കൊച്ചി: മുതിര്‍ന്ന നടന്‍ മധുവിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മെഗാ സ്റ്റാര്‍ മമ്മൂട്ടി. എന്റെ സൂപ്പര്‍സ്റ്റാറിനു പിറന്നാള്‍ ആശംസകള്‍ എന്ന കുറിപ്പോടെയാണ് അദ്ദേഹം ആശംസകള്‍ നേര്‍ന്നത്. സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് മമ്മൂട്ടിയുടെ ആശംസ.

നേരത്തെ, സിനിമയില്‍ വരുന്നതിനു മുമ്പ് താനേറെ ആരാധിച്ചിരുന്ന നടനാണ് മധുവെന്ന് മമ്മൂട്ടി പറഞ്ഞിട്ടുണ്ട്. പല അഭിമുഖങ്ങളിലും മമ്മൂട്ടി ഇക്കാര്യം തുറന്നുപറഞ്ഞിട്ടുണ്ട്. ഈ അടുത്ത് വണ്‍ സിനിമയുടെ ചിത്രീകരണത്തിനിടെ തിരുവനന്തപുരത്ത് കണ്ണന്‍ മൂലയിലെ വീട്ടിലെത്തി മമ്മൂട്ടി തന്റെ പ്രിയതാരത്തെ സന്ദര്‍ശിച്ചിരുന്നു.

മമ്മൂട്ടി ഉള്‍പ്പടെ നിരവധി താരങ്ങള്‍ മധുവിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നെത്തിയിരുന്നു. മധുവിന് ഫെഫ്കയും ആശംസകള്‍ നേര്‍ന്നു.