Connect with us

kerala

അഴിമതിയുടെ പൊൻതൂവൽ അണിഞ്ഞാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇരിക്കുന്നത്’; വി.ഡി. സതീശൻ

എവിടെ അഴിമതി നടന്നാലും അത് ഒരു മാജിക്കൽ ബോക്സിൽ ചെന്ന് വീഴും. ബോക്സിരിക്കുന്നത് പക്ഷേ മുഖ്യമന്ത്രിയുടെ വീട്ടിലാണ്.

Published

on

മുഖ്യമന്ത്രി പിണറായി വിജയനും ഇടത് സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേരളത്തെ എൽഡിഎഫ് സർക്കാർ മുടിഞ്ഞ തറവാടാക്കി. അഴിമതിയുടെ പൊൻതൂവൽ അണിഞ്ഞാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇരിക്കുന്നത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എല്ലാ വകുപ്പുകളുടെയും പ്രവർത്തനം തകർന്നു. മാർക്കറ്റിൽ കിട്ടുന്നത് പോലെയാണ് ഉന്നത വിദ്യാഭ്യാസ മേഖലയിൽ ബിരുദ സർട്ടിഫിക്കറ്റ് കിട്ടുന്നത്. എവിടെ അഴിമതി നടന്നാലും അത് ഒരു മാജിക്കൽ ബോക്സിൽ ചെന്ന് വീഴും. ബോക്സിരിക്കുന്നത് പക്ഷേ മുഖ്യമന്ത്രിയുടെ വീട്ടിലാണ്.

സർക്കാരിൻറെ അഴിമതിയുടെ പാപഭാരം കേരളത്തിലെ ജനങ്ങൾ ചുമക്കേണ്ട അവസ്ഥയാണ്. അദാലത്ത് നടത്തി പതിനായിരക്കണക്കിന് പരാതികൾ ശേഖരിച്ച് ചാക്കിൽകെട്ടി സെക്രട്ടറിയേറ്റിൽ കൊണ്ടുവച്ചവരാണ് സദസ്സുമായി ഇറങ്ങുന്നത്. കേരളത്തിൻറെ ദുരന്തമായി ഈ സർക്കാർ മാറുന്നു എന്നും അദ്ദേഹം പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഷിരൂര്‍ ദുരന്തത്തിന് ഇന്നേക്ക് ഒരു വര്‍ഷം; നോവായി അര്‍ജുന്‍

2024 ജൂലൈ 16നായിരുന്നു കനത്ത മഴയില്‍ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശിയായ അര്‍ജുനെ കാണാതാവുന്നത്.

Published

on

ലോറി ഡ്രൈവര്‍ അര്‍ജുന്‍ ഉള്‍പ്പടെ 11 പേരുടെ ജീവനെടുത്ത ഷിരൂര്‍ ദുരന്തത്തിന് ഇന്നേക്ക് ഒരു വര്‍ഷം. 2024 ജൂലൈ 16നായിരുന്നു കനത്ത മഴയില്‍ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശിയായ അര്‍ജുനെ കാണാതാവുന്നത്. 72 ദിവസം നീണ്ടുനിന്ന രക്ഷാ ദൗത്യത്തിനൊടുവിലാണ് അര്‍ജുന്റെ മൃതദേഹാവശിഷ്ടവും ട്രക്കും ഗംഗാവലി പുഴയുടെ അടിത്തട്ടില്‍ നിന്ന് കണ്ടെടുത്തത്.

കര്‍ണാടക ഷിരൂരിലെ ദേശീയപാത 66ല്‍ ജൂലൈ പതിനാറിന് രാവിലെ എട്ടേ കാലോടെയാണ് ദുരന്തമുണ്ടായത്. മണ്ണും പാറയും ചെളിയും ദേശീയപാതയിലേക്ക് ഇരച്ചെത്തി സമീപത്തെ ഒരു ചായക്കടയും വീടുകളും തകര്‍ന്നു. മലയാളി ഡ്രൈവറായ അര്‍ജുന്‍ ഉള്‍പ്പെടെ നിരവധി പേരെ കാണാതായി.

