മുഖ്യമന്ത്രി പിണറായി വിജയന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഇന്ന് ട്വിറ്ററിലൂടെയാണ് മമത പിറന്നാള്‍ ആശംസ നേര്‍ന്നത്.

കര്‍ണാടകയില്‍ ഇന്നലെ കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്ത പിണറായിയും മമതാ ബാനര്‍ജിയും പരസ്പരം കണ്ടെങ്കിലും കാണാത്തത് പോലെ ഇരുവരും ഇരിക്കുകയായിരുന്നു. അതിന് പിന്നാലെയാണ് പിണറായിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മമത രംഗത്തെത്തിയത്.

പ്രതിപക്ഷവിശാല സഖ്യത്തിന്റെ സൂചന നല്‍കി മുതിര്‍ന്ന ദേശീയ നേതാക്കളെല്ലാം ഇന്നലെ ബംഗളൂരുവില്‍ എത്തിയിരുന്നു. കേരള മുഖ്യന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ നാലു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ചടങ്ങിനെത്തിയിരുന്നു. വേദിയില്‍ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കൈകൊടുത്ത് സംസാരിച്ച മമത പിണറായിയെ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. എന്നാല്‍ ഇന്ന് പിണറായിക്ക് മമത പിറന്നാള്‍ ആശംസകളും നേര്‍ന്നിട്ടുണ്ട്.