നടനും മിമിക്രി കലാകാരനുമായ അന്തരിച്ച അബിക്ക് ആദരാഞ്ജലികളുമായി മമ്മുട്ടി. അബിയുടെ വിയോഗം നൊമ്പരമായി അവശേഷിക്കുന്നുവെന്ന് മമ്മുട്ടി പറഞ്ഞു. അബി വേദികളില്‍ അവതരിപ്പിക്കുന്ന മമ്മൂട്ടി എന്നെ ഒരുപാട് തിരുത്തിയിട്ടുണ്ട് ചിന്തിപ്പിച്ചിട്ടുണ്ട്. അബി അബിയായി തന്നെ നമ്മുടെ ഓര്‍മ്മകളില്‍ നില നില്‍ക്കുമെന്നും മമ്മുട്ടി പറഞ്ഞു.

അന്തരിച്ച അബിക്ക് ആദരാഞ്ജലികളുമായി സിനിമാലോകമെത്തി. ദുല്‍ഖര്‍, മോഹന്‍ലാല്‍, സുരേഷ്‌ഗോപി, കുഞ്ചാക്കോ ബോബന്‍, അജുവര്‍ഗ്ഗീസ്, സിദ്ധീഖ്, ആഷിഖ് അബു തുടങ്ങി സിനിമാമേഖലയിലെ പ്രമുഖര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. കലാഭവനിലും കൊച്ചിന്‍ സാഗറിലും ഹരിശ്രീയിലും കലാകാരനായി പ്രവര്‍ത്തിച്ച അബി മഴവില്‍ കൂടാരം, സൈന്യം, രസികന്‍, കിരീടമില്ലാത്ത രാജാക്കന്‍മാര്‍ തുടങ്ങി 50 ലേറെ സിനിമകളില്‍ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. അമിതാഭ് ബച്ചന് മലയാളത്തില്‍ ശബ്ദം നല്‍കിയിരുന്നതും അബിയായിരുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

അബിയുടെ വിയോഗം നൊമ്പരമായി അവശേഷിക്കുന്നു. അബി വേദികളില്‍ അവതരിപ്പിക്കുന്ന മമ്മൂട്ടി എന്നെ ഒരുപാട് തിരുത്തിയിട്ടുണ്ട് ചിന്തിപ്പിച്ചിട്ടുണ്ട്. അബി അബിയായി തന്നെ നമ്മുടെ ഓര്‍മ്മകളില്‍ നില നില്‍ക്കും