kerala
‘മലപ്പുറം ജില്ലയെ ചതിച്ച് നേടിയതാണ്’; സുജിത്ദാസ് നെഞ്ചിൽ കുത്തി ഞെളിഞ്ഞ് നടക്കുന്ന മെഡലുകൾ തിരിച്ച് വാങ്ങണം: പികെ. നവാസ്
കള്ളക്കേസും കള്ളത്തരവും കൊള്ളത്തരവും കൊലപാതകവും കടത്ത് സംഘവുമായി കാട്ടിക്കൂട്ടല്‍ നടത്തിയ ഒരു പൊലീസുകാരന് നല്‍കാനുള്ളതല്ല ഇത്തരം മെഡലുകളെന്നും നവാസ് പറഞ്ഞു.
സുജിത് ദാസ് നെഞ്ചില്‍ കുത്തി ഞെളിഞ്ഞ് നടക്കുന്ന മെഡലുകള്‍ തിരിച്ച് വാങ്ങണമെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ പി.കെ നവാസ്. മലപ്പുറം ജില്ലയെ ചതിച്ച് നേടിയതാണ് ഈ മെഡലുകളെന്നും പി.കെ നവാസ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടു.
കള്ളക്കേസും കള്ളത്തരവും കൊള്ളത്തരവും കൊലപാതകവും കടത്ത് സംഘവുമായി കാട്ടിക്കൂട്ടല്‍ നടത്തിയ ഒരു പൊലീസുകാരന് നല്‍കാനുള്ളതല്ല ഇത്തരം മെഡലുകളെന്നും പി.കെ നവാസ് പറഞ്ഞു. 2023ല്‍ പൊലീസിലെ മികച്ച സേവനത്തിന് സുജിത് ദാസിന് ഗാര്‍ഡ് ഓഫ് ഹോണര്‍ മെഡല്‍ നല്‍കുമ്പോള്‍ സര്‍ക്കാര്‍ വിശദീകരിചത് മികച്ച പൊലീസിങ്ങിനും ഇന്റലിജന്‍സിനുമാണെന്നാണ്. എന്നാല്‍ മലപ്പുറം എസ.പിയായി ചാര്‍ജെടുക്കുന്നതിന് മുമ്പ് മലപ്പുറത്തെ ശരാശരി കേസുകള്‍ 12,000 ആണെങ്കില്‍ കൃത്രിമമായി വര്‍ദ്ധിപ്പിച്ച് 2023 ല്‍ 40428 വരെ ആക്കിയതിനുള്ള സര്‍ക്കാറിന്റെ അഭിനന്ദനമാണ് ഈ മെഡലെന്ന് എം.എസ്.എഫ് നേതാവ് പറഞ്ഞു. സുജിത് ദാസ് എത്തിയതിന് ശേഷം കേസുകളുടെ എണ്ണത്തില്‍ 350% വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്.
കഴിഞ്ഞ ദിവസം പത്തനംതിട്ട എസ്.പി സ്ഥാനത്ത് നിന്ന് ഇദ്ദേഹത്തെ മാറ്റി നിര്‍ത്തിയത് ഗുരുതരമായ മോശംപെരുമാറ്റം ഉണ്ടായതിനാണെന്ന് വ്യക്തമാണ്. ആ സാഹചര്യത്തില്‍ സുജിത് ദാസ് മലപ്പുറം ജില്ലയെ വഞ്ചിച്ച് നേടിയ മെഡലുകള്‍ സര്‍ക്കാര്‍ തിരിച്ച് വാങ്ങണം. വിഷയത്തില്‍ ഡിജിപിക്കും സര്‍ക്കാരിനും പരാതി നല്‍കിയിട്ടുണ്ട്, പരാതിയില്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ കോടതിയെ സമീപിച്ചാണെങ്കിലും ജില്ലയെ ചതിച്ച് നേടിയ മെഡലുകള്‍ നെഞ്ചത്ത് കുത്തി നടക്കാന്‍ അനുവദിക്കില്ലെന്നും നവാസ് പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
സുജിത് ദാസ് നെഞ്ചില്‍ കുത്തി ഞെളിഞ്ഞ് നടക്കുന്ന മെഡലുകള്‍ തിരിച്ച് വാങ്ങണം, മലപ്പുറം ജില്ലയെ ചതിച്ച് നേടിയതാണീ മെഡലുകള്‍.
