News

ഇസ്രാഈലില്‍ ഡ്രോണ്‍ ആക്രമണം നടത്തി ലെബനന്‍

By webdesk13

April 16, 2024

ഇസ്രാഈലില്‍ ലെബനന്റെ ഡ്രോണ്‍ ആക്രമണം. ആക്രമണത്തില്‍ 3 ഇസ്രാഈല്‍ പൗരന്‍മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇസ്രാഈല്‍ അതിര്‍ത്തിക്കടുത്ത് ലെബനന്‍ നടത്തിയ ആക്രമണത്തില്‍ നിരവധി ഇസ്രാഈല്‍ സൈനികര്‍ക്ക് പരിക്കേറ്റിരുന്നു.

ലെബനാനിലെ സായുധ സംഘമായ ഹിസ്ബുള്ള ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തിരുന്നു. ലെബനന്‍ അതിര്‍ത്തിയിലേക്ക് കടന്ന ഇസ്രാഈല്‍ സൈനികര്‍ക്ക് നേരെയാണ് ആക്രമണം നടന്നതെന്ന് ഹിസ്ബുള്ള തിങ്കളാഴ്ച പറഞ്ഞു. ഇസ്രാഈല്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള തെക്കന്‍ ലെബനനിലെ ടെല്‍ ഇസ്മായില്‍ പ്രദേശത്താണ് സ്‌ഫോടനം നടന്നത്. അതിര്‍ത്തി കടന്ന് പട്രോളിങ് നടത്തിയ സൈനികര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്.

സ്‌ഫോടനത്തില്‍ 4 ഇസ്രാഈല്‍ സൈനികര്‍ക്ക് പരിക്കേറ്റതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലെബനനില്‍ വെച്ചാണ് സ്‌ഫോടനം നടന്നതെന്ന് സ്ഥിരീകരിച്ചതായി ഇസ്രാഈലിന്റെ സൈനിക വക്താവ് പറഞ്ഞു. ഗസക്കെതിരായ ആക്രമണം അവസാനിപ്പിക്കുന്നത് വരെ ഇസ്രാഈലിനെതിരായ സൈനിക നടപടി തുടരുമെന്ന് ഹിസ്ബുള്ള നേരത്തെ വ്യക്തമാക്കിയിരുന്നു.