ന്യൂഡല്‍ഹി: കാലിത്തീറ്റ കുംഭകോണക്കേസില്‍ ലാലുപ്രസാദ് യാദവിന് തിരിച്ചടി. നാലുകേസുകളില്‍ വിചാരണ തുടരാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. ലാലുവിനെ കുറ്റവിമുക്തനാക്കിയ ജാര്‍ഖണ്ഡ് ഹൈക്കോടതിയുടെ 2014ലെ വിധിയാണ് സുപ്രീംകോടതി ഇന്ന് റദ്ദാക്കിയത്.

നാലുകേസുകളിലും വെവ്വേറെ വിചാരണ നേരിടണമെന്ന് വ്യക്തമാക്കിയ കോടതി ഗൂഢാലോചനക്കുറ്റം പുന:സ്ഥാപിക്കുകയും ചെയ്തു. ഒന്‍പത് മാസത്തിനുള്ളില്‍ വിചാരണ നേരിടണമെന്നും കോടതി പറഞ്ഞു. കാലിത്തീറ്റ കുംഭകോണക്കേസില്‍ മുഖ്യപ്രതിയായ ലാലുപ്രസാദ് യാദവിനെ അഞ്ചുവര്‍ഷത്തെ ജയില്‍ശിക്ഷക്ക് വിധിച്ചിരുന്നു. പിന്നീട് അദ്ദേഹം സുപ്രീംകോടതിയില്‍ നിന്ന് ജാമ്യം നേടുകയായിരുന്നു.