ഇംഫാല്‍: മണിപ്പൂര്‍ മുഖ്യമന്ത്രിയായി ബിജെപി നേതാവ് എന്‍.ബീരേന്‍ സിങ് ഇന്നു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഉച്ചക്ക് ഒരു മണിക്ക് നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ നജ്മ ഹെപ്തുള്ള സത്യവാചകം ചൊല്ലി കൊടുക്കും. നാഗാ പീപ്പിള്‍സ് ഫ്രണ്ടിന്റെ നാലു എംഎല്‍എമാര്‍ ഗവര്‍ണര്‍ നജ്മ ഹെപ്തുള്ളയെ സന്ദര്‍ശിച്ചു പിന്തുണ അറിയിച്ചതോടെയാണ് ബിജെപിയെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിച്ചത്. 60 അംഗ നിയമസഭയില്‍ 32 പേരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നാണ് ബിജെപി നിലപാട്. ഞെരഞ്ഞെടുപ്പില്‍ 21 സീറ്റു മാത്രമാണ് പാര്‍ട്ടിക്കു ലഭിച്ചത്. 28 സീറ്റുള്ള കോണ്‍ഗ്രസ്സാണ് സഭയിലെ വലിയ കക്ഷി. നേരത്തെ ഒക്രാം ഇബോബി സിങിന്റെ നേതൃത്വത്തിലുള്ള മണിപ്പൂര്‍ മന്ത്രിസഭയില്‍ അംഗമായിരുന്നു ബീരേന്‍ സിങ്.