കൊച്ചി: കൊച്ചി മെട്രോ ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം യാത്ര ചെയ്ത സംഭവത്തില്‍ പ്രതികരിച്ച് വീണ്ടും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

മെട്രോ ട്രയല്‍ ഓടിച്ചപ്പോള്‍ മുഖ്യമന്ത്രിയോടൊപ്പം സിപിഎം ജില്ലാ സെക്രട്ടറി പി.രാജീവ് യാത്ര ചെയ്തപ്പോള്‍ മന്ത്രി കടകംപള്ളിയുടെ നാവ് എവിടെ പോയിരുന്നുവെന്ന് കുമ്മനം ചോദ്യമുന്നയിച്ചു.

വിവാദം ഉണ്ടാക്കി ജനശ്രദ്ധ പിടിച്ചുപറ്റാനുള്ള ഹീനമായ ശ്രമം വിലപ്പോവില്ല. ജനങ്ങള്‍ വളരെ സന്തോഷത്തോടും അഭിമാനത്തോടും കൂടി മെട്രോ റെയിലിന്റെ ഉദ്ഘാടന വേളയെ വരവേല്‍ക്കുമ്പോള്‍ അതിന്റെ പ്രഭ കെടുത്താന്‍ വേണ്ടിയാണ് കടകംപള്ളി അപ്രസക്തവും അടിസ്ഥാനരഹിതവുമായ ആരോപണമുന്നയിക്കുന്നത്.

രാജ്യം ഭരിക്കുന്ന ബിജെപിയും പാര്‍ലമെന്ററി പാര്‍ട്ടി നേതാവും പ്രധാനമന്ത്രിയുമായ നരേന്ദ്രമോദി കേരളത്തില്‍ വരുമ്പോള്‍ ആ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റ് ഒപ്പം യാത്ര ചെയ്തതില്‍ എന്ത് അപാകതയുള്ളതെന്നും കുമ്മനം ചോദിച്ചു. മുഖ്യമന്ത്രി എല്ലാ ഔദ്യോഗിക പരിപാടികളിലും സിപിഎം നേതാക്കളെ അദ്ദേഹത്തിന്റെ താല്‍പര്യപ്രകാരം പങ്കെടുപ്പിക്കാറുണ്ട്. അതില്‍ ആരും പരാതിപ്പെട്ടിട്ടില്ലെന്നും കുമ്മനം ആരോപിച്ചു.

kochi_metro_kummu-main

കുമ്മനത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

മെട്രോ റെയിലിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രധാനമന്ത്രിയോടൊപ്പം ഞാന്‍ യാത്ര ചെയ്തത് സുരക്ഷാ വീഴ്ചയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആരോപിക്കുകയുണ്ടായി. വസ്തുത എന്തെന്ന് മനസ്സിലാക്കാതെ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി മന:പൂര്‍വ്വം കല്പിച്ചുണ്ടാക്കിയ അഭിപ്രായ പ്രകടനമാണിത്.

പ്രധാനമന്ത്രിയുടെ പരിപാടി എങ്ങനെ വേണമെന്നും ആരെല്ലാം ഒപ്പമുണ്ടായിരിക്കണമെന്നും തീരുമാനിക്കുന്നത് പ്രധാനമന്ത്രിയുടെ ഓഫീസാണ്. മെട്രോ ട്രയിനില്‍ യാത്ര ചെയ്യുവരുടെ അന്തിമ പട്ടിക ആഭ്യന്തരമന്ത്രിയായ മുഖ്യമന്ത്രി മുതല്‍ സ്ഥലം പോലീസ് ഉദ്യോഗസ്ഥന്‍മാര്‍ വരെയുള്ളവര്‍ക്ക് ഇലെ പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കിയി’ുണ്ട്.

ലിസ്റ്റില്‍ എന്റെ പേരും ഉണ്ടായിരുു. ആ വിവരം ഇന്ന് രാവിലെ പോലീസും എസ്.പി.ജിയും എന്നെ അറിയിച്ചു. എയര്‍പോര്‍ട്ടില്‍ പ്രധാനമന്ത്രിയെ സ്വീകരിച്ച് തിരിച്ച് യാത്രയാക്കുന്നതു വരെ യാത്ര ചെയ്യുന്നതിന് കേരള സര്‍ക്കാര്‍ വക വാഹനവും എനിക്ക് വിട്ടുതന്നിരുന്നു.

