അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് രാജ്യം മറ്റൊരു പൊതുതെരഞ്ഞെടുപ്പിലേക്ക്. പതിനേഴാം ലോക്‌സഭയിലേക്കുള്ള അംഗങ്ങളെ കണ്ടെത്തുന്നതിനായുള്ള പൊതുതെരഞ്ഞെടുപ്പിന്റെ തീയതികള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കുന്നു.
#WATCH live from Delhi: Election Commission of India addresses a press conference. https://t.co/E0yEp9LHYq
— ANI (@ANI) March 10, 2019
തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താസമ്മേളനം വൈകീട്ട് 5 മണിക്ക് ആരംഭിച്ചു. വിജ്ഞാന്‍ ഭവനില്‍ നടക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ സുനില്‍ അറോറ തിരഞ്ഞെടുപ്പ് തീയതി സംബന്ധിച്ച പ്രഖ്യാപനം നടത്തി.
കേരളമടക്കമുള്ള 22 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും മൂന്നാം ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് ഏപ്രില്‍ 23ന് നടക്കും. രാജ്യത്തെ ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ മെയ് 23ന്.
ഒന്നാം ഘട്ടം തെരഞ്ഞെടുപ്പ് ഏപ്രില്‍ 11ന് നടക്കും. നോമിനേഷന്‍ സമര്‍പ്പിക്കാനുള്ള അവസാന ദിവസം മാര്‍ച്ച് 25. മെയ് 23ന് വോട്ടെണ്ണല്‍. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ രാജ്യമാകെ തെരഞ്ഞെടുപ്പ് ചട്ടം നിലവില്‍ വന്നു.
ഈ തെരഞ്ഞെടുപ്പില്‍ എല്ലാ വോട്ടിങ് മെഷീനും ഇവിഎം സംവിധാനത്തില്‍ വിവിപാറ്റ് ഒരുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. രാജ്യത്താകെ 90 കോടി വോട്ടര്‍മാരാണുള്ളത്. 8.4 പുതിയ വോട്ടര്‍മാരുണ്ട്. പുതിയ വോട്ടര്‍മാര്‍ക്കായി ടോള്‍ ഫ്രീ നമ്പര്‍ സംവിധാനം: 1950
Be the first to write a comment.