മലപ്പുറം: മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യ ഫലം എട്ടരയോടെ അറിവാകും. 11 മണിയോടെ മലപ്പുറം ആര്‍ക്കൊപ്പമെന്നതു സംബന്ധിച്ച് വ്യക്തമായ ചിത്രം ലഭിക്കും. മലപ്പുറം ഗവണ്‍മെന്റ് കോളജിലാണ് വോട്ടെണ്ണല്‍. ഏഴു ഹാളുകളിലായി നിയമസഭാ മണ്ഡലം തിരിച്ചാണ് വോണ്ണെല്‍ നടത്തുക. മലപ്പുറം ഗവണ്‍മെന്റ് കോളജിലാണ് വോട്ടെണ്ണല്‍. ആദ്യം തപാല്‍ ബാലറ്റുകളാണ് എണ്ണുക. തുടര്‍ന്ന് മഞ്ചേരി, പെരിന്തല്‍മണ്ണ, മങ്കട, മലപ്പുറം, കൊണ്ടോട്ടി, വേങ്ങര, വള്ളിക്കുന്ന് നിയമസഭാ മണ്ഡലങ്ങളിലെ വോട്ടുകള്‍ പത്ത് വീതം ടേബിളുകളിലായി എണ്ണും. 71.33 ശതമാനം ആയിരുന്നു പോളിങ്. യുഡിഎഫിലെ ശ്രീ.പി.കെ കുഞ്ഞാലിക്കുട്ടിയും എല്‍ഡിഎഫിലെ ശ്രീ. എം.ബി ഫൈസലും എന്‍ഡിഎയിലെ ശ്രീ.എന്‍ ശ്രീപ്രകാശും തമ്മിലാണ് പ്രധാന മത്സരം. ആറു സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും മത്സരരംഗത്തുണ്ട്. യുഡിഎഫിന്റെ സിറ്റിങ് സീറ്റായ മലപ്പുറത്ത് ഇ.അഹമ്മദ് അന്തരിച്ചതിനെത്തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. വലിയ ഭൂരിപക്ഷത്തില്‍ യുഡിഎഫ് വിജയിക്കുമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്രീ. കെ.പി.എ മജീദ് മലപ്പുറത്ത് പറഞ്ഞു.