kerala
സര്‍ക്കാറിനെ ന്യായീകരിക്കാന്‍ ഒന്നുമില്ല; ദേശീയ രാഷ്ട്രീയം പറഞ്ഞ് സഭയില്‍ പരിഹാസ്യനായി എം.സ്വരാജ്
യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് ഉന്നയിച്ച അഴിമതിയാരോപണങ്ങളില്‍ ഒന്നിലും ഇതുവരെ നിയമനടപടികള്‍ സ്വീകരിക്കാനായിട്ടില്ലെന്നിരിക്കെയാണ് സ്വരാജ് പഴയ ആരോപണങ്ങള്‍ വീണ്ടുമുന്നയിച്ച് സ്വയം പരിഹാസ്യനായത്.
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിനെതിരായ അവിശ്വാസപ്രമേയത്തില്‍ സര്‍ക്കാറിനെ ന്യായീകരിക്കാതെ ദേശീയ രാഷ്ട്രീയം പറഞ്ഞ് എം. സ്വരാജ്. സംസ്ഥാന സര്‍ക്കാറിന്റെ അഴിമതിക്കഥകള്‍ യുഡിഎഫ് അംഗങ്ങള്‍ തുറന്നു കാണിച്ചതോടെ സ്വരാജ് ദേശീയ രാഷ്ട്രീയത്തിലേക്ക് വിടുകയായിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗത്തെക്കുറിച്ച് അതിശയോക്തിപരമായ സ്വന്തം കഥകളുണ്ടാക്കി അവതരിപ്പിക്കുകയാണ് സ്വരാജ് ചെയ്തത്. നാലരവര്‍ഷക്കാലം ഭരിച്ചിട്ടും ഇതുവരെ ഒരു തെളിവും കണ്ടെത്താനാവാത്ത സോളാര്‍ അഴിമതിക്കഥകള്‍ വീണ്ടും ആവര്‍ത്തിക്കുകയാണ് പിന്നീട് സ്വരാജ് ചെയ്തത്. യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് ഉന്നയിച്ച അഴിമതിയാരോപണങ്ങളില്‍ ഒന്നിലും ഇതുവരെ നിയമനടപടികള്‍ സ്വീകരിക്കാനായിട്ടില്ലെന്നിരിക്കെയാണ് സ്വരാജ് പഴയ ആരോപണങ്ങള്‍ വീണ്ടുമുന്നയിച്ച് സ്വയം പരിഹാസ്യനായത്.
പിഎസ്‌സി പരീക്ഷയില്‍ തട്ടിപ്പ് നടത്തി യൂണിവേഴ്‌സിറ്റി കോളേജിലെ രണ്ട് എസ്എഫ്‌ഐ നേതാക്കള്‍ അറസ്റ്റ് ചെയ്യപ്പെട്ടത് പൂര്‍ണമായും മറന്നുകൊണ്ട് പിഎസ്‌സിയുടെ വിശ്വാസ്യത യുഡിഎഫ് തകര്‍ക്കുന്നുവെന്ന സ്വരാജിന്റെ ആരോപണം കണ്ണടച്ച് ഇരുട്ടാക്കലായിരുന്നു. പിഎസ്‌സി തട്ടിപ്പ് നടത്തിയ എസ്എഫ്‌ഐ ഗുണ്ടാനേതാക്കള്‍ക്കെതിരായ കുറ്റപത്രം വൈകിപ്പിച്ച് അവരെ രക്ഷിക്കാന്‍ അവസരമൊരുക്കുന്ന സര്‍ക്കാറിനെ ന്യായീകരിച്ച് സ്വരാജ് പിഎസ്‌സിക്ക് സത്യസന്ധതയുടെ സര്‍ട്ടിഫിക്കറ്റ് കൊടുത്തത് ആടിനെ പട്ടിയാക്കലായിരുന്നു. പിഎസ്‌സി നിയമനം അട്ടിമറിച്ചതിനെതിരെ കോവിഡ് കാലത്ത് പിപിഇ കിറ്റ് ധരിച്ച് ഉദ്യോഗാര്‍ത്ഥികള്‍ സമരത്തിനിറങ്ങുന്ന കാലത്ത് പിഎസ് സി ഏറ്റവും കൂടുതല്‍ നിയമനം നടത്തിയെന്ന പച്ചക്കള്ളവും സ്വരാജ് പറഞ്ഞു. സര്‍ക്കാറിനെതിരെ ഉന്നയിക്കപ്പെട്ട ഒരു ആരോപണത്തിനും മറുപടി പറയാതെ ദേശീയ രാഷ്ട്രീയം പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ച സ്വരാജ് യഥാര്‍ത്ഥത്തില്‍ സഭയില്‍ പരിഹാസ്യനാവുകയായിരുന്നു.
