Connect with us

india

മുഹമ്മദ് അലിയോട് മത്സരിച്ച ഇതിഹാസ ബോക്‌സര്‍ കൗര്‍ സിങ് അന്തരിച്ചു

Published

on

ഇന്ത്യയുടെ ഇതിഹാസ ബോക്‌സറും മുന്‍ ഒളിമ്പ്യനുമായിരുന്ന കൗര്‍ സിങ് അന്തരിച്ചു. വ്യാഴായ്ച രാവിലെ ഹരിയാന കുരുക്ഷേത്രയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 74 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം.

സൈനിക സേവനത്തിനിടെയാണ് ശ്രദ്ധ ബോക്‌സിങ്ങില്‍ പതിയുന്നത്. 1979ല്‍ സീനിയര്‍ നാഷണല്‍ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ തന്നെ സ്വര്‍ണമണിഞ്ഞ കൗര്‍ സിങ് പിന്നീട് 1983 വരെ തുടര്‍ച്ചയായി നാല് വര്‍ഷവും ജേതാവായി. 1982ല്‍ ന്യൂഡല്‍ഹിയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയതോടെ അദ്ദേഹം ഹീറോയായി. 1982ല്‍ അര്‍ജുന അവാര്‍ഡും 1983ല്‍ പത്മശ്രീയും ലഭിച്ചു.

അമേരിക്കന്‍ ബോക്‌സിങ് ഇതിഹാസം മുഹമ്മദ് അലിയുമായി കൗര്‍ സിങ് മത്സരിച്ചിട്ടുണ്ട്. 1980ല്‍ നടന്ന പ്രദര്‍ശന മത്സരത്തിലായിരുന്നു മുഹമ്മദ് അലി-കൗര്‍ സിങ് പോരാട്ടം. മുഹമ്മദ് അലിയെ നേരിട്ട ഏക ഇന്ത്യന്‍ ബോക്‌സറെന്ന നേട്ടവും കൗര്‍ സിങിന് സ്വന്തമാണ്.

1984ല്‍ ബോക്‌സിങ് മതിയാക്കിയ അദ്ദേഹം 1994ല്‍ സൈന്യത്തില്‍ നിന്നും വിരമിച്ചു. 2020 ഡിസംബറില്‍ കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിശേധിച്ച കര്‍ഷകരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കൗര്‍ സിങ് തന്റെ പത്മശ്രീ, അര്‍ജുന അവാര്‍ഡ് തിരികെ നല്‍കിയിരുന്നു.

india

‘ബി.ജെ.പിക്ക് വോട്ട് ചെയ്തില്ലെങ്കിൽ ബുൾഡോസർ വീട്ടുമുറ്റത്തെത്തും’; ഭീഷണിയുമായി അസം എം.എൽ.എ

ങ്ങൾക്ക് വോട്ട് ചെയ്തിട്ടില്ലെങ്കിൽ ജൂൺ നാലിനു ഫലം പുറത്തുവന്ന ശേഷം നിങ്ങളുടെ വീടിന്റെ മുറ്റത്ത് ജെ.സി.ബി എത്തുമെന്നായിരുന്നു ഭീഷണിയെന്ന് ‘ഇന്ത്യ ടുഡേ നോർത്തീസ്റ്റ്’ റിപ്പോർട്ട് ചെയ്തു.

Published

on

ബി.ജെ.പിക്ക് വോട്ട് ചെയ്തിട്ടില്ലെങ്കിൽ ബുൾഡോസർ നടപടി നേരിടേണ്ടിവരുമെന്ന് ഭീഷണിയുമായി അസം എം.എൽ.എ. ബി.ജെ.പി നേതാവും റതബാരി എം.എൽ.എയുമായ വിജയ് മല്ലകാർ ആണ് തെരഞ്ഞെടുപ്പ് കാംപയിനിനിടെ വോട്ടർമാക്കു മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. തങ്ങൾക്ക് വോട്ട് ചെയ്തിട്ടില്ലെങ്കിൽ ജൂൺ നാലിനു ഫലം പുറത്തുവന്ന ശേഷം നിങ്ങളുടെ വീടിന്റെ മുറ്റത്ത് ജെ.സി.ബി എത്തുമെന്നായിരുന്നു ഭീഷണിയെന്ന് ‘ഇന്ത്യ ടുഡേ നോർത്തീസ്റ്റ്’ റിപ്പോർട്ട് ചെയ്തു.

കരീംഗഞ്ചിലെ സിറ്റിങ് എം.പിയും ബി.ജെ.പി സ്ഥാനാർഥിയുമായ കൃപനാഥ് മല്ലയുടെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു വിജയ് മല്ലകാർ. ‘ബി.ജെ.പിക്ക് വോട്ട് ചെയ്തില്ലെങ്കിൽ അതിന്റെ പ്രത്യാഘാതം നേരിടേണ്ടിവരും. ഞങ്ങൾക്ക് വോട്ട് ചെയ്യാത്തവർക്ക് എന്താണു സംഭവിച്ചതെന്ന് നിങ്ങൾക്ക് അറിയാമല്ലോ.. അവരെ തേടി ബുൾഡോസർ എത്തും’-പ്രസംഗത്തിൽ എം.എൽ.എ മുന്നറിയിപ്പ് നൽകി.

പ്രസംഗത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇതോടെ പ്രതിഷേധവുമായി അസമിലെ പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. വോട്ടർമാരെ ഭീഷണിപ്പെടുത്തി വോട്ട് തട്ടാനാണ് ബി.ജെ.പി ശ്രമമെന്നും ഇതിനെതിരെ നടപടി വേണമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.

കാലങ്ങളായി കോൺഗ്രസിന്റെ ഉറച്ച കോട്ടയായിരുന്നു ദക്ഷിണ അസം മണ്ഡലമായ കരീംഗഞ്ച്. 2014ൽ ബദ്‌റുദ്ദീൻ അജ്മലിന്റെ എ.ഐ.യു.ഡി.എഫ് മണ്ഡലം പിടിച്ചെടുത്തു. 2019ൽ കൃപാനഥ് മല്ല 38,000ത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിന്റെ എ.ഐ.യു.ഡി.എഫിനെയും പിന്നിലാക്കി മണ്ഡലം ബി.ജെ.പിക്കു പിടിച്ചുകൊടുത്തു. എ.ഐ.യു.ഡി.എഫ് എം.പിയായിരുന്ന രാധേശ്യാം ബിശ്വാസിനെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളിയായിരുന്നു ബി.ജെ.പി നേതാവിന്റെ വിജയം.

 

Continue Reading

india

രാജ്യം പൊതുതെരഞ്ഞെടുപ്പിലേക്ക്; നാളെ ആദ്യ ഘട്ട വോട്ടെടുപ്പ്, ഇന്ന് നിശബ്ദ പ്രചാരണം

അരുണാചൽ പ്രദേശ്, സിക്കിം നിയമസഭകളിലേക്കും നാളെയാണ് വോട്ടെടുപ്പ്

Published

on

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആദ്യ ഘട്ട വോട്ടെടുപ്പ് നാളെ. 102 മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. പരസ്യപ്രചാരണത്തിന് ഇന്നലെയോടെ കൊടിയിറങ്ങിയിരുന്നു. ഇന്ന് 102 മണ്ഡലങ്ങളിലും നിശബ്ദ പ്രചാരണമാണ്.

17 സംസ്ഥാനങ്ങളിലും നാല് കേന്ദ്രഭരണപ്രദേശങ്ങളിലെയും 102 മണ്ഡലങ്ങളിലേക്കാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. അരുണാചൽ പ്രദേശ്, സിക്കിം നിയമസഭകളിലേക്കും നാളെയാണ് വോട്ടെടുപ്പ്.

ഏഴ് ഘട്ടമായി നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ലോക്‌സഭാ മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടക്കുന്നത് നാളെയാണ്. തമിഴ്‌നാട്ടിലെ 39 സീറ്റുകളിലും യുപി, ബംഗാൾ, ബിഹാർ സംസ്ഥാനങ്ങളിലെ ഏതാനും സീറ്റുകളിലും നാളെ വോട്ടെടുപ്പ് നടക്കും. ഛത്തിസ്ഗഢിലെ നക്‌സൽ ബാധിതമേഖലയായ ബസ്തറിലും നാളെയാണ് വോട്ടെടുപ്പ്.

Continue Reading

india

അക്ബര്‍ ഇനി ‘സൂരജ്’ സീത ഇനി ‘തനായ’; സിലിഗുരിയില്‍ സഫാരി പാര്‍ക്കിലെ സിംഹങ്ങള്‍ക്ക് പുതിയ പേര്

കൊല്‍ക്കത്ത ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് പേര് മാറ്റം

Published

on

കൊൽക്കത്ത∙ പേരുവിവാദത്തിൽപ്പെട്ട സിംഹങ്ങൾക്കു പുതിയ പേരുമായി ബംഗാൾ. ‘അക്ബർ’ എന്ന ആൺ സിംഹത്തിനു ‘സൂരജ്’, ‘സീത’ എന്ന പെൺസിംഹത്തിന് ‘തനയ’ എന്നീ പേരുകൾ നൽകാനാണു നീക്കം. ബംഗാള്‍ സൂ അതോറിറ്റിയാണു സെൻട്രൽ സൂ അതോറിറ്റിക്കു നിർദേശം സമർപ്പിച്ചത്.

കൊല്‍ക്കത്ത ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് പേര് മാറ്റം. വിവാദമായ പേരുകള്‍ ഒഴിവാക്കണമെന്ന് കൊല്‍ക്കത്ത ഹൈക്കോടതിയുടെ ജല്‍പായ്ഗുരി സര്‍ക്യൂട്ട് ബെഞ്ച് നിര്‍ദേശിച്ചിരുന്നു.

ഫെബ്രുവരി 13-നാണ് ത്രിപുരയിലെ സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്നും സിംഹങ്ങളെ ബംഗാളിലെ സിലിഗുരി പാര്‍ക്കിലേക്ക് കൊണ്ടുവന്നത്. സീതയെയും അക്ബറിനെയും ഒരു കൂട്ടില്‍ താമസിപ്പിക്കാന്‍ വനം വകുപ്പ് തീരുമാനിച്ചത് ചോദ്യം ചെയ്തുകൊണ്ടാണ് വിഎച്ച്പി ബംഗാള്‍ ഘടകം കല്‍ക്കട്ട ഹൈക്കോടതിയുടെ ജയ്പാല്‍ഗുരി സര്‍ക്യൂട്ട് ബെഞ്ചിനെ സമീപിച്ചത്.

 

Continue Reading

Trending