ഒട്ടേറെ ചിത്രങ്ങളില്‍ ജോഡികളായി അഭിനയിച്ച ദിലീപും മഞ്ജുവാര്യറും നീണ്ട ഇടവേളകള്‍ക്കു ശേഷം ഒന്നിച്ച് ക്യാമറക്കു മുന്നിലേക്കെത്തുന്നുവെന്ന് സൂചന. ഇത്തവണ ജോഡികളായല്ല ഇരുവരും എത്തുന്നത്. മോഹന്‍ലാല്‍-മഞ്ജുവാര്യര്‍ ജോഡികളാവുന്ന ചിത്രത്തിലാണ് അതിഥി വേഷത്തില്‍ ദിലീപ് എത്തുന്നത്. ബിഗ് ബജറ്റ് ചിത്രം ഒടിയനിലാണ് മൂന്നു താരങ്ങളും ഒന്നിച്ചെത്തുന്നത്.

57162219

ശ്രീകുമാര്‍ മേനോന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധാനയകന്റെ പ്രത്യേക ക്ഷണപ്രകാരമാണ് ദിലീപ് അതിഥിവേഷത്തില്‍ എത്തുന്നതെന്നാണ് അറിയുന്നത്. എന്നാല്‍ ഇതിന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. 50കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആന്റണി പെരുമ്പാവൂരാണ്. ആക്ഷന്‍ കൊറിയോഗ്രാഫി ചെയ്യുന്നത് പീറ്റര്‍ ഹെയ്‌നാണ്.

mohanlal-manjuwarrier_movies

ദിലീപുമായുള്ള വിവാഹത്തിന് ശേഷമാണ് മഞ്ജുവാര്യര്‍ സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുന്നത്. പിന്നീട് 14വര്‍ഷത്തിനിപ്പുറം വിവാഹമോചനത്തിനു ശേഷമാണ് സിനിമയിലേക്ക് തിരിച്ചുവന്നതും. തിരിച്ചുവന്നതിന് ശേഷം മഞ്ജു അഭിനയിച്ച ചിത്രങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. മോഹന്‍ലാലിനൊപ്പം ജോഡിയായി അഭിനയിക്കുന്നുവെന്ന വാര്‍ത്ത പുറത്തുവന്നതിന് പിറകെയാണ് ആ ചിത്രത്തില്‍ ദിലീപ് അതിഥിതാരമായെത്തുന്നുണ്ടെന്ന വാര്‍ത്തയും പുറത്തുവരുന്നത്.

കഴിഞ്ഞ ദിവസം പുറത്തുവന്ന ദിലീപിന്റെ അഭിമുഖത്തില്‍ വിവാദവിഷയങ്ങളോടെല്ലാം ദിലീപ് പ്രതികരിച്ചിരുന്നു. വിവാഹ മോചനത്തിന് കാരണം കാവ്യയായിരുന്നില്ലെന്നും ചില പ്രമുഖരായവരുടെ ഇടപെടലുകളാണെന്നും ദിലീപ് ആഞ്ഞടിച്ചു. പ്രമുഖ നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങളില്‍ നടി മൗനം പാലിച്ചത് വിഷമകരമായെന്നും ദിലീപ് പറഞ്ഞു.