തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയായി മുതിര്‍ന്ന സിപിഎം നേതാവ് എം.വി ജയരാജനെ നിയമിക്കാന്‍ തീരുമാനം. കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. നാളെ അദ്ദേഹം ഔദ്യോഗികമായി ചുമതയേല്‍ക്കും. നിലവില്‍ ഐ.ടി സെക്രട്ടറിയായ എം.ശിവശങ്കറാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി. ഇദ്ദേഹത്തിന് അധിക ചുമതല നല്‍കിയതായിരുന്നു. ഭരണത്തിന് വേഗം പോരെന്നു ഫയലുകള്‍ കെട്ടികിടക്കുന്നുവെന്നും ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് പാര്‍ട്ടി നീക്കം.