Connect with us

india

നടന്‍ ശിവകാര്‍ത്തികേയന്‍ ദത്തെടുത്ത സിംഹത്തെ കാണാതായി; തിരച്ചില്‍ ശക്തം

അഞ്ച് വയസുള്ള ആണ്‍ സിംഹം ഷേര്‍യാറിനെയാണ് കാണാതായത്.

Published

on

ചെന്നൈ: നടന്‍ ശിവകാര്‍ത്തികേയന്‍ ദത്തെടുത്ത സിംഹത്തെ കാണാതായി. തമിഴ്‌നാട് ചെങ്കല്‍പെട്ട് വാണ്ടല്ലൂര്‍ മൃഗശാലയിലെ സിംഹത്തെയാണ് കാണാതായത്. അഞ്ച് വയസുള്ള ആണ്‍ സിംഹം ഷേര്‍യാറിനെയാണ് കാണാതായത്.

ബംഗളൂരുവില്‍ നിന്ന് രണ്ടുവര്‍ഷം മുന്‍പാണ് ഷേര്‍യാറിനെ വാണ്ടല്ലൂരിലേക്ക് കൊണ്ടുവന്നത്. വ്യാഴാഴ്ച സഫാരി മേഖലയിലേക്ക് തുറന്നുവിട്ട സിംഹം തിരികെ കൂട്ടിലേക്ക് മടങ്ങിയെത്താതിരുന്നതോടെയാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. 50 ഏക്കര്‍ വിസ്തീര്‍ണമുള്ള സഫാരി മേഖലയിലാണു സിംഹം കാണാതായത്.

ശനിയാഴ്ച വൈകുന്നേരംവരെ ഷേര്‍യാര്‍ തിരികെ വന്നിട്ടില്ലെന്ന് മൃഗശാല അധികൃതര്‍ സ്ഥിരീകരിച്ചു. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ നേതൃത്വത്തില്‍ അഞ്ചു സംഘങ്ങളായി പ്രത്യേക പരിശോധന ആരംഭിച്ചിട്ടുണ്ട്. സഫാരി സോണില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശന നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സിംഹത്തെ കണ്ടെത്താന്‍ തെര്‍മല്‍ ഇമേജിങ് ഡ്രോണുകളും ക്യാമറകളും ഉപയോഗിച്ച് പരിശോധന നടത്തുകയാണ്. സഫാരി മേഖലയിലുളള മയിലുകള്‍, മുയലുകള്‍ തുടങ്ങിയ മൃഗങ്ങള്‍ക്ക് അപകടസാധ്യതയില്ലെന്നും മൃഗശാല ഡയറക്ടര്‍ റിറ്റോ സിറിയക് വ്യക്തമാക്കി. ഉയരമുള്ള ചുറ്റുമതിലും മുള്ളുവേലികളും ഉള്ളതിനാല്‍ സിംഹം പുറത്തേക്ക് പോയിട്ടില്ലെന്നാണു പ്രാഥമിക നിഗമനം.

india

പ്രതിമാസം 10 ലക്ഷം രൂപ വേണം, ജീവനാംശം വർധിപ്പിക്കണം’; മുൻഭാര്യയുടെ ഹർജിയിൽ‌ മുഹമ്മദ് ഷമിക്ക് സുപ്രീംകോടതി നോട്ടീസ്

Published

on

ജീവനാംശം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ഭാര്യ ഹസിൻ ജഹാൻ നൽകിയ ഹർജിയിൽ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് നോട്ടീസ് അയച്ച് സുപ്രീംകോടതി. കൊൽക്കത്ത ഹൈക്കോടതിയുടെ വിധി ചോദ്യം ചെയ്തുകൊണ്ടായിരുന്നു ഹസിൻ ജഹാൻ സുപ്രീംകോടതിയെ സമീപിച്ചത്. ജീവനാംശം പത്ത് ലക്ഷമയി ഉയർത്തണമെന്നാണ് ഹർജിയിലെ ആവശ്യം.

