കുവൈത്ത് സിറ്റി: ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി യുവാവ് മരിച്ചു. ഓണ്‍ലൈന്‍ മീഡിയ എഡിറ്ററും അല്‍ ഷായെ കമ്പനി ഉദ്യോഗസ്ഥനുമായ തിരുവനന്തപുരം കഴക്കൂട്ടം ചിറമേല്‍ കുടുബാംംഗമായ റെമി സാം(36) ആണ് മരിച്ചത്.

ഇന്ന് അതിരാവിലെ ഫര്‍വാനിയ ആസ്പതിയില്‍ വെച്ചായിരുന്നു അന്ത്യം. കുടുംബസമേതം
അബ്ബാസിയയിലായിരുന്നു താമസം. ഭാര്യ സംഗീത റെമി, മക്കള്‍ ജിയാ, മെര്‍ലിന്‍. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു.