ന്യൂഡല്‍ഹി: ജെഡിയു സംസ്ഥാന അധ്യക്ഷന്‍ എം.പി.വീരേന്ദ്രകുമാര്‍ രാജ്യസഭാംഗത്വം രാജിവെച്ചു. ബുധനാഴ്ച രാവിലെ അദ്ദേഹം രാജിക്കത്ത് രാജ്യസഭാ അധ്യക്ഷന്‍ കൂടിയായ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവിന് കൈമാറി.

നിതീഷ് കുമാറിന്റെ പാര്‍ട്ടിയുടെ എംപിയായി താന്‍ തുടരില്ലെന്ന് വീരേന്ദ്രകുമാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ജെഡിയുവിന്റെ പ്രതിനിധിയായിട്ടാണ് വീരേന്ദ്രകുമാര്‍ രാജ്യസഭാംഗമായത്. നിതീഷ് കുമാറുമായി വഴിപരിഞ്ഞ ശരത് യാദവ് പക്ഷത്തോടൊപ്പമാണ് വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയു കേരള ഘടകം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.