Connect with us

india

ബിഹാറില്‍ സീറ്റ് വിഭജനം പൂര്‍ത്തയാക്കി മഹാസഖ്യം അങ്കത്തട്ടില്‍; സീറ്റ് വിഭജനത്തില്‍ പൊട്ടി എന്‍ഡിഎ

എല്‍ജെപിക്ക് സീറ്റ് നല്‍കാതെയുള്ള തീരുമാനം എന്‍ഡിഎയ്ക്ക് തെരഞ്ഞെടുപ്പിലും വലിയ തിരിച്ചടി നല്‍കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്

Published

on

പട്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ധാരണ പൂര്‍ത്തിയാക്കിയ മഹാസഖ്യം പടയൊരുക്കം തുടങ്ങിയ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമായിരുന്നു പുറത്ത് വന്നത്. സീറ്റ് വിഭജനത്തില്‍ വ്യക്തമായ ധാരണയോടെയായിരുന്നു മഹാസഖ്യത്തിന്റെ തീരുമാനം. എന്നാല്‍ മറുവശത്ത് എന്‍ഡിഎയില്‍ സീറ്റ് വിഭജനം പൊട്ടിത്തെറിയിലേക്കാണ് എത്തിച്ചിരിക്കുന്നത്. എല്‍ജെപിക്ക് സീറ്റ് നല്‍കാതെയുള്ള തീരുമാനം എന്‍ഡിഎയ്ക്ക് തെരഞ്ഞെടുപ്പിലും വലിയ തിരിച്ചടി നല്‍കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.

നിലവിലെ എന്‍ഡിഎയുടെ സീറ്റ് ധാരണയില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയുവും ബിജെപിയും സീറ്റുകള്‍ തുല്യമായി പങ്കിട്ടെടുക്കാന്‍ തീരുമാനിച്ചതായാണ് വിവരം. എന്നാല്‍ എല്‍ജെപി ഈ ധാരണ അംഗീകരിക്കില്ലെന്ന് വ്യക്തമാണ്. സീറ്റ് ലഭിച്ചില്ലെങ്കില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് എല്‍ജെപി നേതാവ് ചിരാഗ് പാസ്വാന്‍ ഭീഷണിമുഴക്കിയിരുന്നു. മുഖ്യമന്ത്രി നിതീഷ് കുമാറുമായി അകല്‍ച്ചയിലുള്ള എല്‍ജെപി, ജെഡിയു മത്സരിക്കുന്നയിടങ്ങളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്നും ഭീഷണിമുഴക്കിയിരുന്നു.

ധാരണയനുസരിച്ച് ആകെയുള്ള 243 സീറ്റുകള്‍ ജെഡിയുവിന് 122 സീറ്റുകളും ബിജെപിക്ക് 121 സീറ്റും ലഭിക്കും. ഒക്ടോബര്‍ 28, നവംബര്‍ മൂന്ന്, ഏഴ് തിയതികളിലാണ് ബിഹാറില്‍ തിരഞ്ഞെടുപ്പ് നടക്കുക. നവംബര്‍ പത്തിന് ഫലം പുറത്ത് വരും. കോവിഡ് സാഹചര്യങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

പ്രതിപക്ഷത്തുള്ള ആര്‍ജെഡിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യം കഴിഞ്ഞ ദിവസം സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയിരുന്നു. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി തേജസ്വി യാദവിനെ ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. മുന്നണിക്ക് നേതൃത്വം നല്‍കുന്ന ആര്‍.ജെ.ഡി 144 സീറ്റുകളില്‍ സീറ്റുകളില്‍ മത്സരിക്കും. കോണ്‍ഗ്രസ് 70, സിപിഐഎംഎല്‍ 19, സിപിഐആറ്, സിപിഎംനാല് എന്നിങ്ങനെയാണ് മഹാസഖ്യത്തിന്റെ സീറ്റ് വിഭജനം. എന്‍ഡിഎയിലെ ഭിന്നത തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നാണ് മഹാസഖ്യത്തിന്റെ ആത്മവിശ്വാസം.

india

‘മോദിക്കെതിരെ നടപടിയെടുക്കണം’ 93 മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു

അഹമ്മദാബാദ് ഐഐഎമ്മിൽ പ്രൊഫസറായിരുന്ന ജഗദീപ് ചോക്കർ എഴുതിയ കത്തിനെ പിന്തുണച്ചാണ് 93 മുൻ സിവിൽ ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചത്.

Published

on

വിദ്വേഷ പ്രസംഗം നടത്തിയ പ്രധാനമന്ത്രി മോദിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സിവിൽ സർവീസ് ഉദ്യോഗസ്ഥരായിരുന്ന 93 പേർ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. അഹമ്മദാബാദ് ഐഐഎമ്മിൽ പ്രൊഫസറായിരുന്ന ജഗദീപ് ചോക്കർ എഴുതിയ കത്തിനെ പിന്തുണച്ചാണ് 93 മുൻ സിവിൽ ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചത്.

