Video Stories
കുലുക്കി സര്‍ബത്തെന്ന വന്മരം വീണു; ഇനി ഫുള്‍ജാര്‍ കാലം
കോഴിക്കോട്: കുലുക്കി സര്‍ബത്ത് എന്ന വന്മരം വീണു… ഇനി ഫുള്‍ജാര്‍ സോഡയുടെ കാലം. നാട്ടിന്‍പുറങ്ങളിലും നഗരത്തിലും ചുരുങ്ങിയകാലം കൊണ്ട് തരംഗമായി മാറിയിരിക്കുകയാണ് ഫുള്‍ജാര്‍ സോഡ. കുലുക്കി സര്‍ബത്തിന്റെ മറ്റൊരു വകഭേദം. ചേരുവകള്‍ ഗ്ലാസിലൊഴിച്ച് സോഡ ചേര്‍ക്കുന്ന രീതിയാണ് ഈ പാനിയത്തെ വ്യത്യസ്തമാക്കുന്നത്. കോഴിക്കോടിന്റെ ഖല്‍ബ് കീഴടക്കിയ ഫുള്‍ജാര്‍ ഇപ്പോള്‍ കേരളത്തിലൊട്ടാകെ ക്ലിക്കായി കഴിഞ്ഞു. സാമൂഹ്യമാധ്യമങ്ങളും ഏറ്റെടുത്തതോടെ റമസാനിലെ രാവുകളില്‍ ഫുള്ജര് സോഡയില്ലാതെ പറ്റില്ലെന്ന അവസ്ഥയിലായി യുവാക്കള്‍. രാത്രി വൈകിയും കടകളില്‍ വലിയതിരക്കാണ് അനുഭവപ്പെടുന്നത്.
ഒരുഗ്ലാസില്‍ നിറയെ സോഡയൊഴിച്ച് അതിനുള്ളിലേക്ക് ചെറിയ ഒരുക്ലാസില്‍ കാന്താരിമുളക്, പുതിനയില, കസ്കസ് എന്നിവ ചേര്‍ത്ത് അരച്ച മിശ്രിതത്തിലേക്ക് ഇഞ്ചിനീരും ഉപ്പും പഞ്ചസാര ലായനിയും ചേര്‍ക്കുന്നു. നിറഞ്ഞ് തുളുമ്പുന്ന സോഡയിലേക്ക് രുചികൂട്ട് നിറച്ച ചെറിയക്ലാസ് ഇടുമ്പോള്‍ ഫുള്‍ജാര്‍ സോഡ തുളുമ്പി ഗ്ലാസിന് പുറത്തേക്ക് വരുന്നു… പിന്നെയൊന്നും നോക്കാനില്ല.. ഒറ്റവലിക്ക് ഫുള്‍ജാര്‍ അകത്താക്കണം. പുത്തന്‍ പാനിയത്തിന്റെ വീഡിയോ ടിക് ടോക്കിലും ഫെയിസ്ബുക്കിലുമെല്ലാം നിറഞ്ഞതോടെ കച്ചവടക്കാര്‍ക്ക് വലിയചാകരയായിമാറി. കോഴിക്കോട് നഗരത്തില്‍ ബീച്ച്, ഗാന്ധിറോഡ്, ഗുജറാത്തി സ്ട്രീറ്റ് പരിസരം എന്നിവിടങ്ങളിലെല്ലാമാണ് തുടക്കത്തില്‍ വില്പനയുണ്ടായിരുന്നത്. സംഗതി കൈയില്‍നിന്ന് പോയതോടെ നഗര, ഗ്രാമ വ്യത്യാസമില്ലാതെ മുക്കിന് മുക്കിന് കച്ചവടം തുടങ്ങി. ജ്യൂസ് കടകളിലും ഫുള്‍ജാര്‍ ലഭ്യമായി തുടങ്ങി. 20മുതല്‍ 50 രൂപവരെയാണ് വില ഈടാക്കുന്നത്. വളരെയെളുപ്പത്തില്‍ ഉണ്ടാക്കാന്‍ കഴിയുമെന്നതാണ് ഫുള്‍ജാര്‍ സോഡയുടെ മറ്റൊരു പ്രത്യേകത. പ്രായ ഭേദമെന്യേ എല്ലാവരേയും ഒരുപോലെ ആകര്‍ഷിക്കുന്നുവിധത്തിലാണ് ഇതിന്റെ രുചികൂട്ട് തയാറാക്കിയിട്ടുള്ളത്.
രുചിവൈവിധ്യം ഏറ്റവുംആദ്യം പരീക്ഷിച്ച് വിജയിപ്പിച്ച പാരമ്പര്യമുള്ള കോഴിക്കോട് ഫുള്‍ജാര്‍ സോഡയിലും ഇത് തുടര്‍ന്നു. ഈ ന്യൂജെന്‍ പാനിയം ആദ്യം തുടങ്ങിയത് കോഴിക്കോട് നഗരത്തില്‍ ഒരു കൂട്ടം യുവാക്കളാണ്. സാമൂഹ്യമാധ്യമങ്ങള്‍ വഴി ക്ലിക്കായതോടെ കേരളമൊട്ടാകെ ഫുള്‍ജാര്‍ ഏറ്റെടുത്തു.
india
രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു
സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി
ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
-
world3 days agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
News1 day agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
kerala3 days ago‘ഓരോ ഹിന്ദു സഖാവും ഇത് ഉറക്കെ ചോദിക്കണം’; പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് കെ.പി ശശികല
-
kerala2 days agoശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്
-
Health3 days agoബിഹാറിലെ അമ്മമാരുടെ മുലപ്പാലിൽ യുറേനിയം; ശിശുക്കൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനം
-
kerala2 days agoവന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
-
kerala1 day agoമോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര് പിടിയില്‍
-
gulf2 days agoസൗദിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു.

