Connect with us

india

ടെസ്റ്റ് പോസിറ്റിവിറ്റി കൂടിയ ജില്ലകളില്‍ ലോക്ഡൗണ്‍ ഏര്‍പെടുത്തണമെന്ന് ആരോഗ്യമന്ത്രാലയം

ചൊവ്വാഴ്ച നടന്ന ഉന്നതതല യോഗത്തിലാണ് ആരോഗ്യമന്ത്രാലയം നടപടികള്‍ക്ക് ശുപാര്‍ശ ചെയ്തതെങ്കിലും സംസ്ഥാനങ്ങളുമായി ആലോചിച്ച ശേഷമായിരക്കും ഇതുസംബന്ധിച്ചുള്ള അന്തിമ തീരുമാനം കേന്ദ്ര സര്‍ക്കാര്‍ എടുക്കുക

Published

on

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം അതിതീവ്രമായി തുടരുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ നടപടികളിലേക്ക് കടന്ന് കേന്ദ്ര സര്‍ക്കാര്‍. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളില്‍ പോയ 150 ഓളം ജില്ലകളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു. അവശ്യസര്‍വീസുകള്‍ക്കടക്കം ഇളവ് നല്‍കിയാകും ലോക്ക്ഡൗണ്‍.

ചൊവ്വാഴ്ച നടന്ന ഉന്നതതല യോഗത്തിലാണ് ആരോഗ്യമന്ത്രാലയം നടപടികള്‍ക്ക് ശുപാര്‍ശ ചെയ്തതെങ്കിലും സംസ്ഥാനങ്ങളുമായി ആലോചിച്ച ശേഷമായിരക്കും ഇതുസംബന്ധിച്ചുള്ള അന്തിമ തീരുമാനം കേന്ദ്ര സര്‍ക്കാര്‍ എടുക്കുക.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

പഞ്ചാബില്‍ ആയുധക്കടത്ത്; ആറുപേര്‍ പിടിയില്‍

ഇവരില്‍ നിന്നും ആറ് അത്യാധുനിക ആയുധങ്ങളും 5.75 ലക്ഷം ഹവാല പണവും പിടികൂടി.

Published

on

ചണ്ഡീഗഡ്: പഞ്ചാബില്‍ അതിര്‍ത്തി കടന്ന് ആയുധക്കടത്ത് നടത്തിയ ആറുപേരെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്നും ആറ് അത്യാധുനിക ആയുധങ്ങളും 5.75 ലക്ഷം ഹവാല പണവും പിടികൂടി.

സോഷ്യല്‍ മീഡിയ വഴി മെഹക്പ്രീത് സിംഗ് എന്ന രോഹിത് വിദേശ ഇടപാടുകാരുമായി ആയുധക്കടത്തിന് നേതൃത്വം നല്‍കിയതായി പഞ്ചാബ് ഡിജിപി ഗൗരവ് യാദവ് അറിയിച്ചു. അറസ്റ്റിലായ മറ്റു അംഗങ്ങള്‍ പര്‍ഗത് സിംഗ്, അജയ്ബീര്‍ സിംഗ്, കരണ്‍ബീര്‍ സിംഗ്, ശ്രീറാം സിംഗ്, ദിനേശ് കുമാര്‍ എന്നിവരാണ്.

രണ്ട് ആയുധങ്ങളുമായി അതിര്‍ത്തി കടന്നപ്പോള്‍ പര്‍ഗത് സിംഗ് പിടിയിലായി. ശേഷിക്കുന്നവര്‍ പിന്നീട് പിടിയിലായി. രോഹിത്തിനെ മൂന്ന് ആയുധങ്ങളുമായി ഗോവയില്‍ നിന്ന് അറസ്റ്റ് ചെയ്തു. ആയുധവ്യാപാരത്തില്‍ നിന്നുള്ള പണം ഹവാല വഴി ഇന്ത്യയിലെത്തിച്ചതായും കണ്ടെത്തി. 5.75 ലക്ഷം രൂപയുടെ കള്ളപ്പണവുമായി ദിനേശ് കുമാറും പിടിയിലായി.

പിടിച്ചെടുത്ത ആയുധങ്ങള്‍: ഗ്ലോക്ക് 9എംഎം, 3 പിഎക്സ്5 പോയിന്റ് 3 ബോര്‍, പോയിന്റ് 32 ബോര്‍, പോയിന്റ് 30 ബോര്‍. സംഘത്തിലെ മറ്റുള്ളവരുടെ അന്വേഷണ നടപടികള്‍ പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Continue Reading

india

കാഠ്മണ്ഡുവില്‍ കുടുങ്ങിയ മലയാളിസംഘം നാളെ നാട്ടിലേക്ക് മടങ്ങും

നേപ്പാളിലെ ജെന്‍സി പ്രതിഷേധം, സംഘര്‍ഷങ്ങള്‍ നിലയ്ക്കുന്നതിനോടൊപ്പം ഇടക്കാല സര്‍ക്കാരിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്

Published

on

കാഠ്മണ്ഡു: നേപ്പാളിലെ കാഠ്മണ്ഡുവില്‍ കുടുങ്ങിയ 40 അംഗ മലയാളിസംഘം നാളെ നാട്ടിലേക്ക് മടങ്ങും. സംഘം കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ളവരായാണ്. കാഠ്മണ്ഡുവില്‍ നിന്ന് അവര്‍ വിമാനം ഉപയോഗിച്ച് ബംഗളൂരുവിലേക്ക് എത്തും. പോഖ്രയിലേക്കുള്ള യാത്രക്കിടെ ഉണ്ടായ പ്രതിഷേധം രൂക്ഷമായതിനാല്‍ ഗോശാലയില്‍ സംഘം കുടുങ്ങി. മലയാളി സംഘം കഴിഞ്ഞ തിങ്കളാഴ്ച നേപ്പാളില്‍ എത്തിയിരുന്നു.

അതേസമയം, നേപ്പാളിലെ ജെന്‍സി പ്രതിഷേധം, സംഘര്‍ഷങ്ങള്‍ നിലയ്ക്കുന്നതിനോടൊപ്പം ഇടക്കാല സര്‍ക്കാരിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സുഷീല കര്‍ക്കി, ഇലക്ട്രിസിറ്റി അതോറിറ്റി മുന്‍ എംഡി കുല്‍മന്‍ ഗിസിങ്, കാഠ്മണ്ഡു മേയര്‍ ബലേന്‍ ഷാ എന്നിവരാണ് പരിഗണനയില്‍.

പ്രതിഷേധത്തിനിടെ ഇതുവരെ 30 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. കാഠ്മണ്ഡുവില്‍ നിരോധനാജ്ഞ തുടരുകയാണ്. പ്രതിഷേധക്കാര്‍ തീയിട്ട സുപ്രിം കോടതിയും ബാങ്കുകള്‍ തുടങ്ങിയവ ഘട്ടംഘട്ടമായി തുറക്കും. സംഘര്‍ഷ സാഹചര്യത്തെ കണക്കിലെടുത്ത് ത്രിഭുവന്‍ സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങള്‍ താത്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്. പ്രശ്‌ന പരിഹാരത്തിന് ചര്‍ച്ചകള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നതായി പ്രസിഡന്റ് രാം ചന്ദ്ര പൗഡേല്‍ അറിയിച്ചു.

Continue Reading

india

മലയാളി സമ്പന്നരുടെ പട്ടികയില്‍ ജോയ് ആലുക്കാസ് ഒന്നാമന്‍, യൂസുഫലി രണ്ടാം സ്ഥാനത്ത്

5.4 ബില്യണ്‍ ഡോളര്‍ ആസ്തിയോടെ 749-ാം സ്ഥാനത്തെത്തിയ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസുഫലി രണ്ടാമതും, 4 ബില്യണ്‍ ഡോളര്‍ ആസ്തിയോടെ 998-ാം സ്ഥാനത്തെത്തിയ ജെംസ് എജ്യുക്കേഷന്‍ ചെയര്‍മാന്‍ സണ്ണി വര്‍കിയും പട്ടികയില്‍ മൂന്നാമതുമാണ്.

Published

on

കൊച്ചി: ഫോബ്സിന്റെ റിയല്‍ ടൈം ബില്യണയേഴ്‌സ് ലിസ്റ്റില്‍ മലയാളികളില്‍ സമ്പന്നരുടെ പട്ടികയില്‍ ഒന്നാമത് ജോയ് ആലുക്കാസ്. 6.7 ബില്യണ്‍ ഡോളര്‍ ആസ്തിയോടെ അദ്ദേഹം 566-ാം സ്ഥാനത്താണ്. 5.4 ബില്യണ്‍ ഡോളര്‍ ആസ്തിയോടെ 749-ാം സ്ഥാനത്തെത്തിയ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസുഫലി രണ്ടാമതും, 4 ബില്യണ്‍ ഡോളര്‍ ആസ്തിയോടെ 998-ാം സ്ഥാനത്തെത്തിയ ജെംസ് എജ്യുക്കേഷന്‍ ചെയര്‍മാന്‍ സണ്ണി വര്‍കിയും പട്ടികയില്‍ മൂന്നാമതുമാണ്.

3.9 ബില്യണ്‍ ഡോളറുമായി ആര്‍.പി. ഗ്രൂപ്പ് ചെയര്‍മാന്‍ രവി പിള്ള 1015-ാം സ്ഥാനത്തും, കല്യാണ്ജ്വല്ലേഴ്സ് എം.ഡി. ടി.എസ്. കല്യാണരാമന്‍ 1102-ാം സ്ഥാനത്തും, ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്‍ 1165-ാം സ്ഥാനത്തും, കെയ്ന്‍സ് ഗ്രൂപ്പ് മേധാവി രമേശ് കുഞ്ഞിക്കണ്ണന്‍ 1322-ാം സ്ഥാനത്തുമാണ്.

ന്യൂയോര്‍ക്കില്‍, ലോക സമ്പന്നരുടെ പട്ടികയില്‍ വന്‍ മാറ്റം: ഒറാക്കിള്‍ ചെയര്‍മാന്‍ ലാറി എലിസണ്‍, 393 ബില്യണ്‍ ഡോളര്‍ ആസ്തിയോടെ ടെസ്ല സി.ഇ.ഒ ഇലോണ്‍ മസ്‌കിനെ മറികടന്ന് ഒന്നാമനായി. 385 ബില്യണ്‍ ഡോളറാണ് മസ്‌കിന്റെ ആസ്തി. ഒറാക്കിള്‍ ഓഹരിവില കുതിച്ചുയര്‍ന്നതാണ് എലിസണെ മുന്നിലെത്തിച്ചത്. ഒരു വര്‍ഷത്തോളം ഒന്നാം സ്ഥാനത്ത് നിലനിന്ന മസ്‌ക് ഇപ്പോള്‍ രണ്ടാമതാണ്.

81 കാരനായ എലിസണ്‍, ഒറാക്കിളിന്റെ ചെയര്‍മാനും ചീഫ് ടെക്നോളജി ഓഫിസറുമാണ്. ക്ലൗഡ് സേവനങ്ങള്‍ക്ക് ഉണ്ടായ വലിയ ആവശ്യം ഓഹരികള്‍ക്ക് 45% ഉയര്‍ച്ച നല്‍കുകയും പിന്നീട് വീണ്ടും 41% കൂടി ഉയരുകയും ചെയ്തതായി റിപ്പോര്‍ട്ട്. മറുവശത്ത് ടെസ്ല ഓഹരികള്‍ക്ക് ഈ വര്‍ഷം 13% ഇടിവുണ്ടായി.

Continue Reading

Trending