അതിഥികളെ മധുരം നല്‍കി സ്വീകരിക്കുന്നവരാണ് ഞങ്ങള്‍ എന്നാല്‍ അതുപോലെ വോട്ടും നല്‍കുമെന്ന് പ്രതീക്ഷിക്കരുതെന്ന് മമതാ ബാനര്‍ജി. പ്രധാനമന്ത്രി നരേന്ദ്ര മോദി അക്ഷയ് കുമാറുമായി നടത്തിയ അഭിമുഖത്തില്‍ തനിക്ക് മമതാ ബാനര്‍ജി കുര്‍ത്തയും പലഹാരങ്ങളും നല്‍കാറുണ്ടെന്ന പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അവര്‍. ബംഗാളിന്റെ അതിഥി സംസ്‌കാരം വോട്ടായി മാറുമെന്ന് വിചാരിക്കരുതെന്നും ഹുഗ്ലി ജില്ലയില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മമത പറഞ്ഞു.