‍ കേരളത്തില്‍ ജീവനക്കാര്‍ കൂടുതലാണെന്നും ഇത് കുറക്കാന്‍ നടപടി എടുക്കുമെന്നും അദ്ദേഹം ചോദ്യോത്തരവേളയില്‍ വ്യക്തമാക്കി.
കേരളത്തില്‍ ഒരു ബസിനു 9.4 ജീവനക്കാരാണുള്ളത്. ദേശീയ ശരാശരിയാകട്ടെ ബസ് ഒന്നിനു 5.4 ആണ്. ദേശീയ അനുപാതം വിലയിരുത്തുമ്പോള്‍ കണ്ടക്ടര്‍ന്മാരുടെയും ഡ്രൈവര്‍ന്മാരുടെയും എണ്ണം അധികമാണ്. നാലായിരത്തോളം ഡബിള്‍ ഡ്യൂട്ടി സിംഗിള്‍ ഡ്യൂട്ടിയായി പുനക്രമീകരിക്കുമ്പോള്‍ വീണ്ടും ഈ തസ്തികയിലെ ജീവനക്കരുടെ എണ്ണം കൂടുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കെ.എസ്.ആര്‍.ടി.സി നവീകരണവുമായി ബന്ധപ്പെട്ട് നിയോഗിച്ച സുശീല്‍ ഖന്നയുടെ പ്രാഥമിക റിപ്പോര്‍ട്ടു ലഭിച്ചിട്ടുണ്ടെന്നും തൊഴിലാളികളുമായി കൂടിയാലോചിച്ചു മാത്രമേ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുവെന്നും അദ്ദേഹം പറഞ്ഞു. ഒരു വര്‍ഷത്തിനുള്ളില്‍ കെ.എസ്.ആര്‍.ടി.സിയെ ലാഭത്തിലാക്കും. 2018 ജനുവരി മുതല്‍ ഒന്നാം തീയതി തന്നെ പെന്‍ഷനും ശമ്പളവും വിതരണം ചെയ്യും.
1000 പുതിയ സി.എന്‍.ജി ബസുകള്‍ ഇറക്കുന്നതിനു 300 കോടി രൂപ (ആദ്യ വര്‍ഷം 50 കോടി) പ്രത്യേക നിക്ഷേപ പദ്ധതിയില്‍ നിന്നു വായ്പയായി ലഭ്യമാക്കുന്നതിനു ഭരണാനുമതിയായി. കെ.എസ്ആര്‍.ടി.സിയുടെ അധീനതയിലുള്ള ഉപയോഗശൂന്യമായി കിടക്കുന്ന സ്ഥലങ്ങള്‍ വികസന പദ്ധതികള്‍ക്കായി നടപ്പാക്കും.
ബാങ്ക് കണ്‍സോര്‍ഷ്യത്തില്‍ നിന്നു 1300 കോടി രൂപ വായ്പ എടുത്തതിന്റെ പ്രതിദിന അടവു 53 ലക്ഷം രൂപയാണ്. അതേസമയം കെ.ടി.ഡി.എഫ്.സിയില്‍ നിന്നെടുത്ത 1650 കോടി രൂപക്കു പ്രതിദിനം 2.61 കോടിയാണ് അടയ്ക്കേണ്ടി വരുന്നത്. ഇത് 61 ലക്ഷമായി കുറയ്ക്കുന്നതിനു ധനകാര്യ വകുപ്പില്‍ ഇടപ്പെട്ടു നടപടി സ്വീകരിക്കും. പലിശ കുറയുന്നതോടെ ശബളത്തിനായി നിലവിലെ കടമെടുക്കലിനു അയവുവരുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഉത്തര മലബാറില്‍ നിന്നു ഹൈദരാബാദ്, മുംബൈ, ഗോവ എന്നിവിടങ്ങളിലേക്കു ദീര്‍ഘദൂര സര്‍വീസുകള്‍ ആരംഭിക്കുന്നതിനു നടപടി സ്വീകരിക്കും. കൊല്ലം ഡിപ്പോയില്‍ നിന്നു ബംഗളൂരു, വേളാങ്കണ്ണി എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളും പരിഗണനയിലാണ്. കെ.എസ്.ആര്‍.ടി.സിയുടെ കോഴിക്കോട്, അങ്കമാലി, തിരുവല്ല, തമ്പാനൂര്‍ എന്നിവിടങ്ങളിലെ കോംപ്ലക്സുകള്‍ പ്രയോജനപ്പെടുത്തുന്നതിനു ആറുമാസത്തിനകം നടപടിയുണ്ടാകും.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടക്കു കെ.എസ്.ആര്‍.ടി.സിയില്‍ 1163 പേര്‍ക്ക് പി.എസ്.സി വഴി നിയമനം നല്‍കിയിട്ടുണ്ട്. പത്തു വര്‍ഷത്തിലധികം താല്‍ക്കാലികമായിയ സര്‍വീസ് ചെയ്തു വരുന്ന ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതു പരിഗണനയിലില്ലെന്നും ടി.എ അഹമ്മദ് കബീര്‍, സി.കൃഷ്ണന്‍, പ്രഫ.കെ.യു.അരുണന്‍, കെ.ജെ.മാക്സി, എം.മുകേഷ് തുടങ്ങിയവരുടെ ചോദ്യങ്ങള്‍ക്ക് മന്ത്രി മറുപടി നല്‍കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