2023ല്‍ പോലീസിലെ മികച്ച സേവനത്തിന് സുജിത് ദാസിന് ഗാര്‍ഡ് ഓഫ് ഹോണര്‍ മെഡല്‍ നല്‍കി സര്‍ക്കാര്‍ അഭിനന്ദിച്ചു. കാരണം മികച്ച പോലീസിംഗിനും, അദ്ദേഹത്തിന്റെ ഇന്റ്‌ലിജന്‍സിനും
ഒന്ന് കൂടി വ്യക്തമാക്കി പറഞ്ഞാല്‍ അദ്ദേഹം മലപ്പുറം SP യായി ചാര്‍ജെടുക്കുന്നതിന്റെ മുന്‍പ് മലപ്പുറത്തെ ശരാശരി കേസുകള്‍ 12000 ആണെങ്കില്‍ ഈ മഹാന്‍ കൃത്രിമമായി വര്‍ദ്ധിപ്പിച്ച് 2023 ല്‍ 40428 വരെ ആക്കിയതിന് സര്‍ക്കാറിന്റെ അഭിനന്ദനമാണ് 2023 ലെ ഈ മെഡല്‍. 350% വര്‍ദ്ധനവ്
ജില്ലയില്‍ കള്ളക്കേസും-കള്ളത്തരവും-കൊള്ളത്തരവും-കൊലപാതകവും-കടത്ത്‌സംഘവും ആയി കാട്ടിക്കൂട്ടല്‍ നടത്തിയ ഒരു പോലീസ്‌കാരന് നല്‍കാനുള്ളതല്ല ഇത്തരം മെഡലുകള്‍.
ബാഡ്ജ് ഓഫ് ഹോണര്‍ നല്‍കുന്നതിലെ നിബന്ധനകള്‍ പരാമാര്‍ശിച്ച് കൊണ്ട് സര്‍ക്കാര്‍ 2019 മെയ് 7 ന് ഇറക്കിയ 10/2019 സര്‍ക്കുലറിലെ പോയിന്റ് നമ്പര്‍ ആറില്‍ പറയുന്നത് ‘if the recipient of the badge of honor is found to have included in any serious misconduct, after receiving such badge of honor, the badge of honor will be withdrawn and the recipient will not be allowed to wear such badge of honor’എന്നാണ്
കഴിഞ്ഞ ദിവസം പത്തനംതിട്ട SP സ്ഥാനത്ത് നിന്ന് ഇദ്ദേഹത്തെ മാറ്റി നിര്‍ത്തിയത് serious misconduct ഉണ്ടായതിനാലാണല്ലോ.
ഇത് പ്രകാരം ശ്രീ സുജിത് ദാസ് ഐ.പി.എസിന് മലപ്പുറം ജില്ലയെ വഞ്ചിച്ച് നേടിയ മെഡലുകള്‍ സര്‍ക്കാര്‍ തിരിച്ച് വാങ്ങണം.
ഇന്ത്യയ്ക്ക് അഭിമാനമായ മലപ്പുറം ജില്ലയിലെ ജനങ്ങള്‍ക്ക് മേല്‍ ക്രിമിനല്‍ ചാപ്പ കുത്തി നാണക്കേട് ഉണ്ടാക്കി താങ്കള്‍ നേടിയ ഈ മെഡലുകള്‍ അഴിച്ച് വെച്ചേ പറ്റൂ.
DGP ക്കും സര്‍ക്കാരിനും പരാതി നല്‍കിയിട്ടുണ്ട്, മേല്‍ പരാതിയില്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ കോടതി സമീപിച്ചാണെങ്കിലും ജില്ലയെ ചതിച്ച് നേടിയ മെഡലുകള്‍ നെഞ്ചത്ത് കുത്തി നടക്കാന്‍ അനുവദിക്കില്ല.
_പികെ നവാസ്_
kerala
കിര്‍ഗിസ്താനിലേക്ക് പോയ മലയാളി വിദ്യാര്‍ത്ഥികള്‍ കുടുങ്ങി; ഷാര്‍ജ വിമാനത്താവളത്തില്‍ 28 പേര്‍ ദുരിതത്തില്‍
ബുധനാഴ്ച രാത്രി കേരളവും ബംഗളൂരും ഒഴിഞ്ഞ് എയര്‍ അറേബ്യയില്‍ പുറപ്പെട്ട യാത്രക്കാരെയാണ് യുഎഇയിലെ മോശം കാലാവസ്ഥയും കനത്ത മൂടല്‍മഞ്ഞും ദുരിതത്തിലാക്കിയത്.
ഷാര്‍ജ : ഇന്ത്യയില്‍ നിന്ന് കിര്‍ഗിസ്താനിലേക്ക് യാത്രതിരിച്ച 28 പേര്‍ അതില്‍ 15 പേര്‍ മലയാളികളും, ഷാര്‍ജ വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുകയാണ്. ബുധനാഴ്ച രാത്രി കേരളവും ബംഗളൂരും ഒഴിഞ്ഞ് എയര്‍ അറേബ്യയില്‍ പുറപ്പെട്ട യാത്രക്കാരെയാണ് യുഎഇയിലെ മോശം കാലാവസ്ഥയും കനത്ത മൂടല്‍മഞ്ഞും ദുരിതത്തിലാക്കിയത്. മൂടല്‍മഞ്ഞ് കാരണം വിമാനം ആദ്യം ദുബൈയില്‍ ഇറക്കിയതും 12 മണിക്കൂറിന് ശേഷം ഷാര്‍ജയിലേക്ക് മാറ്റിയതുമാണ്. എന്നാല്‍ 16 മണിക്കൂറിലേറെയായി വിമാനത്താവളത്തില്‍ കഴിയുന്ന യാത്രക്കാര്‍ക്ക് ഭക്ഷണം, താമസം, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ഒന്നും തന്നെ ലഭ്യമാക്കിയിട്ടില്ലെന്നാണ് പരാതി. വിമാനക്കമ്പനി ഇടപെടണമെന്നും, യാത്രക്കാരുടെ പ്രശ്‌നം അടിയന്തരമായി പരിഹരിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
kerala
ഉച്ചയ്ക്ക് ശേഷം സ്വര്‍ണവിലയില്‍ വന്‍ ഇടിവ്
രാവിലെ വില വര്‍ധനവോടെ തുടങ്ങിയ വിപണി, ഉച്ചയോടെ തിരിച്ചു കയറി.
കൊച്ചി: അന്താരാഷ്ട്ര വിപണിയിലെ നിരക്കിടിവിനെ തുടര്‍ന്ന് ഇന്ന് (21/11/2025) ഉച്ചയ്ക്ക് ആഭ്യന്തര വിപണിയിലും സ്വര്‍ണവിലയില്‍ വലിയ കുറവാണ് രേഖപ്പെടുത്തിയത്. രാവിലെ വില വര്‍ധനവോടെ തുടങ്ങിയ വിപണി, ഉച്ചയോടെ തിരിച്ചു കയറി. ഉച്ചയോടെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 45 രൂപ കുറഞ്ഞ് 11,365 രൂപ എന്ന നിരക്കിലും പവന്‍ 360 രൂപ ഇടിഞ്ഞ് 90,920 രൂപ എന്ന വിലയിലും വ്യാപാരം നടന്നു. 18 കാരറ്റിന് ഗ്രാമിന് 35 രൂപ കുറഞ്ഞ് 9,350 രൂപ, പവന്‍ 260 രൂപ കുറഞ്ഞ് 74,800 രൂപ എന്ന നിലയിലുമാണ് നിരക്ക്. രാവിലെ ഒരു ഗ്രാം സ്വര്‍ണവിലയില്‍ 20 രൂപ വര്‍ധിച്ച് 11,410 രൂപ വരെ എത്തിയിരുന്നു. പവന്‍ 160 രൂപ ഉയര്‍ന്ന് 91,280 രൂപ ആയിരുന്നു രാവിലെ വില. ഇതേസമയം, അന്താരാഷ്ട്ര വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡിനും ഫ്യൂച്ചര്‍ നിരക്കുകള്‍ക്കും പതനമാണ് ഉണ്ടായത്. സ്‌പോട്ട് ഗോള്‍ഡ് 0.36% ഇടിഞ്ഞ് 4,045.94 ഡോളര്‍ ആയപ്പോള്‍, രാവിലെ ഇത് 4,072.87 ഡോളര്‍ ആയിരുന്നു. ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് 0.42% ഇടിഞ്ഞ് 4,043.11 ഡോളര്‍ ആയി താഴ്ന്നു. ഇതിനൊപ്പമാണ് വ്യാഴാഴ്ചയും രണ്ടുതവണയായി 55 രൂപ ഇടിവ് രേഖപ്പെടുത്തിയത്. പവന്‍ വിലയില്‍ മാത്രം 440 രൂപ കുറഞ്ഞ് 91,560 രൂപയില്‍ നിന്ന് 91,120 രൂപ എന്ന നിലയിലേക്കാണ് മാറ്റം വന്നത്.
