തിരുവനന്തപുരം: ലൈഫ് മിഷന്‍ ക്രമക്കേടില്‍ കേസെടുക്കാന്‍ വിജിലന്‍സിന് അനുമതി നല്‍കി സംസ്ഥാന സര്‍ക്കാര്‍. ഉദ്യോഗസ്ഥ തലത്തില്‍ ക്രമക്കേടോ അഴിമതിയോ ഉണ്ടെങ്കില്‍ കേസെടുക്കാമെന്നാണ് സര്‍ക്കാരിന്റെ ഭാഗം. പ്രാഥമിക അന്വേഷണ ശുപാര്‍ശയിലാണ് ഉത്തരവ്.

അതേസമയം, സിബിഐ അന്വേഷണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. എജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. നിയമവകുപ്പാണ് ഇതുസംബന്ധിച്ച നടപടികള്‍ സ്വീകരിച്ചത്.

സിബിഐ എഫ്‌ഐആര്‍ റദ്ദാക്കണം എന്നാണ് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സര്‍ക്കാരിന്റെ ഹര്‍ജി കോടതി നാളെ പരിഗണിക്കും.