തീവ്ര വലതുപക്ഷക്കാരിയായ മാരിന്‍ ലെ പെന്‍ എന്ന സ്ഥാനാര്‍ത്ഥിയെ തറപറ്റിച്ചാണ് ഫ്രാന്‍സിന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റായി ഇമ്മാനുവല്‍ മാക്രോണ്‍ അധികാരത്തിലേറുന്നത്. അങ്ങനെ 39കാരനായ മാക്രോണ്‍ ഫ്രാന്‍സിന്റെ പ്രഥമപൗരനാകുമ്പോള്‍ പ്രഥമ വനിതക്ക് പ്രായം 64 ആണ്. സ്‌കൂള്‍ ടീച്ചറായ ബ്രിഗിറ്റെ ട്രോഗുമായുള്ള വിവാഹം നടന്നത് 2007-ല്‍ ആയിരുന്നു. ഒട്ടേറെ കടമ്പകള്‍ ചാടിക്കടന്നായിരുന്നു മൂന്നുമക്കളുള്ള ബ്രിഗറ്റെയുമായുള്ള മാക്രോണിന്റെ വിവാഹം.

prabhash-story_647_050817100715

പഠനത്തിനിടെയായിരുന്നു സ്‌കൂള്‍ ടീച്ചറെ പ്രണയിച്ചത്. പ്രണയം വീട്ടിലറിഞ്ഞപ്പോള്‍ കടുത്ത എതിര്‍പ്പ് നേരിടേണ്ടി വന്നു. തുടര്‍ന്ന് മൂന്നാം വര്‍ഷത്തെ പഠനത്തിനായി രക്ഷിതാക്കള്‍ മാക്രോണിനെ പാരീസിലേക്കയച്ചു. എന്നാല്‍ വര്‍ഷങ്ങള്‍ക്കുശേഷം ബിദുദ പഠനത്തിന് ശേഷം മാക്രോണ്‍ ബ്രിഗിറ്റക്ക് നല്‍കിയ വാക്കുപാലിച്ചു. മാക്രോണ്‍ ബ്രിഗിറ്റയെ വിവാഹം കഴിക്കുകയായിരുന്നു. 1977 ഡിസംബര്‍ 21 ന് ജനിച്ച മാക്രോണ്‍ 2006-ലാണ് സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ അംഗമാകുന്നത്. മൂന്നുവര്‍ഷം പാര്‍ട്ടിയില്‍ നിന്നതിന് ശേഷം പാര്‍ട്ടിവിട്ട് സ്വതന്ത്രരാഷ്ട്രീയത്തിലേക്കിറങ്ങുകയായിരുന്നു അദ്ദേഹം.

gettyimages-643899798

2012-ല്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സിസ് ഒലാന്ദെയുടെ സ്റ്റാഫിലെത്തിയ മാക്രോണ്‍ 2014-ല്‍ സാമ്പത്തിക കാര്യ മന്ത്രിയായി. കുറച്ച്കാലം രാഷ്ട്രീയത്തില്‍ സ്വതന്ത്രമായി പ്രവര്‍ത്തിച്ച മാക്രോണ്‍ 2016-ലാണ് ‘എന്‍ മാര്‍ചെ’ എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുന്നത്. സോഷ്യലിസ്റ്റ് ലിബറല്‍ പാര്‍ട്ടിയായാണ് ഇത് അറിയപ്പെടുന്നത്. ഒരു വര്‍ഷം കൊണ്ട് തന്നെ ഫ്രാന്‍സിന്റെ പ്രസിഡന്റ് സ്ഥാനത്തേക്കെത്തുന്ന നിലയില്‍ പാര്‍ട്ടി വളര്‍ന്നുവരികയായിരുന്നു.

650x400_bigstry3_636298284973975021പരമ്പരാഗത രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് തിരിച്ചടി നല്‍കി മാക്രോണ്‍ അധികാരത്തിലേറുമ്പോള്‍ ലോകം ഉറ്റുനോക്കുകയാണ് ഫ്രാന്‍സിലേക്ക്. ഉജ്ജ്വല വിജയത്തില്‍ ആശംസകളറിയിച്ച് ലോക നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും മാക്രോണിനെ ആശംസകളറിയിച്ചു.