മുസ് ലിംകൾക്കെതിരായ വിദ്വേഷം നിറഞ്ഞ പരാമർശങ്ങളായിരുന്നു മോദിയുടെ രാജസ്ഥാൻ പ്രസംഗത്തിലുണ്ടായിരുന്നത്. വർഗിയ- വിദ്വേഷ പ്രസംഗത്തിനെതിരെ 2200 ലധികം പരാതികൾ തെരഞ്ഞെടുപ്പ് കമീഷന് ലഭിച്ചുവെന്നാണ് പുറത്തുവന്ന റിപ്പോർട്ടുകളിലുള്ളത്.

പെരുമാറ്റച്ചട്ടം, ജനപ്രാതിനിധ്യ നിയമം, ഇന്ത്യൻ ശിക്ഷാനിയമം എന്നിവ മോദി ലംഘിച്ചുവെന്നാണ് കത്തിലുള്ളത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ, തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ ജ്ഞാനേഷ് കുമാർ​, ഡോ. എസ്.എസ് സന്ധു എന്നിവർക്കാണ് കത്തയച്ചിരിക്കുന്നത്.

‘കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ വിവിധ പദവികളിൽ സേവനമനുഷ്ഠിച്ച മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ ഒരു കൂട്ടമാണ് ഞങ്ങൾ. ഞങ്ങൾക്ക് ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ല, പക്ഷെ ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന ആശയങ്ങളോട് ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് പറഞ്ഞാണ് കത്ത് തുടങ്ങുന്നത്. 2024 ഏപ്രിൽ 21-ന് പ്രധാനമന്ത്രി നടത്തിയ വർഗീയ പ്രസംഗത്തിൽ ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു​വെന്നും കത്തിലുണ്ട്.

 

Continue Reading

india

വിവിപാറ്റ് പ്രവർത്തനത്തിൽ കൂടുതൽ വിശദീകരണം തേടി സുപ്രിംകോടതി

ചോദ്യങ്ങള്‍ക്ക് രണ്ട്‌ മണിക്ക് മുന്‍പ് ഉത്തരം നല്‍കണമെന്ന് കമ്മീഷനോട് സുപ്രിംകോടതി നിര്‍ദേശം നല്‍കി.

Published

on

വിവിപാറ്റ് പ്രവര്‍ത്തനത്തില്‍ കൂടുതല്‍ വിശദീകരണം തേടി സുപ്രിം കോടതി . വിവിപാറ്റ് മെഷീനിലെ കണ്‍ട്രോളിംഗ് യൂണിറ്റ് പ്രത്യേകം സീല്‍ ചെയ്തതാണോയെന്ന് കോടതി ചോദിച്ചു. വിവി പാറ്റില്‍ ഫ്‌ലാഷ് മെമ്മറി ഉണ്ടെന്നാണ് നേരത്തെ പറഞ്ഞത്. ഇതില്‍ ഒരു വ്യക്തത വേണം. ചോദ്യങ്ങള്‍ക്ക് രണ്ട്‌ മണിക്ക് മുന്‍പ് ഉത്തരം നല്‍കണമെന്ന് കമ്മീഷനോട് സുപ്രിംകോടതി നിര്‍ദേശം നല്‍കി.

അഞ്ചു സംശയങ്ങളാണ് സുപ്രിം കോടതി ഉന്നയിച്ചത്. മൈക്രോ കണ്‍ട്രോളര്‍ കണ്‍ട്രോളിങ് യൂണിറ്റിലാണോ വിവിപാറ്റിലാണോ നിലവിലുള്ളത്?, മൈക്രോ കണ്‍ട്രോളര്‍ ഒരു തവണയാണോ പ്രോഗ്രാം ചെയ്യുന്നത്?, ചിഹ്നം ലോഡ് ചെയ്യുന്നതിന് യൂണിറ്റുകള്‍ എത്ര?, കണ്‍ട്രോള്‍ യൂണിറ്റും വിവിപാറ്റും സീല്‍ ചെയ്യുന്നുണ്ടോ?, ഇവിഎമ്മിലെ ഡാറ്റ 45 ദിവസത്തില്‍ കൂടുതല്‍ സൂക്ഷിക്കേണ്ടതുണ്ടോ? തുടങ്ങിയ സാങ്കേതിക കാര്യങ്ങളിലാണ് കോടതി വിശദീകരണം തേടിയത്.

കേസിന്റെ വാദത്തിനിടെ വോട്ടിങ് മെഷീനിന്റെയും വിവിപാറ്റിന്റെയും പ്രവര്‍ത്തനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥന്‍ കോടതിയില്‍ നേരിട്ട് വിശദീകരിച്ചിരുന്നു. വോട്ടിങ് മെഷീന്‍ സുതാര്യമാണെന്നും കൃത്രിമം സാധ്യമല്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയില്‍ പറഞ്ഞിരുന്നു. എല്ലാ വോട്ടുകളും വിവിപാറ്റ് സ്ലിപ്പുകളുമായി ഒത്തു നോക്കുന്നതിന്റെ പ്രായോഗികതയും കമ്മീഷന്‍ കോടതിയെ ധരിപ്പിച്ചിരുന്നു.

