കൊല്ലം: പുനലൂരില്‍ വസ്ത്രങ്ങള്‍ ഇസ്തിരിയിടുന്ന കടക്ക് തീപിടിച്ച് കടയില്‍ കിടന്നുറങ്ങിയ വൃദ്ധന്‍ വെന്തുമരിച്ചു. ചെമ്മന്തൂര്‍ സ്വദേശി ഐസക്ക് അലക്‌സാണ്ടറാണ് മരിച്ചത്. 68 വയസായിരുന്നു. രാവിലെ സമീപത്തെ കടകളിലെത്തിയവരാണ് ഐസക്കിന്റെ കടയില്‍ തീ കത്തിയത് കണ്ടത്. തള്ളിത്തുറന്ന് നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു ഐസക്കിന്റെ മൃതദേഹം. കടയിലുണ്ടായിരുന്ന പകുതിയോളം സാധനങ്ങളും കത്തി നശിച്ചു.

തൊട്ടടുത്തൊന്നും വീടുകളില്ലാത്തതിനാല്‍ രാവിലെ മാത്രമാണ് അപകടവിവരം എല്ലാവരും അറിഞ്ഞത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.