ന്യൂഡല്‍ഹി: ഉയര്‍ന്ന ക്ലസില്‍ യാത്ര അനുവദിക്കാത്തതില്‍ ശിവസേന എം .പി എയര്‍ ഇന്ത്യ ജീവനക്കാരനെ ചെരുപ്പൂരി പലതവണ അടിച്ചു. എം.പി രവീന്ദ്ര ഗെയ്ക് വാദാണ് ഡ്യെൂട്ടി മാനേജര്‍ ആര്‍ സുകുമാറിനെമര്‍ദ്ദിച്ചത്. പൂനൈയില്‍ നിന്നു രാവിലെ 10.30ന് ന്യൂഡല്‍ഹിയില്‍ എത്തിയ വിമാനത്തിലാണ് സംഭവം. ബിസിനസ് ക്ലാസ് ടിക്കറ്റെടുത്ത എം.പിക്ക് എക്കണോമി ക്ലാസില്‍ യാത്ര ചെയ്യേണ്ടി വന്നു എന്നു പറഞ്ഞായി രുന്നു മര്‍ദ്ദനം. ഡല്‍ഹിയില്‍ എത്തിയപ്പോള്‍ വിമാനത്തില്‍ നിന്നിറങ്ങാന്‍ എം.പി തയാറായില്ല. വ്യോമയാന മന്ത്രിയും എയര്‍ ഇന്ത്യ ചെയര്‍മാനും മാപ്പു പറഞ്ഞാല്‍ മാത്രമെ ഇറങ്ങുകയുള്ളു എന്ന നിലപാടിലായി എംപി. സംഭവമറിഞ്ഞ് സംസാരിക്കാനെത്തിയ ഡെപ്യൂട്ടി മാനേജരെയാണ് എം.പി അടിച്ചത്.