 

Continue Reading

india

മോദി ഒരു പെറ്റി പൊളിറ്റീഷ്യൻ; ഗ്യാരൻ്റി വെറും കള്ളത്തരം: മല്ലികാർജുൻ ഖർഗെ

നല്‍കിയ വാഗ്ദാനങ്ങളെല്ലാം മോദി മറന്നു. പ്രധാനമന്ത്രി വെറുതെ കള്ളം പറയുകയാണ്. മോദിയുടെ ഗ്യാരന്റി വെറും കള്ളത്തരമാണ്. രാജ്യത്ത് ബിജെപിക്ക് എതിരായ അടിയൊഴുക്ക് ശക്തമാണെന്നും അദ്ദേഹം പറഞ്ഞു.

Published

on

മോദി ഒരു പെറ്റി പൊളിറ്റീഷ്യനാണെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. കോണ്‍ഗ്രസിന് വോട്ടര്‍മാരില്‍ നിന്ന് മികച്ച പിന്തുണ കിട്ടുന്നുണ്ടെന്നും മോദി ഇതില്‍ ഭയപ്പെടുകയാണെന്നും ഖാര്‍ഗെ പറഞ്ഞു. കോണ്‍ഗ്രസ് ഒന്നുമല്ലെങ്കില്‍ എന്തിനാണ് മോദി നിരന്തരം വിമര്‍ശിക്കുന്നതെന്നു ചോദിച്ച ഖാര്‍ഗെ അഴിമതിയോട് സന്ധിചെയ്യില്ലെന്ന് പറഞ്ഞ ബിജെപി മറുവശത്ത് എംഎല്‍എമാരെ വിലക്ക് വാങ്ങുകയാണെന്നും ആരോപിച്ചു.

നല്‍കിയ വാഗ്ദാനങ്ങളെല്ലാം മോദി മറന്നു. പ്രധാനമന്ത്രി വെറുതെ കള്ളം പറയുകയാണ്. മോദിയുടെ ഗ്യാരന്റി വെറും കള്ളത്തരമാണ്. രാജ്യത്ത് ബിജെപിക്ക് എതിരായ അടിയൊഴുക്ക് ശക്തമാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ് ലിംകള്‍ക്ക് നല്‍കുമെന്നാണ് അവര്‍ പറയുന്നത്. കുട്ടികളുടെ എണ്ണം കൂടിയത് വരെ മോദി കുറ്റമായി കാണുകയാണ്. തനിക്ക് 5 കുട്ടികളുണ്ട്. അധ്വാനിച്ചാണ് അവരെ വളര്‍ത്തിയതെന്നും ഖാര്‍ഗെ പറഞ്ഞു.

പ്രധാനമന്ത്രിയുടെ പ്രസംഗം തെറ്റായി പോയി. അദ്ദേഹം ഇന്ത്യാ ചരിത്രം വായിക്കണം. രാജ്യത്തെ ഒക്കെട്ടായി നിര്‍ത്താന്‍ പഠിക്കണം. രാജ്യത്ത് ഒരു മതവിഭാഗത്തില്‍ മാത്രമല്ല കുട്ടികള്‍ കൂടുന്നത്. അതിനെ മതപരമായ വേര്‍തിരിച്ചു കാണരുത്. കേരളം രാജ്യത്തെ രാഷ്ട്രീയത്തില്‍ പ്രധാന പങ്ക് വഹിക്കുന്നുവെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.

നേതാക്കളെയെല്ലാം ജയിലിലിടുകയാണ്. കോണ്‍ഗ്രസിന്റെ അക്കൗണ്ട് മരവിപ്പിച്ചു. തൊഴിലില്ലായ്മയെ പറ്റി ഒരക്ഷരം മോദി മിണ്ടുന്നില്ല. പണപെരുപ്പം വര്‍ധിക്കുകയാണ്. 2014-ലെയും ഇപ്പോഴത്തെയും ഇന്ധന ഗ്യാസ് വില താരതമ്യം ചെയ്തു നോക്കൂവെന്നും അദ്ദേഹം പറഞ്ഞു. രാജീവ് ചന്ദ്രശേഖര്‍ കര്‍ണാടകയില്‍ എന്ത് ചെയ്തു? കേരളത്തില്‍ എന്ത് ചെയ്യുമെന്നാണ് പറയുന്നത്?. തരൂര്‍ പാര്‍ട്ടിയുടെ ശക്തിയാണ്. അടൂര്‍ പ്രകാശ് മികച്ച സ്ഥാനാര്‍ത്ഥിയാണ്. യുഡിഎഫ് നിര്‍ത്തിയ സ്ഥാനാര്‍ത്ഥികളെല്ലാം മികച്ചവരാണെന്നും 20 സീറ്റിലും വിജയിക്കുമെന്നും ഖാര്‍ഗെ വ്യക്തമാക്കി.

Continue Reading

Trending