Connect with us

kerala

ലോക്‌സഭാ തിരഞ്ഞെടുപ്പ് : വ്യാജ പ്രചാരണങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കും: ചീഫ് ഇലക്ടറൽ ഓഫീസർ

Published

on

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ നിയമ നടപടിയടക്കം സ്വീകരിക്കുമെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ സഞ്ജയ്  കൗൾ  പറഞ്ഞു. ജില്ലകളിലെ തിരഞ്ഞെടുപ്പ് മുന്നൊരുക്കം സംബന്ധിച്ച് ജില്ലാ കളക്ടർമാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളിൽ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന പ്രചാരണങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിച്ച് നടത്തുന്നത് നിരീക്ഷിക്കാൻ ജില്ലകളിൽ വിപുലമായ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇവ യഥാസമയം കണ്ടെത്തി റിപ്പോർട്ട് ചെയ്യുന്നതിനും നടപടിയെടുക്കുന്നതിനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

തിരഞ്ഞെടുപ്പിനുള്ള ജില്ലകളിലെ ക്രമീകരണങ്ങൾ പൂർണമാണ്. ഉദ്യോഗസ്ഥർക്കുള്ള പരിശീലന പരിപാടികൾ അവസാന ഘട്ടത്തിലാണ്. തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നു കഴിഞ്ഞാൽ പെരുമാറ്റച്ചട്ടം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഒരുക്കി. തിരഞ്ഞെടുപ്പ് സംബന്ധിച്ച് ബോധവൽക്കരണത്തിനുള്ള പ്രവർത്തനങ്ങൾ സജീവമാണ്. പ്രശ്‌ന സാധ്യത ബൂത്തുകൾ നിർണയിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. ജില്ലകളിലെ പോസ്റ്റൽ വോട്ടിനുള്ള സൗകര്യങ്ങൾബൂത്തുകൾവോട്ടിംഗ് മെഷീൻ സൂക്ഷിക്കുന്നതിനുള്ള സ്‌ട്രോങ്ങ് റൂംവോട്ടെണ്ണൽ  കേന്ദ്രങ്ങൾ എന്നിവയ്ക്കുള്ള ക്രമീകരണം സംബന്ധിച്ച് ജില്ലാ കളക്ടർമാർ വിശദീകരിച്ചു.

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയ്ക്കു പുറത്തേക്ക് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി വിന്യസിക്കുമ്പോൾ ജോലി ചെയ്തിരുന്ന അതേ പാർലമെന്റ് മണ്ഡല പരിധിയിൽത്തന്നെ നിയമിക്കരുതെന്ന തെരഞ്ഞെടുപ്പു  കമ്മീഷന്റെ നിർദ്ദേശം കർശനമായി പാലിക്കണമെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ പറഞ്ഞു. 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ട്രെയിനില്‍ കയറുന്നതിനിടെ യാത്രക്കാരന്‍ പാളത്തിലേക്ക് വീണു; ഒരു കാല്‍ നഷ്ടമായി

ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം.

Published

on

കൊച്ചി: ആലുവ റെയില്‍വേ സ്റ്റേഷനില്‍ ഗുരുവായൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ ഒരു യാത്രക്കാരന്‍ പാളത്തിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം.

ട്രെയിനിനും ട്രാക്കിനുമിടയില്‍ പെട്ട് അദ്ദേഹത്തിന്റെ ഒരു കാലാണ് നഷ്ടമായത്. അപകടം കണ്ട റെയില്‍വേ പൊലീസും സഹയാത്രക്കാരും ചേര്‍ന്ന് പരിക്കേറ്റയാളെ ഉടന്‍ ആലുവ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്കുശേഷം വിദഗ്ധ ചികിത്സ ആവശ്യമായതിനാല്‍ പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

 

 

Continue Reading

kerala

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു

ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 11,455, പവന് 91,640 എന്ന നിലയിലായി.

Published

on

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് (നവം. 17) വീണ്ടും കുറഞ്ഞു. അവധി ദിനമായ ഇന്നലെ ഒഴികെ നോക്കുമ്പോള്‍ തുടര്‍ച്ചയായി മൂന്നുദിവസമാണ് വില ഇടിഞ്ഞത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 11,455, പവന് 91,640 എന്ന നിലയിലായി.

അന്താരാഷ്ട്ര വിപണിയില്‍ ട്രോയ് ഔണ്‍സിന് 4,083.09 ഡോളര്‍ എന്ന നിരക്കിലാണ് സ്വര്‍ണം വ്യാപാരം നടക്കുന്നത്.

ശനിയാഴ്ച പവന് 1,140 ഇടിഞ്ഞ് 91,720 ആയിരുന്നു. വെള്ളിയാഴ്ച രാവിലെ, ഉച്ച എന്നീ രണ്ടു ഘട്ടങ്ങളിലായി ഗ്രാമിന് 145, പവന് 1,160 വീതം വില കുറഞ്ഞിരുന്നു. അന്നത്തെ പവന്‍ വില 93,160 ആയിരുന്നു

 

Continue Reading

kerala

ചാലയിൽ കാർ ഗർഡറിൽ കുടുങ്ങി; മദ്യലഹരിയിൽ കാർ ഓടിച്ചതായി കണ്ടെത്തി, ഡ്രൈവർക്കെതിരെ കേസ്

മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ ലാസിം മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസ് സ്ഥിരീകരിച്ചത്.

Published

on

കണ്ണൂർ: ചാലയിൽ ദേശീയപാത നിർമാണ സ്ഥലത്തെ ഗർഡറിൽ കാർ കുടുങ്ങിയുണ്ടായ അപകടത്തിൽ ഡ്രൈവർക്കെതിരെ പൊലീസ് കേസ് എടുത്തു. മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ ലാസിം മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസ് സ്ഥിരീകരിച്ചത്.

ഇന്നലെ ചാല കവലക്ക് സമീപം ഗതാഗതം നിരോധിച്ച ഭാഗത്തേക്ക് കാർ ഓടിച്ചുകയറ്റുകയായിരുന്നു. മേൽപാലത്തിന്റെ ഇടവഴിയിൽ കാർ കുടുങ്ങി നിൽക്കുകയായിരുന്നു. നാട്ടുകാരും ഫയർഫോഴ്സും ഏറെ പരിശ്രമിച്ചാണ് വാഹനം പുറത്തെടുത്തത്.

അപകടത്തിൽ ഡ്രൈവർക്ക് പരിക്കൊന്നുമില്ല. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ മദ്യപിച്ചിരുന്നതായി തെളിഞ്ഞതെന്ന് പൊലീസ് അറിയിച്ചു.

Continue Reading

Trending