Connect with us

kerala

കശ്മീരില്‍ പട്രോളിങ്ങിനിടെ അപകടത്തില്‍ മരിച്ച മലപ്പുറം സ്വദേശി സുബേദാര്‍ കെ. സജീഷിന് വിട നല്‍കി നാട്

പതിവ് പരിശോധനയ്ക്കിടെ കാല്‍വഴുതി കൊക്കയിലേക്ക് വീണായിരുന്നു സൈനികന്‍ അപകടം.

Published

on

ജമ്മു കശ്മീരില്‍ പട്രോളിങ്ങിനിടെ അപകടത്തില്‍ മരിച്ച മലപ്പുറം സ്വദേശിയായ സൈനികന്‍ സുബേദാര്‍ കെ. സജീഷിന് വിട നല്‍കി നാട്. പതിവ് പരിശോധനയ്ക്കിടെ കാല്‍വഴുതി കൊക്കയിലേക്ക് വീണായിരുന്നു സൈനികന്‍ അപകടം. വീടിനോട് ചേര്‍ന്ന കുടുംബ ശ്മശാനത്തില്‍ ഔദ്യോഗിക ബഹുമതികളുടെ മൃതദേഹം സംസ്‌കരിച്ചു.

പ്രത്യേക വിമാനത്തില്‍ ഇന്നലെ രാത്രി കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം….സൈനിക ഉദ്യോഗസ്ഥര്‍ ഏറ്റുവാങ്ങി. തുടര്‍ന്ന് രാത്രി പത്തോടെ ഒതുക്കുങ്ങല്‍ ചെറുകുന്നിലെ വീട്ടില്‍ എത്തിച്ചു. വീട്ടിലെത്തിയും ചെറുകുന്ന് ബാലപ്രബോധനി സ്‌കൂളിലെ പൊതുദര്‍ശനത്തിലുമായി പ്രമുഖര്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ അന്തിമോപചാരം അര്‍പ്പിച്ചു.

kerala

മഴമുന്നറിയിപ്പില്‍ മാറ്റം; അതിശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം,കൊല്ലം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

Published

on

സംസ്ഥാനത്ത് മഴമുന്നറിയിപ്പില്‍ മാറ്റം. ജില്ലകളില്‍ അതിശക്തമായ മഴയ്ക്കാണ് സാധ്യത. തിരുവനന്തപുരം,കൊല്ലം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,ഇടുക്കി,എറണാകുളം ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.

ഇന്നും ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നായിരുന്നു മുന്നറിയിപ്പ്. മഴമുന്നറിയിപ്പിന്റെ ഭാഗമായി ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ തുടരുന്നത്. വരും ദിവസങ്ങളിലും മഴ ശക്തമായി തുടരും.

Continue Reading

kerala

തിരുവനന്തപുരത്ത് വീട്ടില്‍ പൊട്ടിത്തെറി

. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

Published

on

തിരുവനന്തപുരത്ത് വീട്ടില്‍ പൊട്ടിത്തെറി. ക്ഷേത്രത്തില്‍ ഉപയോഗിക്കുന്ന കതിനയില്‍ തീപിടിച്ചാണ് അപകടം. സംഭവത്തില്‍ കാട്ടായിക്കോണത്ത് കഴക്കൂട്ടം സ്വദേശി ബാലകൃഷ്ണന്‍ നായര്‍ക്ക് (60) പരിക്കേറ്റു. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭംവം.

കരിമരുന്ന് ഉണക്കാനിട്ടിരുന്നതിന് സമീപം ഇരുമ്പുകമ്പി കട്ടര്‍ കൊണ്ട് മുറിക്കുന്നതിനിടെ തീപ്പൊരി വീണാണ് തീപ്പിടിച്ചത്. ക്ഷേത്രത്തില്‍ ഉപയോഗിക്കാനായി കൊണ്ട് വന്ന കതിന വീട്ടില്‍ ഉണക്കാന്‍ വെയ്ക്കുകയായിരുന്നു. ക്ഷേത്രത്തില്‍ കതിന കൈകാര്യം ചെയ്യുന്നത് ഇദ്ദേഹമാണ്.

 

Continue Reading

kerala

സ്വന്തം ജില്ലയില്‍ ജനാധിപത്യവും സ്വാതന്ത്ര്യവും അനുവദിക്കാത്ത പിണറായിയും  ഗോവിന്ദനുമാണ് ഫാഷിസ്റ്റു വിരുദ്ധ ക്ലാസെടുക്കുന്നത്; വി.ഡി. സതീശന്‍

നാധിപത്യത്തെ കശാപ്പ് ചെയ്താണ് തെരഞ്ഞെടുപ്പിന് മുന്‍പേ കണ്ണൂരില്‍ സി.പി.എം സ്ഥാനാര്‍ഥികള്‍ വിജയം ആഘോഷിക്കുന്നത്.