പ്രധാനമന്ത്രിയോടൊപ്പം നീങ്ങിയ വാഹനവ്യൂഹത്തില്‍ ഞാന്‍ യാത്ര ചെയ്തിരുന്ന കാറും ഉള്‍പ്പെടുത്തിയത് പോലീസും എസ്.പി.ജിയും ചേര്‍ന്നാണ്. ഇക്കാര്യത്തില്‍ യാതൊരു വിധ അതിക്രമവും നിയമവിരുദ്ധമായ കൈകടത്തലും ഉണ്ടായി’ില്ല.
സുരക്ഷാ വീഴ്ചയുണ്ടായി എന്ന് കുറ്റപ്പെടുത്തുന്ന മന്ത്രി കടകംപള്ളി വിരല്‍ ചൂണ്ടുന്നതും പ്രതിക്കൂട്ടിലാക്കുന്നതും കേരളാ പോലീസിനെയാണ്. ഞാന്‍ അതിക്രമിച്ചാണ് കയറിയതെങ്കില്‍ ഉത്തരം പറയേണ്ടത് മുഖ്യമന്ത്രിയുടെ പോലീസാണ്.
ആഭ്യന്തര മന്ത്രി, ഡിജിപി, ചീഫ് സെക്ര’റി, ഐ.ജി, ഡി.ഐ.ജി, സിറ്റി പോലീസ് കമ്മീഷണര്‍ തുടങ്ങി സുരക്ഷാ ക്രമീകരണങ്ങളുടെ ചുമതല വഹിക്കുന്നവരുടെ സാന്നിദ്ധ്യത്തില്‍ ഞാന്‍ പ്രധാനമന്ത്രിയോടൊപ്പം യാത്ര ചെയ്തത് സുരക്ഷാ വീഴ്ചയാണെങ്കില്‍ മന്ത്രി കടകംപള്ളി വിശദീകരണം ചോദിക്കേണ്ടത് എന്നോടല്ല, സുരക്ഷയുടെ ചുമതല വഹിക്കുന്നവരോടാണ്.
ജനങ്ങള്‍ വളരെ സന്തോഷത്തോടും അഭിമാനത്തോടും കൂടി മെട്രോ െറയിലിന്റെ ഉദ്ഘാടന വേളയെ വരവേല്‍ക്കുമ്പോള്‍ അതിന്റെ പ്രഭ കെടുത്താന്‍ വേണ്ടിയാണ് മന്ത്രി കടകംപള്ളി അപ്രസക്തവും അടിസ്ഥാനരഹിതവുമായ ആരോപണമുയിക്കുത്. ജനങ്ങള്‍ ഈ യാഥാര്‍ത്ഥ്യം തിരിച്ചറിയും. കുറേ നാള്‍ മുന്‍പ് ട്രയല്‍ ഓടിച്ചപ്പോള്‍ മുഖ്യമന്ത്രിയോടൊപ്പം സിപിഎം ജില്ലാ സെക്രട്ടറി പി.രാജീവ് യാത്ര ചെയ്തിരുന്നു.

അന്ന് കടകംപള്ളിയുടെ നാവ് എവിടെ പോയിരുന്നു? വിവാദം ഉണ്ടാക്കി ജനശ്രദ്ധ പിടിച്ചടക്കാനുള്ള ഹീനമായ ശ്രമം വിലപ്പോവില്ല. രാജ്യം ഭരിക്കുന്ന ബി.ജെ.പിയുടെ പാര്‍ലമമെന്ററി പാര്‍’ി നേതാവും പ്രധാനമന്ത്രിയുമായ നരേന്ദ്ര മോദി കേരളത്തില്‍ വരുമ്പോള്‍, ആ പാര്‍’ിയുടെ സംസ്ഥാന പ്രസിഡന്റ് കൂടെ യാത്ര ചെയ്തതില്‍ എന്ത് അപാകതയാണുള്ളത്? മുഖ്യമന്ത്രി എല്ലാ ഔദ്യോഗിക പരിപാടികളിലും സിപിഎം നേതാക്കളെ അദ്ദേഹത്തിന്റെ താല്പര്യ പ്രകാരം പങ്കെടുപ്പിക്കാറുണ്ട്. ആരും പരാതിപ്പെട്ടിട്ടുമില്ല.