മലപ്പുറം: മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായപ്പോള്‍ 71.50 ശതമാനം പോളിങ് രേഖപ്പെടുത്തി. 2014ലെ പോളിങ് ശതമാനമായ 71.26 ശതമാനവും മറികടന്ന് പോളിങ് ശതമാനം കുതിച്ചപ്പോള്‍ തികഞ്ഞ പ്രതീക്ഷ പാര്‍ട്ടികള്‍ പങ്കുവെച്ചു.

74.6 ശതമാനം രേഖപ്പെടുത്തിയ മലപ്പുറം മണ്ഡലം പോളിങില്‍ മുന്നിട്ട് നിന്നപ്പോള്‍ 69.4 ശതമാനം രേഖപ്പെടുത്തിയ വേങ്ങര ശതമാനപ്പട്ടികയില്‍ താഴെ നില്‍ക്കുന്നു.

കടുത്ത സുരക്ഷാക്രമങ്ങള്‍ പാലിച്ച് വിതരണം ചെയ്‌തെങ്കിലും ചിലയിടങ്ങളില്‍ യന്ത്രം തകരാറിലായെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. പരാതി ശ്രദ്ധയില്‍പ്പെട്ട ഇടങ്ങളില്‍ അല്പം വൈകിയാണ് വോട്ടെടുപ്പ് നടന്നതെന്നതൊഴിച്ചാല്‍ തികച്ചും സമാധാനപരമായാണ് വോട്ടെടുപ്പ് പൂര്‍ത്തിയായത്.
പോളിങ് ആരംഭിച്ച രാവിലെ ഏഴിന് മികച്ച പോളിങ് ശതമാനമാണ് രേഖപ്പെടുത്തിയത്. ഉച്ചയായതോടെ ശതമാനം താഴ്‌ന്നെങ്കിലും വൈകുന്നേരത്തോടെ പോളിങ് ശതമാനം 2014-ലേതും കടന്ന് മു്‌ന്നേറി