india

പശുവിന്റെ പേരില്‍ ത്രിപുരയില്‍ യുവാവിനെ തല്ലിക്കൊന്നു; കൊലപാതകം പട്ടാപ്പകല്‍ പൊലീസിന്റെ കണ്‍മുന്നില്‍

By webdesk11

June 30, 2023

പശു മോഷണം ആരോപിച്ച് ത്രിപുര തലസ്ഥാനത്ത് പൊലീസിന്റെ കണ്‍മുന്നില്‍ പട്ടാപകല്‍ യുവാവിനെ തല്ലിക്കൊന്നു. അജിത്ത് സര്‍ക്കാരിന്റെ മകന്‍ നന്ദു സര്‍ക്കാര്‍ (30) എന്ന ആളെയാണ് ഒരു സംഘം കെട്ടിയിട്ട് മര്‍ദ്ദിച്ചു കൊന്നത്. കിഴക്കന്‍ അകര്‍ത്തല പൊലീസ് സ്റ്റേഷനില്‍ കീഴിലുള്ള ബല്‍ദാക്കല്‍ പാലത്തില്‍ വ്യാഴാഴ്ച രാവിലെയാണ് സംഭവം.

രാവിലെയോടെ ഇയാളുടെ വീട്ടില്‍ നിന്ന് ബലമായി ഇയാളെ വലിച്ചിറക്കി കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് സ്ത്രീകളും പുരുഷന്മാരും ചേര്‍ന്ന് മുളവടി കൊണ്ട് മര്‍ദ്ദിച്ചു. മര്‍ദ്ദനത്തില്‍ അവശനായി ഗുരുതരാവസ്ഥയിലായ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.സംഭവത്തില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് ബിഹാീറില്‍ മരുന്ന് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന കന്നുകാലികളുടെ എല്ലുമായി പോയ മുസ്ലിം ട്രക്ക് ഡ്രൈവറെ ബീഫ് കടത്തി എന്ന് ആരോപിച്ച് ആള്‍ക്കൂട്ടം തല്ലിക്കൊന്നത്.