kerala
ഫോര്‍ട്ട് കൊച്ചിയില്‍ ചീനവലത്തട്ട് തകര്‍ന്നു വീണ് അപകടം; വിദേശ സഞ്ചാരികള്‍ക്ക് പരിക്ക്
വലത്തട്ട് അപ്രതീക്ഷിതമായി ഇടിഞ്ഞുവീണതോടെ സഞ്ചാരികള്‍ നേരിട്ട് വെള്ളത്തിലേക്ക് തെന്നിവീഴുകയായിരുന്നു.
കൊച്ചി: ഫോര്‍ട്ട് കൊച്ചിയിലെ പ്രശസ്തമായ ചീനവലത്തട്ട് തകര്‍ന്ന് കായലിലേക്ക് പതിച്ച് ഏഴ് വിദേശ സഞ്ചാരികള്‍ക്ക് പരിക്കേറ്റു. വലത്തട്ട് അപ്രതീക്ഷിതമായി ഇടിഞ്ഞുവീണതോടെ സഞ്ചാരികള്‍ നേരിട്ട് വെള്ളത്തിലേക്ക് തെന്നിവീഴുകയായിരുന്നു. സംഭവസമയത്ത് സമീപത്തുണ്ടായിരുന്ന നാട്ടുകാര്‍ തന്നെ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി സഞ്ചാരികളെ കരയ്‌ക്കെത്തിച്ചു. ഭാഗ്യവശാല്‍, പരിക്കേറ്റവരില്‍ ആരുടെയും നില ഗുരുതരമല്ലെന്ന് പ്രാഥമിക വിവരം. അപകടത്തിന്റെ കാരണം വ്യക്തമല്ലെങ്കിലും, വലത്തട്ടിന്റെ പഴക്കം മൂലമായിരിക്കാമെന്ന സംശയം പ്രദേശവാസികള്‍ ഉയര്‍ത്തുന്നു. സംഭവം കൂടുതല്‍ പരിശോധനയ്ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
-
india3 days agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
kerala2 days agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala24 hours agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala2 days agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര്‍ നീക്കിയ നടപടി റദ്ദാക്കി
-
kerala19 hours agoശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിണറായി ടച്ച് ഉണ്ട്; പങ്ക് പിണറായിക്കും പോയിട്ടുണ്ട്: കെ സുധാകരന്
-
kerala21 hours agoശബരിമല സ്വര്‍ണ്ണക്കൊള്ള; കടകംപള്ളി സുരേന്ദ്രന് കുരുക്കായി പത്മകുമാറിന്റെ മൊഴി
-
kerala23 hours agoശബരിമല സ്വര്‍ണക്കൊള്ള സിപിഎമ്മിന്റെ അറിവോടെ, ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയെന്ന് വി.ഡി സതീശന്
-
kerala21 hours agoഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; കൊല്ലത്ത് വന്‍ തീപിടിത്തം