Published

on

ഗുണ്ടായിസം കാട്ടിയും ഭയപ്പെടുത്തിയും എതിര്‍ സ്ഥാനാര്‍ഥികളെയോ എതിര്‍ രാഷ്ട്രീയത്തെയോ അനുവദിക്കാത്ത ഒരു പാര്‍ട്ടിയുടെ കാടത്തമാണ് സി.പി.എമ്മിന്റെ ആഘോഷങ്ങളിലൂടെ പുറത്തു വരുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ജനാധിപത്യത്തെ കശാപ്പ് ചെയ്താണ് തെരഞ്ഞെടുപ്പിന് മുന്‍പേ കണ്ണൂരില്‍ സി.പി.എം സ്ഥാനാര്‍ഥികള്‍ വിജയം ആഘോഷിക്കുന്നത്. പഞ്ചായത്തിലും സ്വന്തം വാര്‍ഡിലും ജില്ലയിലും ജനാധിപത്യവും സ്വാതന്ത്ര്യവും അനുവദിക്കാത്ത പിണറായി വിജയനും എം.വി. ഗോവിന്ദനുമാണ് ഫാഷിസ്റ്റു വിരുദ്ധ ക്ലാസെടുക്കുന്നതെന്നും പ്രതിപക്ഷ നേതവ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

‘സംസ്ഥാന സെക്രട്ടറിയുടെ വാര്‍ഡില്‍ പോലും സി.പി.എം ക്രിമിനലുകള്‍ യു.ഡി.എഫ് സ്ഥാനാര്‍ഥികളാകാന്‍ തയാറായവരെ ഭീഷണിപ്പെടുത്തി. ജനാധിപത്യത്തിന് എന്തൊരു അപമാനമാണിത്? ബംഗാളിലും ത്രിപുരയിലും ഇതിനേക്കാള്‍ വിലയ പാര്‍ട്ടി ഗ്രാമങ്ങള്‍ ഉണ്ടായിരുന്നെന്നത് സി.പി.എം മറക്കരുത്. ബംഗാളിലെ അവസാനകാലത്തുണ്ടായിരുന്നതിനേക്കാള്‍ ജനാധിപത്യ വിരുദ്ധമായും മാഫിയാ സംഘമായുമാണ് കേരളത്തില്‍ സി.പി.എം പ്രവര്‍ത്തിക്കുന്നത്.

യു.ഡി.എഫ് സ്ഥാനാര്‍ഥികളുടെ നാമനിര്‍ദ്ദേശ പത്രികകള്‍ സൂക്ഷ്മ പരിശോധനയില്‍ നിയമവിരുദ്ധമായി തള്ളാന്‍ സി.പി.എം ഫാക്ഷന്‍ പോലെ ഒരുസംഘം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചു. സി.പി.എം ക്രിമിനല്‍ സംഘത്തിന്റെ ഭീഷണിയുള്ള കണ്ണൂര്‍ ജില്ലയിലെ മലപ്പട്ടത്തും കണ്ണപുരത്തും ആന്തൂരിലും ഇത് വ്യക്തമായിരുന്നു. മലപ്പട്ടം പഞ്ചായത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ പത്രിക തള്ളാന്‍ വരണാധികാരിക്ക് മുന്നില്‍ സ്ഥാനാര്‍ഥി ഇട്ട ഒപ്പ് വ്യാജമാണെന്ന വിചിത്ര കണ്ടെത്തലാണ് ഉദ്യോഗസ്ഥന്‍ നടത്തിയത്.

എറണാകുളം കടമക്കുടി ജില്ലാപഞ്ചായത്ത് ഡിവിഷനില്‍ തിരുത്തിയ പത്രിക സമര്‍പ്പിക്കാന്‍ എത്തിയ യു.ഡി.എഫ് സ്ഥാനാര്‍ഥി വരണാധികാരിക്ക് മുന്നില്‍ എത്തുന്നത് വൈകിപ്പിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ശ്രമിച്ച സംഭവവും ഉണ്ടായി. പാലക്കാട് അട്ടപ്പാടിയില്‍ എതിര്‍ സ്ഥാനാര്‍ഥിയെ തട്ടിക്കളയുമെന്നാണ് സി.പി.എം ലോക്കല്‍ സെക്രട്ടറിയുടെ ഭീഷണി. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഖാദി ബോര്‍ഡിലെ താല്‍ക്കാലിക ജീവനക്കാരായ നാല് സി.പി.എം സ്ഥാനാര്‍ഥികളുടെ പത്രിക അംഗീകരിച്ച തെരഞ്ഞെടുപ്പ് കമീഷന്‍, എറണാകുളം ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ഥിയുടെ പത്രിക ഖാദി ബോര്‍ഡ് താല്‍ക്കാലിക ജീവനക്കാരിയാണെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് തള്ളിയത്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പക്ഷപാതപരമായ നടപടിയെ യു.ഡി.എഫ് നിയമപരമായി നേരിടും’ വി.ഡി. സതീശന്‍ വ്യക്തമാക്കി.

Continue Reading

Trending