ന്യൂഡല്‍ഹി: മക്ക മസ്ജിദ് സ്‌ഫോടനക്കേസില്‍ കുറ്റാരോപിതനായ തീവ്ര ഹിന്ദുത്വ നേതാവ് സ്വാമി അസിമാനന്ദക്ക് ജാമ്യം. അജ്മീര്‍ ദര്‍ഗ സ്‌ഫോടനക്കേസില്‍ എന്‍.െഎ.എ വിട്ടയച്ച് ഒരാഴചക്കുള്ളിലാണ് മക്ക മസ്ജിദ് സ്‌ഫോടനക്കേസിലും അസിമാനന്ദക്ക് ജാമ്യം ലഭിക്കുന്നത്. 2007 മെയ് 18 ന് വെള്ളിയാഴ്ച പ്രാര്‍ത്ഥനക്കിടെ ഹൈദരാബാദിലെ മക്ക മസ്ജിദിലുണ്ടായ സ്‌ഫോടനത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ടിരുന്നു. ലഷ്‌കര്‍ ഇ ത്വയ്ബ പോലുള്ള സംഘടനകളാണ് സ്‌ഫോടനത്തിന് പിന്നിലെന്ന് ആദ്യം ആരോപിച്ച അന്വേഷണ ഏജന്‍സികള്‍ പിന്നീടാണ് ഹിന്ദുത്വ ഭീകര ശൃംഖലയാണ് സ്‌ഫോടനത്തിന് പിന്നിലെന്ന് കണ്ടെത്തിയത്. സ്‌ഫോടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചെന്ന് ആരോപിച്ച് പൊലീസ് നിരവധി മുസ്്‌ലിം യുവാക്കളെ കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചിരുന്നു.