ചെന്നൈ: പുതുച്ചേരി സര്‍ക്കാരിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ ബേദി ഇടപെടരുതെന്ന് മദ്രാസ് ഹൈക്കോടതി. സര്‍ക്കാരിനോട് ദൈനംദിന കാര്യങ്ങളിലെ റിപ്പോര്‍ട്ട് വാങ്ങാന്‍ ഗവര്‍ണര്‍ക്ക് അനുമതി നല്‍കിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് കോടതി റദ്ദ് ചെയ്തു. കോണ്‍ഗ്രസ് എംഎല്‍എ ലക്ഷ്മി നാരായണന്റെ പരാതിയിന്‍ മേലാണ് മദ്രാസ് ഹൈക്കോടതിയുടെ നടപടി.

ഗവര്‍ണര്‍ സര്‍ക്കാരിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നതിന് എതിരെ പുതുച്ചേരി മുഖ്യമന്ത്രി വി നാരായണ സ്വാമിയുടെ നേതൃത്വത്തില്‍ മന്ത്രിസഭാംഗങ്ങള്‍ രാജ് നിവാസിന് മുന്നില്‍ സമരം നടത്തിയിരുന്നു. കിരണ്‍ ബേദി ഭരണഘടനാവിരുദ്ധമായി പ്രവര്‍ത്തിക്കുന്നു എന്നായിരുന്നു പുതുച്ചേരി സര്‍ക്കാരിന്റെ ആരോപണം.