crime
പതിമൂന്നുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന് 78 വർഷം കഠിന തടവും പിഴയും
kerala
റേറ്റിങ് തിരിമറിയില്‍ ഇടപെട്ട് ബാര്‍ക്; സ്വതന്ത്ര ഏജന്‍സി അന്വേഷണം നടത്തും
ടെലിവിഷന്‍ റേറ്റിങില്‍ ജീവനക്കാരന്‍ കൃത്രിമം കാണിച്ചെന്ന വാര്‍ത്തയില്‍ ഇടപെട്ട് ബാര്‍ക് ഇന്ത്യ. ബാര്‍ക്ക് ഇന്ത്യ ഫോറന്‍സിക് ഓഡിറ്റിന് ഉത്തരവിട്ടു. ഫോറന്‍സിക് ഓഡിറ്റിനായി ഒരു സ്വതന്ത്ര ഏജന്‍സിയെ നിയമിച്ചതായി ബാര്‍ക് അറിയിച്ചു. അടിയന്തരമായും സുതാര്യതയോടെയും കൃത്യമായ ജാഗ്രതയോടെയും റേറ്റിങ് തിരിമറി ആരോപണം കൈകാര്യം ചെയ്യുമെന്നും ബാര്‍ക്ക് ഇന്ത്യ അറിയിച്ചു.
ബാര്‍ക് ഡാറ്റ അട്ടിമറിക്കാന്‍ കേരളത്തിലെ ഒരു ചാനല്‍ ഉടമയുടെ അക്കൗണ്ടില്‍ നിന്നും ബാര്‍ക് ജീവനക്കാര്‍ പ്രേംനാഥിന്റെ വാലറ്റിലേക്ക് കോടികള്‍ എത്തിയെന്ന മാധ്യമ വാര്‍ത്തയിലാണ് ബാര്‍ക് ഇന്ത്യയുടെ നടപടി. വാര്‍ത്ത ശ്രദ്ധയില്‍പെട്ടതായും, വിഷയം അടിയന്തിരമായും സുതാര്യതയോടെയും കൃത്യമായ ജാഗ്രതയോടെയും കൈകാര്യം ചെയ്യുമെന്നും ബാര്‍ക്ക് ഇന്ത്യ അറിയിച്ചു. വിഷയത്തില്‍ സമഗ്രമായ ഫോറന്‍സിക് ഓഡിറ്റിന് ബാര്‍ക്ക് ഉത്തരവിട്ടു.
ഫോറന്‍സിക് ഓഡിറ്റ് നടത്തുന്നതിന് ഒരു പ്രശസ്ത സ്വതന്ത്ര ഏജന്‍സിയെ നിയോഗിച്ചതായും ബാര്‍ക്ക് ഇന്ത്യ വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു. ഓഡിറ്റ് പൂര്‍ത്തിയാക്കുന്നതുവരെ ഊഹാപോഹങ്ങള്‍ ഒഴിവാക്കണമെന്ന് ബാര്‍ക്ക് ഇന്ത്യ അഭ്യര്‍ത്ഥിച്ചു. തത്പരകക്ഷികളോട് സത്യസന്ധതയുടെയും ഉത്തരവാദിത്തത്തിന്റെയും മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ പ്രതിജ്ഞാബദ്ധമാണെന്നും ബാര്‍ക്ക് ഇന്ത്യ കൂട്ടിച്ചേര്‍ത്തു.
