Video Stories
മാഡ്രിഡില്‍ സമനില
മാഡ്രിഡ്: ഫുട്ബോള്‍ ലോകം ഉറ്റുനോക്കിയ ലാലിഗയിലെ സ്പാനിഷ് ഡര്‍ബി 1-1 സമനിലയില്‍. റയല്‍ മാഡ്രിഡിനെ അവരുടെ തട്ടകമായ സാന്റിയാഗോ ബര്‍ണേബുവില്‍ നേരിട്ട അത്ലറ്റികോ മാഡ്രിഡ് ഒരു ഗോള്‍ വഴങ്ങിയ ശേഷം 85-ാം മിനുട്ടില്‍ തിരിച്ചടിക്കുകയായിരുന്നു. റയലിനു വേണ്ടി ഡിഫന്റര്‍ പെപെയും സന്ദര്‍ശകര്‍ക്കു വേണ്ടി ആന്റോയിന്‍ ഗ്രീസ്മനും ഗോളുകള്‍ നേടി.
വെള്ളിയാഴ്ച സ്റ്റോക്ക്ഹോമില്‍ നടന്ന ഭീകരാക്രമണത്തില്‍ ജീവന് നഷ്ടപ്പെട്ടവരോടുള്ള അനുശോചനത്തിന്റെ ഭാഗമായി ഇരുടീമുകളും ആരാധകരും ഒരുമിനുട്ട് മൗനം ആചരിച്ച ശേഷമാണ് മത്സരം തുടങ്ങിയത്. തുടക്കം മുതല്‍ റയല്‍ പന്ത് സ്വന്തം വരുതിയില്‍ സൂക്ഷിച്ചപ്പോള്‍ പ്രത്യാക്രമണത്തിലൂടെ ആതിഥേയരെ ഞെട്ടിക്കുകയെന്ന തന്ത്രമാണ് അത്ലറ്റികോ അനുവര്‍ത്തിച്ചത്. റയലിന്റെ ആക്രമണങ്ങളെ ഫലപ്രദമായി പ്രതിരോധിക്കുന്നതിലായിരുന്നു ഡീഗോ സിമിയോണിയുടെ ടീമിന്റെ ശ്രദ്ധ മുഴുവനും. എതിര് ഗോള്‍ ഏരിയക്കു ചുറ്റും റയല്‍ വട്ടമിട്ടു നിന്നപ്പോള്‍ മുന്നോട്ടുള്ള ആക്രമണങ്ങളെ സന്ദര്‍ശകര്‍ പിന്‍കാലിലൂന്നി പ്രതിരോധിച്ചു. പരസ്പരം ബഹുമാനിച്ചുള്ള കളിയുടെ ആദ്യപകുതി ഏറെക്കുറെ വിരസമായിരുന്നു.
21-ാം മിനുട്ടില്‍ അത്ലറ്റികോയ്ക്ക് ലഭിച്ച കോര്‍ണറില്‍ നിന്നുള്ള ഗ്രീസ്മന്റെ ശ്രമം റയല്‍ കീപ്പര്‍ കെയ്ലര് നവാസ് തടഞ്ഞപ്പോള്‍ 27-ാം മിനുട്ടില്‍ റൊണാള്‍ഡോയുമായി ചേര്‍ന്നുണ്ടാക്കിയ നീക്കം ബെന്‍സേമ ക്രോസ്ബാറിനു മുകളിലൂടെ പറത്തി. 31-ാം മിനുട്ടില്‍ റയലിന്റെ സമ്മര്‍ദം ഫലം കണ്ടെന്ന് തോന്നിയെങ്കിലും സന്ദിഗ്ധ ഘട്ടത്തില്‍ ഗരത് ബെയ്ലിന്റെ ഹെഡ്ഡര്‍ അത്ലറ്റി കീപ്പര്‍ ഓബ്ലക് സേവ് ചെയ്തു.
