ന്യൂഡല്‍ഹി: തുടര്‍ച്ചയായുള്ള സഭാസ്തംഭനത്തില്‍ പൊട്ടിത്തെറിച്ച് മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അദ്ധ്വാനി. ലോക്‌സഭ സുഗമമമായി നടത്താന്‍ ഭരണപക്ഷമോ പ്രതിപക്ഷമോ ശ്രമിക്കുന്നില്ലെന്ന് അദ്വാനി പറഞ്ഞു. പാര്‍ലമെന്ററി കാര്യ മന്ത്രി അനന്ത്കുമാറിനോടാണ് അദ്വാനി സംസാരിച്ചത്.

നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി പാര്‍ലമെന്റ് സ്തംഭിക്കുകയാണ്. വിഷയം ചര്‍ച്ച ചെയ്യണമെന്നും പ്രധാനമന്ത്രി മറുപടി പറയണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം മുദ്രാവാക്യം വിളിക്കുന്നതിനിടെയാണ് അദ്വാനി ദേഷ്യപ്പെട്ടത്. സഭ നടത്തണമെന്ന് സ്പീക്കര്‍ക്കോ പാര്‍ലമെന്ററി കാര്യ മന്ത്രിക്കോ സഭ നടത്തണമെന്ന് ഒരാഗ്രഹവുമില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എന്നാല്‍ പരസ്യപ്രകടനം തെറ്റാണെന്നും മാധ്യമങ്ങള്‍ അത് റിപ്പോര്‍ട്ട് ചെയ്യുമെന്നും
അനന്ത്കുമാര്‍ പറഞ്ഞപ്പോള്‍ പരസ്യപ്രകടനം നടത്തുമെന്നും അദ്വാനി പറഞ്ഞു.

നേരത്തേയും സഭ തടസ്സപ്പെടുന്നതില്‍ അദ്വാനി എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. സഭാ നടപടികള്‍ തടസ്സപ്പെടുന്നതിന് കാരണം പ്രതിപക്ഷമാണെന്ന് മന്ത്രി വെങ്കയ്യ നായിഡു പറഞ്ഞിരുന്നു. എന്നാല്‍ ഇതിന് വിപരീതമായാണ് ഇപ്പോള്‍ അദ്വാനി രംഗത്തെത്തിയിരിക്കുന്നത്.