മലപ്പുറം:മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് മുന്നേറ്റം മതേതര നിലപാടുകള്‍ക്കുള്ള അംഗീകാരമാണെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വേങ്ങരയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് മുന്നോട്ടു വെച്ച മതേതര രാഷ്ട്രീയ നിലപാടുകള്‍ക്കുള്ള അംഗീകാരമാണ് ഈ ജനവിധി. ഭൂരിപക്ഷത്തെക്കുറിച്ച് ആശങ്കയില്ല. എല്‍ഡിഎഫിന് ലീഡ് ലഭിക്കുമെന്ന് കരുതിയ സ്ഥലങ്ങളില്‍ പോലും ഇടതുപാര്‍ട്ടിക്ക് വേണ്ടത്ര വോട്ട് നേടാനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഏഴു മണ്ഡലങ്ങളിലും യുഡിഎഫിന് തന്നെയാണ് മുന്‍തൂക്കം. പി.കെ കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം ഒരു ലക്ഷം കടന്നു.