കണ്ണൂര്‍: പരിയാരം പഞ്ചായത്തിലെ മാവിച്ചേരിയില്‍ യുഡിഎഫ് ബൂത്ത് ഏജന്റിന് മര്‍ദനമേറ്റു. കള്ള വോട്ട് ചെയ്യുന്നത് ചോദ്യം ചെയ്ത കെ.വി. നിസാറിനെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ബൂത്തില്‍ കയറി മര്‍ദിച്ചുവെന്നാണ് പരാതി. പൊലീസ് ഇടപെട്ടില്ലെന്നും ആക്ഷേപമുണ്ട്. നിസാറിനെ പിന്നീട് യുഡിഎഫ് പ്രവര്‍ത്തകര്‍ ബൂത്തില്‍ നിന്നും മാറ്റി. ഇന്നലെ രാത്രി ഇവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വീടിനു നേരെ ബോംബേറ് ഉണ്ടായിരുന്നു.