Culture

ജലീലിനെ ആര്‍ക്കും സംരക്ഷിക്കാനാകില്ല; നിയമപരമായി നേരിടും: പികെ ഫിറോസ്

By chandrika

December 04, 2018

 

നിയമനത്തില്‍ വീഴ്ചയുള്ളതുകൊണ്ട് തന്നെയാണ് മന്ത്രി ജലീലിന്റെ ബന്ധു കെ ടി അദീബ് സ്ഥാനം രാജിവച്ചുപോയതെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.െക.ഫിറോസ് മലപ്പുറത്ത് വ്യക്തമാക്കി. കാബിനറ്റ് തീരുമാനം മറികടന്നാണ് കെ.ടി.ജലീല്‍ ബന്ധുനിയമനം നടത്തിയത്. ജലീലിനെ സംരക്ഷിക്കാനുള്ള തീരുമാനത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും. നിയമപരമായി ജലീലിന് രക്ഷപ്പെടാനാവില്ലെന്നും യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ മുനവ്വറലി ശിഹാബ് തങ്ങള്‍ക്കൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പി.കെ.ഫിറോസ് ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്.

കുറ്റം ചെയ്തത് കൊണ്ടല്ല, ആത്മാഭിമാനം ഉള്ളതുകൊണ്ടാണ് അദീബ് രാജിവച്ചത് എന്നാണ് ജലീല്‍ പറഞ്ഞത്. അങ്ങനെയാണെങ്കില്‍ കുടുംബത്തില്‍ അദീബിന് മാത്രമേ ആത്മാഭിമാനമുള്ളൂ എന്നും ഫിറോസ് ചോദിച്ചു. പാണക്കാട്ടുനിന്നല്ല തന്നെ മന്ത്രിയാക്കിയതെന്ന് ചോദിക്കുന്ന മന്ത്രിയാട് ഇപി ജയരാജനെ പാണക്കാട്ടുനിന്നാണോ നിയമിച്ചതെന്ന മറുചോദ്യവും ഫിറോസ് ഉന്നയിച്ചു.