മകൾക്ക് മൂന്ന് ലക്ഷം രൂപയും തനിക്ക് പ്രതിമാസം ഏഴ് ലക്ഷം രൂപയും വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മകളുടെ പരിചരണത്തിന് 2.5 ലക്ഷം രൂപയും ഹസിൻ ജഹാന് 1.5 ലക്ഷം രൂപയും ജീവനാംശം നൽകാൻ കൊൽക്കത്ത ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇത് ചോദ്യം ചെയ്താണ് ഹസിൻ സുപ്രീംകോടതിയെ സമീപിച്ചത്. ഷമിയുടെ സാമ്പത്തിക സ്ഥിതിയും ജീവിതശൈലിയും കണക്കിലെടുക്കുമ്പോൾ നിലവിലെ തുക തീർത്തും അപര്യാപ്തമാണെന്നാണ് ഹസിൻ ജഹാന്റെ വാദം.

ഹർജിയിൽ ഷമിക്കും പശ്ചിമബംഗാൾ സർക്കാരിനും ജഡ്ജിമാരായ മനോജ് മിശ്ര, ഉജജയ്ൽ ഭുവിയാൻ എന്നിവരടങ്ങിയ ബെഞ്ച് നോട്ടീസ് അയച്ചു. ഇരു കക്ഷികളോടും നാല് ആഴ്ചയ്ക്കുള്ളിൽ മറുപടി നൽകാൻ സുപ്രീം കോടതി നിർദേശിച്ചു. 2021–22 ലെ ആദായനികുതി റിട്ടേൺ പ്രകാരം ഷമിയുടെ വാർഷിക വരുമാനം ഏകദേശം 48 രൂപ കോടിയാണെന്നും ഹർ‌ജിയിൽ ഹസിൻ ചൂണ്ടിക്കാണിക്കുന്നു. റേഞ്ച് റോവർ, ജാഗ്വാർ, മെഴ്‌സിഡസ്, ഫോർച്യൂണർ തുടങ്ങിയ ആഡംബര വാഹനങ്ങൾ ഷമിയുടെ കൈവശമുണ്ടെന്നും ഹർജിയിൽ ഹസിൻ പറയുന്നു.

2018ലാണ് ഷമിക്കെതിരെ ഗാർഹിക പീഡനവും പീഡനവും ആരോപിച്ച് ജഹാൻ രംഗത്തെത്തുന്നത്. തുടർന്ന് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ഒന്നിലധികം വകുപ്പുകൾ പ്രകാരം ഷമിക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. വിചാരണ കോടതി മകൾക്ക് പ്രതിമാസം 80,000 രൂപ അനുവദിച്ചെങ്കിലും ഹസിന് ജീവനാംശം നിഷേധിച്ചിരുന്നു. പിന്നീട് 2023 ൽ സെഷൻസ് കോടതി ഹസിന് 50,000 രൂപയും മകൾക്ക് 80,000 രൂപയും ജീവിനാംശം നൽകാൻ വിധിച്ചു. 2025 ജൂലൈ 1 ന് കൊൽക്കത്ത ഹൈക്കോടതി തുക യഥാക്രമം ഹസിന് 1.5 ലക്ഷം രൂപയും മകൾക്ക് 2.5 ലക്ഷം രൂപയായും വർദ്ധിപ്പിക്കുകയായിരുന്നു. ഇത് അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹസിൻ ജഹാൻ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

Continue Reading

india

ഡല്‍ഹിയില്‍ വോട്ട് ചെയ്ത ബിജെപി നേതാക്കള്‍ ബിഹാറിലും വോട്ട് ചെയ്തു, ആരോപണം കടുപ്പിച്ച് രാഹുല്‍ ഗാന്ധി

Published

on

ന്യൂഡല്‍ഹി: വോട്ട് ക്രമക്കേടില്‍ ബിജെപിക്ക് എതിരെ ആരോപണങ്ങള്‍ കടുപ്പിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഡല്‍ഹിയില്‍ വോട്ടുള്ള ബിജെപി നേതാക്കള്‍ ബിഹാറില്‍ ഇന്നലെ നടന്ന ഒന്നാം ഘട്ട വോട്ടെടുപ്പില്‍ വോട്ട് ചെയ്‌തെന്നാണ് പുതിയ ആരോപണം. ബിഹാറിലെ ബങ്കയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് രാഹുലിന്റെ പുതിയ ആക്ഷേപം.

ഡല്‍ഹിയില്‍ വോട്ട് ചെയ്ത ബിജെപി നേതാക്കള്‍ ബിഹാര്‍ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ വോട്ട് ചെയ്തതായി എനിക്ക് മനസ്സിലായെന്ന് പറഞ്ഞ രാഹുല്‍ ഗാന്ധി എന്നാല്‍ ആരുടെയും പേരെടുത്ത് പറഞ്ഞില്ല. ഹരിയാനയിലെ 2 കോടി വോട്ടര്‍മാരില്‍ 29 ലക്ഷം വോട്ടര്‍മാര്‍ വ്യാജന്മാരായിരുന്നു. മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലും ബിജെപി വോട്ട് മോഷണം നടത്തി. ബിഹാറിലും ഇത് ആവര്‍ത്തിക്കാനാണ് ശ്രമം. എന്നാല്‍ സംസ്ഥാനത്തെ ജനങ്ങള്‍ ഇതിന് അനുവദിക്കില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ഹരിയാന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വോട്ട് മോഷണം നടന്നതിന് തെളിവുകള്‍ ഹാജരാക്കിയതായും രാഹുല്‍ ഗാന്ധി അവകാശപ്പെട്ടു. വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഒളിച്ചോടാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ക്രമക്കേടുമായി ബന്ധപ്പെട്ട് ഇനിയും തെളിവുകള്‍ പുറത്തുവിടുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

Continue Reading

india

ഓണ്‍ലൈന്‍ ഗെയിം ‘ റെഡി അണ്ണ’ വഴി 84 കോടി രൂപയുടെ സൈബര്‍ തട്ടിപ്പ് ; 12 പേര്‍ പിടിയില്‍

സാക്കിനാക്കയിലെ ഒരു ഹോട്ടലില്‍ സബ് ഇന്‍സ്‌പെക്ടര്‍ സാഗര്‍ ജാദവിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.

Published

on

നവിമുംബൈ: നിരോധിത ഓണ്‍ലൈന്‍ ഗെയിം ആപ്പ് ‘റെഡി അണ്ണ’ ഉപയോഗിച്ച് രാജ്യത്താകെ 84 കോടി രൂപയുടെ വന്‍സൈബര്‍ തട്ടിപ്പ് നടത്തിയ സംഘത്തിലെ 12പേരെ നവിമുംബൈ പോലീസ് സൈബര്‍ വിഭാഗം അറസ്റ്റ് ചെയ്തു. രാജ്യത്ത് മൊത്തം 393 കേസുകളിലാണ് സംഘം തട്ടിപ്പ് നടത്തിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. മുംബൈയില്‍ നടന്ന പ്രത്യേക ഓപ്പറേഷനില്‍ മുഹമ്മദ് മസൂദ് അബ്ദുള്‍ വസീം (28), അബ്ദുള്ള ലാരെ അഹമ്മദ് ഷെയ്ഖ് (24), നൂര്‍ ആലം ആഷിഖ് അലി ഖാന്‍ (42), മനീഷ് കോട്ടേഷ് നന്ദല (30) എന്നിവരെ പൊലീസ് പിടികൂടി. ഇവരില്‍ രണ്ടുപേര്‍ ദുബായില്‍ താമസിക്കുന്നവരാണെന്ന് പൊലീസ് വ്യക്തമക്കി. സാക്കിനാക്കയിലെ ഒരു ഹോട്ടലില്‍ സബ് ഇന്‍സ്‌പെക്ടര്‍ സാഗര്‍ ജാദവിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. പ്രധാന പ്രതികളായി ബെംഗളൂരു സ്വദേശി വസീമിനെയും ദുബായില്‍ താമസിക്കുന്ന മൊഹ്‌സിനിനെയും സഫറിനെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. വസീമില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍, പാസ്‌പോര്‍ട്ട്, യുഎഇ ഐഡി കാര്‍ഡ്, ഏഴ് സിം കാര്‍ഡുകള്‍ തുടങ്ങിയ രേഖകളും ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു. ഓണ്‍ലൈന്‍ ഗെയിമിംഗിന്റെ പേരില്‍ വന്‍ തുക വാഗ്ദാനം ചെയ്ത് ആളുകളെ വലയിലാക്കുകയായിരുന്നു സംഘത്തിന്റെ രീതി. കേസില്‍ മറ്റ് നാല് പ്രതികളെ കണ്ടെത്താനായി അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് പൊലീസ്.

Continue Reading

Trending