Art

മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘കാതല്‍’ റിലീസിന് എത്തുന്നു

By webdesk13

November 22, 2023

മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘കാതല്‍’ റിലീസിന് ഒരുങ്ങുകയാണ്. നവംബര്‍ 23നാണ് റിലീസ്. ഈ അവസരത്തില്‍ പ്രി-റിലീസ് ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

മമ്മൂട്ടിയുടെ മാത്യു ദേവസി എന്ന കഥാപാത്രവും ജ്യോതികയുടെ ഓമന എന്ന കഥാപാത്രവും തമ്മിലുള്ള ആത്മബന്ധം ആണ് ടീസര്‍ പറയുന്നത്. ഇരുവരും ഡിവോഴ്സിന്റെ വക്കില്‍ നില്‍ക്കുന്നവരാണെന്ന് നേരത്തെ വന്ന ട്രെയിലറില്‍ നിന്നും വ്യക്തമാണ്.

ഇമോഷന് പ്രധാന്യമുള്ളതാകും കാതല്‍ എന്ന് വ്യക്തമാണ്. ലാലു അലക്‌സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദര്‍ശ് സുകുമാരന്‍ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍. ആദര്‍ശ് സുകുമാരനും പോള്‍സണ്‍ സക്കറിയയും ആണ് ചിത്രത്തിന്റെ തിരക്കഥയെഴുതിയിരിക്കുന്നത്.