കെജിഎഫ് യിലെ കാസിം ചാച്ച ഇനി ഓര്‍മ്മങ്ങളില്‍മാത്രം; കന്നഡ നടന്‍ ഹരീഷ് റായ് അന്തരിച്ചു

Published

on

ബെംഗളൂരു: പ്രശസ്ത കന്നഡ ചലച്ചിത്ര നടന്‍ ഹരീഷ് റായ് (55) അന്തരിച്ചു. ദീര്‍ഘനാളായി ക്യാന്‍സര്‍ ബാധിതനായിരുന്നു. വ്യാഴാഴ്ച ബംഗളൂരുവിലെ കിഡ്‌വായ് ആശുപത്രിയിലായിരുന്നു അന്ത്യം. 1990കളിലെ കന്നഡ സിനിമയുടെ സുവര്‍ണകാലഘട്ടത്തിലാണ് ഹരീഷ് റായിയുടെ സിനിമാ ജീവിതം ആരംഭിച്ചത്.

1995 ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് സിനിമയായ ‘ഓം’ എന്ന ചിത്രത്തിലെ ഡോണ്‍ റോയി എന്ന കഥാപാത്രത്തിലൂടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്. തുടര്‍ന്ന് കന്നഡയും തമിഴ് സിനിമകളും ഉള്‍പ്പടെ നിരവധി ചിത്രങ്ങളില്‍ വൈവിധ്യമാര്‍ന്ന വേഷങ്ങള്‍ കൈകാര്യം ചെയ്ത അദ്ദേഹം, സ്വാഭാവികമായ അഭിനയശൈലിയിലൂടെ പ്രേക്ഷകമനസുകള്‍ കീഴടക്കി. യാഷ് നായകനായ സൂപ്പര്‍ഹിറ്റ് ചിത്രം ‘കെജിഎഫ്’ സീരിസിലെ കാസിം ചാച്ച എന്ന കഥാപാത്രത്തിലൂടെയാണ് ഹരീഷ് റായ് കന്നഡക്കപ്പുറത്തും പ്രശസ്തനായത്. ആ കഥാപാത്രം അദ്ദേഹത്തിന് ജനപ്രീതിയും ആരാധകശ്രദ്ധയും ഒരുപോലെ സമ്മാനിച്ചു.

Continue Reading

india

ബിഹാര്‍ പോളിങ് ബൂത്തിലേക്ക്

Published

on

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട വോട്ടെടുപ്പിന് തുടക്കമായി. പതിനെട്ട് ജില്ലകളിലായി 121 മണ്ഡലങ്ങളാണ് ഇന്ന് പോളിങ് ബൂത്തിലെത്തുക. രാവിലെ ഏഴുമണിക്ക് തുടങ്ങുന്ന പോളിങ് വൈകിട്ട് ആറിന് അവസാനിക്കും. സുരക്ഷാ ഭീഷണി നേരിടുന്ന രണ്ട് മണ്ഡലങ്ങളില്‍ വൈകിട്ട് അഞ്ചിന് വോട്ടെടുപ്പ് അവസാനിക്കും.

മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി തേജസ്വി യാദവും നിലവിലെ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി ഉള്‍പ്പെടെ പ്രമുഖര്‍ ഇന്ന് ജനവിധി തേടുന്നു. അടുത്ത ചൊവ്വാഴ്ചയാണ് രണ്ടാംഘട്ട വോട്ടെടുപ്പ്. പതിനാലിനാണ് വോട്ടണ്ണല്‍. കനത്ത സുരക്ഷാ വിന്യാസമാണ് ജനവിധി നടക്കുന്ന 18 ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന 121 നിയമസഭാ മണ്ഡലങ്ങളില്‍ ഒരുക്കിയിട്ടുള്ളത്.

അവസാന നിമിഷം രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ ഹരിയാന വോട്ട് ചോരി ആരോപണം സംസ്ഥാനത്ത് കാര്യമായ ചര്‍ച്ചയായിട്ടുണ്ട്. ‘മായി ബഹിന്‍ മാന്‍ യോജന’ പ്രകാരം സ്ത്രീകള്‍ക്ക് 30,000 രൂപ നല്‍കുമെന്ന തേജസ്വി യാദവിന്റെ വാഗ്ദാനം.

 

Continue Reading

Film

പ്രണവ് മോഹന്‍ലാലിന്റെ ‘ഡീയസ് ഈറെ’ ഇപ്പോള്‍ തെലുങ്കിലും; നവംബര്‍ 7ന് റിലീസ്

മലയാള പതിപ്പ് പ്രേക്ഷകപ്രശംസ നേടിയതോടൊപ്പം, പ്രകടന മികവും സാങ്കേതിക മികവും കൊണ്ടും പ്രശംസ പിടിച്ചുപറ്റി.

Published

on

പ്രണവ് മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ഹൊറര്‍ ചിത്രം ‘ഡീയസ് ഈറെ’യുടെ തെലുങ്ക് പതിപ്പ് നവംബര്‍ 7ന് റിലീസ് ചെയ്യുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു. തെലുങ്ക് ട്രെയിലറും പുറത്തിറങ്ങിയിട്ടുണ്ട്. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ ജിബിന്‍ ഗോപിനാഥ്, ജയ കുറുപ്പ്, അരുണ്‍ അജികുമാര്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ള ചിത്രത്തിന് രാഹുല്‍ തന്നെയാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. മലയാള പതിപ്പ് പ്രേക്ഷകപ്രശംസ നേടിയതോടൊപ്പം, പ്രകടന മികവും സാങ്കേതിക മികവും കൊണ്ടും പ്രശംസ പിടിച്ചുപറ്റി. ട്രേഡ് റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിത്രത്തിന്റെ ആഗോള കലക്ഷന്‍ 50 കോടി രൂപ കടന്നിട്ടുണ്ട്.

ചിത്രം തുടര്‍ച്ചയ്ക്ക് സാധ്യത സൂചിപ്പിച്ചെങ്കിലും രണ്ടാം ഭാഗം സംബന്ധിച്ച് രാഹുല്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. മഞ്ജു വാര്യരുമായി രാഹുല്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രവും ഹൊറര്‍ വിഭാഗത്തിലായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

‘ഡീയസ് ഈറെ’ പ്രണവ് മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമായി വിലയിരുത്തപ്പെടുന്നു. ചിത്രം ആദ്യ ദിനത്തില്‍ 4.7 കോടി രൂപയും, രണ്ടാമത്തെ ദിവസം 5.75 കോടിയും, മൂന്നാം ദിവസം 6.35 കോടിയും ഇന്ത്യയില്‍ നിന്ന് സമാഹരിച്ചു.

നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും വൈ നോട്ട് സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. ചക്രവര്‍ത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവരാണ് നിര്‍മ്മാതാക്കള്‍. ‘ഡീയസ് ഈറെ’ എന്നത് ലാറ്റിന്‍ വാക്കാണ് അര്‍ത്ഥം ”മരിച്ചവര്‍ക്കായി പാടുന്ന ദിനം” അല്ലെങ്കില്‍ ”ദിനം വിധിയുടെ”.

 

Continue Reading

Trending