ഇടവേളക്കു ശേഷം ഗോള്‍ കണ്ടെത്തുകയെന്ന ലക്ഷ്യം റയലിന്റെ ഓരോ നീക്കത്തിലും പ്രതിഫലിച്ചിരുന്നു. ഇടതുവിങില്‍ നിന്ന് മാര്‍സലോ നല്കിയ ക്രോസ് ക്രിസ്റ്റിയാനോ ചാടിയുയര്‍ന്ന് ഹെഡ്ഡ് ചെയ്തെങ്കിലും ഇഞ്ചുകള്‍ വ്യത്യാസത്തിന് പുറത്തുപോയി. തൊട്ടുപിന്നാലെ ബെന്‍സേമയുടെ അവസരം ഓബ്ലക് തടഞ്ഞു.
52-ാം മിനുട്ടില്‍ വലതുഭാഗത്തുനിന്നുള്ള ടോണി ക്രൂസിന്റെ ഫ്രീകിക്കിനെ തുടര്‍ന്നാണ് അത്ലറ്റികോയുടെ വലയില്‍ പന്തെത്തിയത്. അതുവരെ മികച്ച പ്രതിരോധം കാഴ്ചവെച്ച സന്ദര്‍ശകര്‍ ബോക്സ് മാര്‍ക്ക് ചെയ്യുന്നതില്‍ വീഴ്ചവരുത്തിയപ്പോള്‍ സ്വതന്ത്രനായി നിന്ന പെപെ കരുത്തുറ്റ ഹെഡ്ഡറിലൂടെ കീപ്പറെ കീഴടക്കി.(1-0).
ഗോളടിച്ചിട്ടും പന്തിന്മേലുള്ള ആധിപത്യം വിട്ടുനല്‍കാന്‍ റയല്‍ തയാറായില്ല. 60-ാം മിനുട്ടില്‍ ഡ്രിബിള്‍ ചെയ്തു കയറിയ ഗ്രീസ്മന് ഫെര്‍ണാണ്ടോ ടോറസിന് പന്ത് നല്‍കിയെങ്കിലും ഗോളി മാത്രം മുന്നില്‍ നില്‍ക്കെ സ്പാനിഷ് സ്ട്രൈക്കര്‍ക്ക് പിഴച്ചു. മത്സരം സ്വന്തം നിയന്ത്രണത്തില്‍ പുരോഗമിക്കുന്നതിനിടെ പെപെയ്ക്ക് പരിക്കേറ്റത് റയലിന് ക്ഷീണമായി. 66-ാം മിനുട്ടില്‍ പോര്‍ച്ചുഗീസ് താരത്തിനു പകരം നാച്ചോ കളത്തിലെത്തി.
റയല്‍ ജയത്തിലേക്ക് നീങ്ങുകയാണെന്നു തോന്നിച്ച ഘട്ടത്തിലാണ് 85-ാം മിനുട്ടില്‍ ഗ്രീസ്മന് കളിയുടെ ഗതിമാറ്റിയ ഗോള്‍ നേടിയത്. പകരക്കാരനായിറങ്ങിയ എയ്ഞ്ചല്‍ കൊറിയ പ്രതിരോധക്കാര്‍ക്കിടയിലൂടെ മുന്നോട്ടു നല്കിയ പന്തില്‍, ശരവേഗത്തില്‍ ഓടിക്കയറി അന്തിമ സ്പര്‍ശം നല്‍കിയാണ് ഫ്രഞ്ച് താരം ഗോള്‍കീപ്പറെ കീഴടക്കിയത്. (1-1). ഗ്രീസ്മനെ മാര്‍ക്ക് ചെയ്യുന്നതില്‍ വരുത്തിയ പിഴവിന് റയല്‍ നല്‍കേണ്ടി വന്നത് വിലപ്പെട്ട രണ്ട് പോയിന്റാണ്.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
-
india3 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
india2 days agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
News3 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
kerala20 hours agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala19 hours agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി
-
kerala21 hours agoശബരിമലയില്‍ സ്പോട്ട് ബുക്കിങ് കുറച്ച് ഹൈക്കോടതി; ദിവസേന 5000 പേര്‍ക്ക് മാത്രം അവസരം
-
kerala16 hours agoസഹകരണ ബാങ്ക് ക്രമക്കേടില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷ് 43 ലക്ഷം തിരിച്ചടയ്ക്കാന്‍ ഉത്തരവ്
-
kerala22 hours agoബീമാപള്ളി ഉറൂസ്; ശനിയാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍

