Connect with us

Football

ക്രിസ്റ്റ്യനോക്കൊപ്പം എത്താന്‍ ലെവാന്‍ഡോവ്‌സ്‌കിക്ക് രണ്ട് ഗോള്‍ ദൂരം മാത്രം

ഈ സീസണില്‍ 15 ഗോളുകളാണ് ലെവാന്‍ഡോവ്‌സ്‌കി നേടിയത്

Published

on

ലിസ്ബണ്‍: ചാമ്പ്യന്‍സ് ലീഗ് സെമിഫൈനലില്‍ ലിയോണിനെതിരെ നേടിയ ഗോളോടെ ചാമ്പ്യന്‍സ് ലീഗില്‍ ഒരു സീസണില്‍ ഏറ്റവും ഗോളുകള്‍ നേടുന്ന താരം എന്ന ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ റെക്കോര്‍ഡിനരികെ എത്തിയിരിക്കുകയാണ് ബയേണ്‍ മ്യൂണിക്ക് മുന്നേറ്റ താരം റൊബേര്‍ട്ട് ലെവാന്‍ഡോവ്‌സ്‌കി. രണ്ട് ഗോളുകള്‍ കൂടി നേടുകയാണെങ്കില്‍ ലെവാന്‍ഡോവ്‌സ്‌കി ക്രിസ്റ്റിയാനോയുടെ റെക്കോര്‍ഡിനൊപ്പം എത്തും. ചാമ്പ്യന്‍സ് ലീഗ് 2013-14 സീസണില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നേടിയ 17 ഗോള്‍ മറികടക്കാന്‍ പോളിഷ് താരത്തിന് ഒരു മത്സരം മാത്രമാണ് ബാക്കിയുള്ളത്. ഈ സീസണില്‍ 15 ഗോളുകള്‍ നേടിയ ലെവാന്‍ഡോവ്‌സ്‌കി അഞ്ച് അസിസ്റ്റും നല്‍കിയിട്ടുണ്ട്.

സീസണില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച താരത്തിന് പിഎസ്ജിക്കെതിരെയും മികച്ച പ്രകടനം കാഴ്ച്ചവെക്കാന്‍ സാധിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ മുന്നേറ്റ നിരക്കൊപ്പം മികച്ച പ്രതിരോധ നിരയുമുള്ള ഫ്രഞ്ച് ക്ലബിനെതിരെ വിജയിക്കണമെങ്കില്‍ ബയേണിന് കുറച്ച് വിയര്‍ക്കേണ്ടി വരും.ഞായറാഴ്ച്ച രാത്രി ഇന്ത്യന്‍ സമയം 12.30 നാണ് ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍.

 

Football

കോപ്പ വിജയത്തിന് ശേഷം മെസ്സിയെ അവഗണിച്ചെന്ന വാദം; ആരോപണങ്ങള്‍ തള്ളി ഗര്‍നാച്ചോ

താനും മെസ്സിയും പരസ്പരം ആലിംഗനം ചെയ്യുന്ന ചിത്രങ്ങള്‍ പങ്കുവെച്ച് താരം ആരാധകന് വായടപ്പന്‍ മറുപടി നല്‍കി.

Published

on

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇഷ്ടതാരമായതിനാല്‍ കോപ്പ അമേരിക്ക ഫൈനല്‍ വേദിയില്‍ ലയണല്‍ മെസ്സിയെ അവഗണിച്ചുവെന്ന വാദങ്ങള്‍ തള്ളി അര്‍ജന്റീനന്‍ യുവ താരം അലജാന്‍ഡ്രോ ഗര്‍നാച്ചോ. കോപ്പ അമേരിക്ക ഫൈനല്‍ വിജയത്തിന് ശേഷം മെസ്സിക്ക് ഒപ്പം ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ആരാധകനായ ഗര്‍നാച്ചോ മടിച്ചുവെന്നാണ് വീഡിയോ സഹിതം ഒരു വിഭാഗം ആരാധകര്‍ ചൂണ്ടിക്കാട്ടിയത്.

മത്സരത്തിനിടെ പരിക്കേറ്റ ലയണല്‍ മെസ്സി ഡഗ്ഔട്ടില്‍ മടങ്ങിയെത്തിയപ്പോള്‍ ഗര്‍നാച്ചോ സൂപ്പര്‍താരത്തെ അവഗണിച്ചതായും ആരാധകര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ താനും മെസ്സിയും പരസ്പരം ആലിംഗനം ചെയ്യുന്ന ചിത്രങ്ങള്‍ പങ്കുവെച്ച് താരം ആരാധകന് വായടപ്പന്‍ മറുപടി നല്‍കി. ഇമോജികളിലൂടെ അര്‍ജന്റീനന്‍ യുവതാരം തന്റെ പ്രതിഷേധം പങ്കുവെയ്ക്കുകയും ചെയ്തു.

Image

 

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെയും മിന്നും താരമാണ് ഗര്‍നാച്ചോ. മുമ്പ് പലതവണ ഗോള്‍നേട്ടത്തിന് ശേഷം അര്‍ജന്റീനന്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ അനുകരിച്ച് ഗോള്‍ ആഘോഷിച്ചിരുന്നു. പിന്നാലെ ക്രിസ്റ്റ്യാനോയെ അനുകരിക്കുന്നത് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് അര്‍ജന്റീനന്‍ ഇതിഹാസമായ എയ്ഞ്ചല്‍ ഡി മരിയ രംഗത്തെത്തിയിരുന്നു. എന്നാല്‍ തന്റെ ആരാധകപുരുഷനെ അനുകരിക്കുന്നത് നിര്‍ത്താന്‍ ഗര്‍നാച്ചോ തയ്യാറായില്ല.

Continue Reading

Football

സാവിഞ്ഞോയെ പൊക്കി സിറ്റി; ബ്രസീല്‍ താരം എത്തുന്നത് വന്‍ തുക പ്രതിഫലത്തില്‍

ജിറോണയെ ലാലിഗയില്‍ മൂന്നാം സ്ഥാനത്തെത്തിക്കുന്നതില്‍ താരം നിര്‍ണായക പങ്കുവഹിച്ചിരുന്നു.

Published

on

ബ്രസീലിയന്‍ താരം സാവിഞ്ഞോയെ സ്വന്തമാക്കി ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി. ഫ്രഞ്ച് ക്ലബ് ട്രോയസിന്റെ താരമായിരുന്ന സാവീഞ്ഞോ കഴിഞ്ഞ സീസണില്‍ ലോണില്‍ ജിറോണക്ക് വേണ്ടി കളിക്കുകയായിരുന്നു. ജിറോണയെ ലാലിഗയില്‍ മൂന്നാം സ്ഥാനത്തെത്തിക്കുന്നതില്‍ താരം നിര്‍ണായക പങ്കുവഹിച്ചിരുന്നു. സീസണില്‍ 11 ഗോള്‍ നേടുകയും 10 അസിസ്റ്റുകള്‍ നല്‍കുകയും ചെയ്ത 20കാരനെ 40 ദശലക്ഷം യൂറോ മുടക്കിയാണ് സിറ്റി സ്വന്തമാക്കിയത്.

ലോകത്തെ മികച്ച ടീമാണ് മാഞ്ചസ്റ്റര്‍ സിറ്റിയെന്നും എക്കാലത്തെയും മികച്ച പരിശീലകരിലൊരാളായ പെപ് ഗാര്‍ഡിയോളക്ക് കീഴില്‍ കളിക്കാന്‍ അവസരം ലഭിക്കുന്നതില്‍ ആവേശഭരിതനാണെന്നും വിംഗറായ സാവിഞ്ഞോ പ്രതികരിച്ചു.

2022ല്‍ ട്രോയസില്‍ ചേരുന്നതിന് മുമ്പ് ബ്രസീല്‍ ക്ലബ് അത്‌ലറ്റികോ മിനെയ്‌റോയിലായിരുന്നു സാവിയോ എന്ന് വിളിപ്പേരുള്ള സാവിഞ്ഞോ. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ബ്രസീലിനായി അരങ്ങേറിയ സാവിഞ്ഞോ കഴിഞ്ഞ കോപ അമേരിക്കയില്‍ പരാഗ്വെക്കെതിരായ ഗ്രൂപ്പ് മത്സരത്തില്‍ ആദ്യ ഗോളും സ്വന്തമാക്കിയിരുന്നു.

Continue Reading

Football

നിക്കോ വില്യംസിനെ തട്ടകത്തിലെത്തിക്കാന്‍ ബാഴ്സ; ചര്‍ച്ചകള്‍ ആരംഭിച്ചെന്ന് റിപ്പോര്‍ട്ട്

സ്‌പെയിനിനൊപ്പം യുവേഫ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ മികച്ച കാമ്പെയ്‌നിന് ശേഷം അത്‌ലറ്റിക് ക്ലബില്‍ നിന്ന് ക്യാമ്പ് നൗവിലേക്ക് മാറാന്‍ 22- കാരന്‍ താല്‍പ്പര്യപ്പെടുന്നുവെന്ന് ആണ് റിപ്പോര്‍ട്ടുകള്‍.

Published

on

സ്‌പെയിനായി യൂറോ കപ്പില്‍ സ്റ്റാര്‍ ആയ നിക്കോ വില്യംസിനെ സ്വന്തമാക്കാനായി ബാഴ്‌സലോണ ചര്‍ച്ചകള്‍ ആരംഭിച്ചു. യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്പെയിനിന്റെ കിരീടനേട്ടത്തില്‍ നിര്‍ണായകപങ്കുവഹിച്ച താരങ്ങളിലൊരാളാണ് 22കാരനായ നിക്കോ. ഇതിനുപിന്നാലെയാണ് താരത്തെ തട്ടകത്തിലെത്തിക്കാന്‍ ബാഴ്സ ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയത്. സ്‌പെയിനിനൊപ്പം യുവേഫ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ മികച്ച കാമ്പെയ്‌നിന് ശേഷം അത്‌ലറ്റിക് ക്ലബില്‍ നിന്ന് ക്യാമ്പ് നൗവിലേക്ക് മാറാന്‍ 22- കാരന്‍ താല്‍പ്പര്യപ്പെടുന്നുവെന്ന് ആണ് റിപ്പോര്‍ട്ടുകള്‍.

ബാഴ്സലോണയുടെ സ്പോര്‍ട്ടിങ് ഡയറക്ടര്‍ ഡെക്കോയും നിക്കോയുടെ ഏജന്റ് ഫെലിക്സ് ടെന്റയും ചര്‍ച്ചകള്‍ നടത്തിവരുന്നെന്ന് പ്രശസ്ത സ്പോര്‍ട്സ് ജേണലിസ്റ്റ് ഫബ്രീസിയോ റൊമാനോ റിപ്പോര്‍ട്ട് ചെയ്തു.യൂറോ കപ്പിലെ വിജയത്തിന് ശേഷം അത്ലറ്റിക് ബില്‍ബാവോയുടെ താരമായ വില്യംസിനെ ലക്ഷ്യമിട്ട് നിരവധി ഇംഗ്ലീഷ് ക്ലബ്ബുകള്‍ രംഗത്തെത്തുന്നുണ്ട്. എന്നാല്‍ ക്യാംപ്നൗവിലേക്ക് മാറാന്‍ തന്നെയാണ് നിക്കോയും താല്‍പ്പര്യപ്പെടുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

നിക്കോയുടെ റിലീസ് ക്ലോസായി 58 മില്ല്യണ്‍ യൂറോയാണ് അത്ലറ്റിക് ക്ലബ്ബ് മുന്നോട്ടുവെക്കുന്നത്. ഇതുമാത്രമാണ് ബാഴ്സയ്ക്ക് മുന്നിലുള്ള പ്രധാന കടമ്പ. പുതിയ പരിശീലകന്‍ ഹാന്‍സി ഫ്ളിക്കും താരത്തെ ടീമിലെത്തിക്കാനായുള്ള പരിശ്രമത്തിലാണ്. നിക്കോയുടെ സുഹൃത്തും സ്പാനിഷ് ടീമിലെ സഹതാരവുമായ ലാമിന്‍ യമാലും ബാഴ്‌സയിലാണുള്ളത്. നിക്കോയും ക്യാംപ്നൗവിലെത്തിയാല്‍ യൂറോ കപ്പില്‍ സ്‌പെയിനിന്റെ മുന്നേറ്റനിരയിലെ കിടിലന്‍ കോമ്പോ ബാഴ്‌സയിലും കാണാനാവും.

Continue Reading

Trending