തിരുവല്ല സ്വദേശിനിയായ 19 കാരി അമേരിക്കയില്‍ അയല്‍വാസിയുടെ വെടിയേറ്റ് മരിച്ചു. നിരണം വടക്കും ഭാഗം ഇടപ്പളളി പറമ്പില്‍ വീട്ടില്‍ ബോബന്‍ മാത്യു -ബിന്‍സി ദമ്പതികളുടെ മകള്‍ മറിയം സൂസന്‍ മാത്യു ആണ് വെടിയേറ്റ് മരിച്ചത്. യുഎസിലെ അലബാമയിലെ വീട്ടില്‍ വെച്ചാണ് സംഭവം നടന്നത്.

മറിയ താമസിച്ചിരുന്ന വീടിന്റെ മുകള്‍ നിലയില്‍ താമസിക്കുന്ന ആളാണ് വെടിയുതിര്‍ത്തത്. ഉറങ്ങികൊണ്ടിരുന്ന മറിയയുടെ ശരീരത്തില്‍ വെടുയുണ്ട വീടിന്റെ സീലിങ് തുളച്ച് കയറുകയായിരുന്നു. നടപടി പൂര്‍ത്തിയാക്കി ശരീരം ഉടന്‍ ജന്മനാട്ടില്‍ എത്തിക്കും. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.