kerala
വോട്ടര്‍ക്ക് നേരിട്ട് എസ്ഐആർ ഫോം നല്‍കിയില്ല; ബിഎല്‍ഒയെ മര്‍ദിച്ച സിപിഎം ലോക്കൽ സെക്രട്ടറി റിമാൻഡിൽ
കാസര്‍കോട്: ദേലമ്പാടി പഞ്ചായത്ത് എട്ടാം വാര്‍ഡിലെ ബൂത്ത് ലെവല്‍ ഓഫിസറെ (ബിഎല്‍ഒ) മര്‍ദിച്ച സിപിഎം ലോക്കൽ സെക്രട്ടറിയും പഞ്ചായത്തംഗവുമായ എ. സുരേന്ദ്രനെ റിമാൻഡ് ചെയ്തു. ബവ്റിജസ് കോർപറേഷൻ ബന്തടുക്ക ഔട്ട്‌ലെറ്റിലെ എല്‍ഡി ക്ലര്‍ക്ക് പി. അജിത്തിന്റെ പരാതിയിലാണ് സിപിഎം പാണ്ടി ലോക്കല്‍ സെക്രട്ടറിയായ സുരേന്ദ്രനെ ആഡൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
പയറഡുക്കയില്‍ നടന്ന തീവ്ര വോട്ടര്‍പട്ടിക പുനഃപരിശോധനാ ക്യാംപിനിടെയാണ് സംഭവം. വാര്‍ഡിലെ ഒരു വീട്ടിലെത്തിയപ്പോള്‍ വോട്ടറെ നേരിട്ട് കാണാനാകാത്തതിനാല്‍ അയല്‍വീട്ടിലാണ് ബിഎല്‍ഒ ഫോം നല്‍കിയത്. വോട്ടര്‍ വീട്ടില്‍ തിരിച്ചെത്തിയാല്‍ ഏല്‍പ്പിക്കണമെന്ന് അയല്‍ക്കാരനെ ചുമതലപ്പെടുത്തിയതാണെന്ന് ബിഎല്‍ഒ പറഞ്ഞു. എന്നാല്‍, വോട്ടര്‍ക്ക് നേരിട്ട് അപേക്ഷ നല്‍കിയില്ലെന്ന് പറഞ്ഞ് ക്യാംപിനിടെ പഞ്ചായത്തംഗം കയര്‍ത്ത് സംസാരിക്കുകയും മർദിക്കുകയുമായിരുന്നുവെന്നുമാണ് പരാതി.
ബിഎൽഒയുടെ ജോലി തടസ്സപ്പെടുത്തുകയും കോളറിൽ പിടിച്ച് ചുമരിനോട് ചേർത്തു നിർത്തി മർദിക്കുകയും ചെയ്തുവെന്ന് എഫ്ഐആറിൽ പറയുന്നു. മർദനം സംബന്ധിച്ച് അജിത്ത് ജില്ലാ കലക്ടർക്കും പരാതി നൽകി.
-
News2 days agoമുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; പ്രതികരിക്കാതെ ജയില്‍ അധികൃതര്‍
-
kerala2 days agoആരോഗ്യ പ്രശ്നം; വേടനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു
-
kerala1 day agoലേബര്‍ കോഡും പിഎം ശ്രീ പോലെ എല്‍ഡിഎഫിലറിയിക്കാതെ ഒളിച്ചുകടത്തി; വി.ഡി സതീശന്
-
kerala1 day agoപാലക്കാട് തെരുവുനായ ആക്രമണത്തില്‍ നാലുവയസ്സുകാരന് ഗുരുതര പരിക്ക്
-
india3 days agoപരീക്ഷാഫലത്തെ തുടര്‍ന്ന് ഹൈദരാബാദില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു
-
kerala2 days ago‘തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഐപിഎസ് വേണ്ട’; ബിജെപി സ്ഥാനാർഥി ആർ ശ്രീലേഖക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ
-
kerala1 day agoഅറസ്റ്റിലായ യുവതിയെ പീഡിപ്പിച്ചു; ഡിവൈഎസ്പിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് സിഐയുടെ ആത്മഹത്യാക്കുറിപ്പ്
-
kerala2 days agoപത്തനംതിട്ടയില്‍ ഓട്ടോ മറിഞ്ഞുണ്ടായ അപകടം; ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു

