മലപ്പുറം: മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.കെ കുഞ്ഞാലിക്കുട്ടി 1,71038 വോട്ടിന്റെ ഭൂരിപക്ഷത്തോടെ വിജയിച്ചു. ഏഴ് നിയമസഭാ മണ്ഡലങ്ങളിലും തുടക്കം മുതല്‍ യു.ഡിഎഫ് തന്നെയായിരുന്നു മുന്നേറ്റം കാണിച്ചിരുന്നത്. ഇടതിന്റെ എല്ലാ കേന്ദ്രങ്ങളിലും യു.ഡി.എഫിനായിരുന്നു മുന്നേറ്റം.
യു.ഡി.എഫിന് 5,15325 വോട്ടാണ് ലഭിച്ചത്. 3,44287വോട്ടുകള്‍ എല്‍.ഡിഎഫിനും 65,662വോട്ടുകള്‍ ബി.ജെ.പിക്കും ലഭിച്ചു. യു.ഡി.എഫ് ഭൂരിപക്ഷത്തോടെ മുന്നിട്ടപ്പോള്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണ് മലപ്പുറം നല്‍കിയത്. വേങ്ങരയിലും മലപ്പുറത്തുമാണ് കുഞ്ഞാലിക്കുട്ടിക്ക് വലിയ ലീഡ് ലഭിച്ചത്. വേങ്ങര(40,529), മഞ്ചേരി(22,843), മലപ്പുറം(33281),വള്ളിക്കുന്ന്(20692),പെരിന്തല്‍മണ്ണ(8527)മങ്കട(19,262), കൊണ്ടോട്ടി(25904) എന്നിങ്ങനെയാണ് നിയമസഭാ മണ്ഡലത്തിന്റെ അടിസ്ഥാനത്തില്‍ കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ച വോട്ടുകള്‍.
ഇ. അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്നാണ് മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്.
Be the first to write a comment.