india

മലയാളി അധ്യാപിക ഡെങ്കിപ്പനി ബാധിച്ച് മരിച്ചു

By webdesk13

July 23, 2024

മലയാളി അധ്യാപിക ബംഗളൂരുവില്‍ ഡെങ്കിപ്പനിയെത്തുടർന്ന് മരിച്ചു. രാമങ്കരി കവലയ്ക്കല്‍ പി.കെ. വർഗീസിന്റെയും ഷൂബി മോളുടെയും മകള്‍ ആല്‍ഫിമോളാണ് (24) മരിച്ചത്.

11 ദിവസമായി ബംഗളൂരുവിലെ സെന്റ് ഫിലോമിനാ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ബംഗളൂരുവില്‍ എം.എസ്‌സി പഠനം പൂർത്തിയാക്കി ദയ കോളജില്‍ അധ്യാപികയായി ജോലി ചെയ്യുകയായിരുന്നു.