മൂന്നു ഘട്ടങ്ങളായിട്ടായിരുന്നു രക്ഷാപ്രവര്‍ത്തനം. എന്‍ ഡി ആര്‍ എഫും നാവികസേനയുടെ മുങ്ങല്‍ വിദഗ്ധരും തിരഞ്ഞിട്ടും ശ്രമങ്ങള്‍ വിഫലമായി. ജൂലൈ 20ന് പുഴയില്‍ സോണാര്‍, റഡാര്‍ പരിശോധനകള്‍ നടത്തി. തുടര്‍ന്ന് ജൂലൈ 25ന് തിരച്ചിലിന് മലയാളി മേജര്‍ ജനറല്‍ എം ഇന്ദ്രബാലനും സംഘവും എത്തിയിരുന്നു. ജൂലൈ 27ന് സന്നദ്ധപ്രവര്‍ത്തകന്‍ ഈശ്വര്‍ മാല്‍പെയും സംഘവും തിരച്ചിലിന് എത്തിയിരുന്നു.

ജൂലൈ 28ന് ദൗത്യം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. എന്നാല്‍, ഓഗസ്റ്റ് 13ന് പ്രതിഷേധത്തെ തുടര്‍ന്ന് ദൗത്യം പുനരാരംഭിച്ചു. ഓഗസ്റ്റ് 14 ന് നാവികസേന ലോറിയിലുണ്ടായിരുന്ന വടം കണ്ടെത്തി. പിന്നീട്, തിരച്ചിലിന്റെ മൂന്നാം ഘട്ടം സെപ്തംബര്‍ 20ന് ആരംഭിച്ചു. ഗോവയില്‍ നിന്ന് ഡ്രഡ്ജര്‍ എത്തിച്ച് തിരച്ചില്‍ ആരംഭിച്ചു. സെപ്തംബര്‍ 22ന് അധികൃതരുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഈശ്വര്‍ മാല്‍പെ തിരച്ചില്‍ നിര്‍ത്തി. സെപ്തംബര്‍ 23ന് ഇന്ദ്രബാലന്റെ നേതൃത്വത്തില്‍ വീണ്ടും തിരച്ചില്‍ ആരംഭിച്ചു. ഒടുവില്‍ 72 ദിവസത്തെ തിരച്ചിലിനൊടുവില്‍ സെപ്തംബര്‍ 25ന് പുഴയില്‍ ലോറിയും കാബിനില്‍ അര്‍ജുന്റെ മൃതദേഹഭാഗങ്ങളും കണ്ടെത്തി.

Continue Reading

kerala

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ഒമ്പത് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പും നിലവിലുണ്ട്.

Published

on

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഒമ്പത് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പും നിലവിലുണ്ട്. നിലവിലെ കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ പ്രവചനം അനുസരിച്ച് 19 വരെ അതിശക്തമായ മഴ തുടരാനാണ് സാധ്യത.

മഴയോടൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത പ്രവചിച്ചിട്ടുണ്ട്. കേരള കര്‍ണാടക ലക്ഷദീപ് തീരങ്ങളില്‍ ഈ മാസം 19 വരെ മത്സ്യബന്ധനത്തിനും വിലക്കുണ്ട്.

Continue Reading

kerala

കീം പരീക്ഷാഫലം; വിദ്യാര്‍ഥികളുടെ ഹരജിയില്‍ അന്തിമ തീരുമാനം ഇന്ന്

പി.എസ്.നരസിംഹ, എ.എസ്.ചന്ദൂര്‍ക്കര്‍ എന്നിവരുടെ ബെഞ്ച് ആണ് കേസ് പരിഗണിക്കുന്നത്.

Published

on

കീം പ്രവേശന പരീക്ഷാഫലവുമായി ബന്ധപ്പെട്ട ഹരജികള്‍ സുപ്രിംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. വിഷയത്തില്‍ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഹരജി നല്‍കുന്നുണ്ടോയെന്ന് കോടതി ചോദിച്ചിരുന്നു. ഹരജി നല്‍കിയാല്‍ അതനുസരിച്ച് തീരുമാനമെടുക്കാമെന്നും വ്യക്തമാക്കിയിരുന്നു. അതേസമയം, ഹരജിയില്‍ കോടതി ഇന്ന് അന്തിമ തീരുമാനമെടുക്കും. പി.എസ്.നരസിംഹ, എ.എസ്.ചന്ദൂര്‍ക്കര്‍ എന്നിവരുടെ ബെഞ്ച് ആണ് കേസ് പരിഗണിക്കുന്നത്.

കീം പ്രവേശനത്തിനുള്ള റാങ്ക് പട്ടിക റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരായാണ് വിദ്യാര്‍ഥികള്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. കേരള സിലബസ് വിദ്യാര്‍ഥികള്‍ നല്‍കിയ ഹരജിയും സിബിഎസ്ഇ വിദ്യാര്‍ഥികള്‍ നല്‍കിയ തടസ ഹര്‍ജിയുമാണ് പരിഗണിക്കുക.

Continue Reading

Trending